Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ കാഴ്ചയ്ക്ക് ഒരു കുഴപ്പവുമില്ല! പുതുതായി നിരവധി ഫോളോവെഴ്സിനെ ലഭിച്ചതിലും നന്ദിയുണ്ട്; മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറെ ട്രോളി പോൺ താരം ജോണി സിൻസ്; ട്വിറ്റർ ഏറ്റെടുത്ത് ആരാധകർ  

എന്റെ കാഴ്ചയ്ക്ക് ഒരു കുഴപ്പവുമില്ല! പുതുതായി നിരവധി ഫോളോവെഴ്സിനെ ലഭിച്ചതിലും നന്ദിയുണ്ട്; മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറെ ട്രോളി പോൺ താരം ജോണി സിൻസ്; ട്വിറ്റർ ഏറ്റെടുത്ത് ആരാധകർ   

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: തന്റെ ചിത്രം തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബസീതിനെ ട്രോളി പോൺ താരം ജോണി സിൻസ്. പോൺ സൈറ്റായ 'ബ്രെയ്സേഴ്സി'ന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ജോണി സിൻസിന്റെ ട്രോൾ മറുപടി. തന്റെ കാഴ്ചയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് ജോണി സിൻസ് ട്വിറ്ററിൽ കുറിച്ചു. തനിക്ക് പുതുതായി ലഭിച്ച ട്വിറ്റർ ഫോളോവെഴ്സിന് പാക് നയതന്ത്രഞ്ജനോട് സിൻസ് ട്വീറ്റ് വഴി നന്ദി അറിയിക്കുകയും ചെയ്തു. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട. സിൻസ് ഏറെ ആരാധകരുള്ള പോൺ താരമാണ്.

രണ്ടു ദിവസം മുന്നേയാണ്് അമേരിക്കൻ പോൺതാരം ജോണി സിൻസിനെ കാശ്മീരി യുവാവാക്കി ചിത്രീകരിച്ച് ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബസീത് റീട്വീറ്റുമായി രംഗത്ത് വന്നത്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുൾ ബസീത് റീട്വീറ്റ് ചെയ്തത്.

എന്നാൽ ജോണി സിൻസ് അഭിനയിച്ച പോൺ ചിത്രത്തിലെ ഒരു രംഗമായിരുന്നു അത്. അബദ്ധം പറ്റിയതാണെന്ന് മനസിലാതോടെ അബ്ദുൾ ബസീത് ട്വീറ്റ് മുക്കിയിരുന്നു. പാക്കിസ്ഥാൻ മാധ്യമപ്രവത്തക നൈല ഇനായത്താണ് പാക് ഹൈക്കമ്മീഷണർക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP