Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാചകനെ പരിചയാക്കി പോപ്പുലർഫ്രണ്ട്; അഭിമന്യുവിന്റെ കൊലയാളികളെ തേടി പൊലീസ് റെയ്‌ഡെത്തുമ്പോൾ ഇരവാദത്തിനായി മുസ്ലിം വേട്ടയെന്ന് സൈബർ ലോകത്ത് മുറവിളി കൂട്ടൽ; അരും കൊലയെ ന്യായീകരിക്കാൻ ചാനലുകളിൽ കയറി ഗൂഢാലോചന തിയറി വിളമ്പിയും കാമ്പസ് ഫ്രണ്ടുകാർ

പ്രവാചകനെ പരിചയാക്കി പോപ്പുലർഫ്രണ്ട്; അഭിമന്യുവിന്റെ കൊലയാളികളെ തേടി പൊലീസ് റെയ്‌ഡെത്തുമ്പോൾ ഇരവാദത്തിനായി മുസ്ലിം വേട്ടയെന്ന് സൈബർ ലോകത്ത് മുറവിളി കൂട്ടൽ; അരും കൊലയെ ന്യായീകരിക്കാൻ ചാനലുകളിൽ കയറി ഗൂഢാലോചന തിയറി വിളമ്പിയും കാമ്പസ് ഫ്രണ്ടുകാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ടിനെ ന്യായീകരിച്ചും ഇരവാദമുയർത്തിയും സോഷ്യൽമീഡിയയിൽ ഒരുസംഘത്തിന്റെ ക്യാമ്പയിൻ ശക്തമാകുന്നു. കൊലയാളികളെ പിടികൂടാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങൾ മുസ്ലിംവേട്ടയാണെന്നാണ് ന്യായീകരിക്കുന്നവരുടെ പ്രധാനവാദം. കൊലയാളി സംഘത്തെ പിന്തുണയ്ക്കുന്ന സംഘടിത ക്രിമിനൽ പ്രവർത്തനം അഭിമന്യുവിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്ന് പൊലീസും പറയുന്നു.

അഭിമന്യുവിനെ കൊലപ്പെടുത്തിയത് പോപ്പുലർഫ്രണ്ടുകാരാണെന്ന് സ്ഥിരീകരിച്ച് പൊലീസ് നടപടികൾ ഊർജിതമാക്കുമ്പോഴാണ് കരുതിക്കൂട്ടിയെന്ന പോലെ ഒരുസംഘം ന്യായീകരണവാദങ്ങളുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. എസ്ഡിപിഐക്കാർ മുൻകൂട്ടി തയ്യാറാക്കിവെച്ചിരുന്ന ഫേക്ക് പ്രൊഫൈലുകളിൽനിന്നടക്കം ക്രൂരമായ ന്യായവാദങ്ങൾ വരാൻ തുടങ്ങിയത് പൊലീസും ഗൗരവമായാണ് കാണുന്നത്.

സിപിഐഎം നേരിട്ട് നടത്തിയ കൊലയാണിതെന്നായിരുന്നു അദ്യഘട്ടത്തിൽ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കൾ പ്രചരിപ്പിച്ചതെങ്കിൽ പിന്നീട് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നായി പറച്ചിൽ. എസ്ഡിപിഐ കേരളം എന്ന ഗ്രൂപ്പിൽ അഭിമന്യുവിന്റെ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന അനേകം പോസ്റ്റുകൾ പ്രത്യക്ഷമായിരുന്നു. വ്യാജ പ്രൊഫൈലുകളിൽനിന്നും ഒറിജിനൽ അക്കൗണ്ടുകളിൽനിന്നുമാണ് ഇവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അക്രമികൾ അക്രമിക്കാൻ വന്നപ്പോൾ സഹാബികളിൽ പലരുടേയും പള്ളയ്ക്ക് കത്തി കയറ്റിയിട്ടുണ്ട്. പ്രവാചകനും ഒരുത്തന്റെ പള്ളയ്ക്ക് കത്തി കയറ്റിയിട്ടുണ്ട്. എന്നാൽ ആരും ജയിലിൽ കയറിയിട്ടില്ല. സജാദ് വാണയമ്പലം എന്നയാളുടെ ഒരു പോസ്റ്റ് ഉദാഹരണം. പോപ്പുലർഫ്രണ്ടിനെതിരായ നടപടികളെ മുസ്ലീങ്ങൾക്കെതിരായ വേട്ടയായി മാറ്റാനുള്ള ശ്രമങ്ങളും ഊർജിതമായി പുരോഗമിക്കുന്നുണ്ട്. ഇതിനായി ചാനലുകളിൽ കയറി ചർച്ച നടത്തുകയാണ് ഒറു കൂട്ടർ. കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചാനലുകളിലെത്തി ഇതിനായി ഗൂഢാലോചനാ തിയറിയും മെനയുന്നു. അവിചാരിതമായി നടന്ന കൊലപാതകമാണ് അതിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിനെയും കാമ്പസ് ഫ്രണ്ടിനെയും വേട്ടയാടുന്നു എന്നുമാണ് ഈ ഇരവാദക്കാരുടെ ന്യായീകരണങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP