Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ! പത്തു വർഷമായിട്ടും ചികിൽസാ ചെലവ് വാങ്ങിയില്ല; വാങ്ങിയത് 5000 രൂപയുടെ കണ്ണട; സർക്കാരിനോട് ഇടഞ്ഞ് ഡൽഹിക്ക് പോയ കളക്ടർ ബ്രോ വീണ്ടും വെടി പൊട്ടിച്ചു; പിണറായിയുടെ കടക്ക് പുറത്ത് പ്രയോഗം കടം എടുത്ത പ്രശാന്തിന്റെ വിശേഷണവും ചർച്ചയാകുന്നു

ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ! പത്തു വർഷമായിട്ടും ചികിൽസാ ചെലവ് വാങ്ങിയില്ല; വാങ്ങിയത് 5000 രൂപയുടെ കണ്ണട; സർക്കാരിനോട് ഇടഞ്ഞ് ഡൽഹിക്ക് പോയ കളക്ടർ ബ്രോ വീണ്ടും വെടി പൊട്ടിച്ചു; പിണറായിയുടെ കടക്ക് പുറത്ത് പ്രയോഗം കടം എടുത്ത പ്രശാന്തിന്റെ വിശേഷണവും ചർച്ചയാകുന്നു

കൊച്ചി: എംഎൽഎയമാരുടെ കണ്ണട വാങ്ങൾ കേട്ട് ഞെട്ടുകയാണ് കേരളം. സ്പീക്കറുടെ കണ്ണടയ്ക്ക് വരെ വില അമ്പതിനായരം രൂപയാണ്. ഈ സാഹചര്യത്തിലാണ് കളക്ടർ ബ്രോയായ പ്രശാന്ത് പുതിയ പോസ്റ്റുമായെത്തുന്നത്.

പിണറായി വിജയന്റെ പ്രയോഗമായ കടക്ക് പുറത്തിന് പുതിയ പരിവേഷവും കളക്ടർ ബ്രോ നൽകുന്നു. കോഴിക്കോട് ഏറെ ശ്രദ്ധേയമായ പലതും ചെയ്ത കളക്ടറായിരുന്നു പ്രശാന്ത്. എന്നിട്ടും പ്രശാന്തിനെ സർക്കാർ വേണ്ട രീതിയിൽ പരിഗണിച്ചില്ല. നല്ലൊരു പദവി പോലം കൊടുത്തില്ല. ഒടുവിൽ മനം മടുത്ത് ഡൽഹിയിലേക്ക് മാറി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രശാന്ത്.

ഡൽഹിയിലിരുന്നാണ് പ്രശാന്ത് കണ്ണട വിഷയത്തിൽ തന്റെ ഭാഗം പറയുന്നത്. ഡിങ്ക ഭഗവാനെ കൂട്ടുപിടിച്ചുള്ള പരിഹാസം. താനിതുവരെ മെഡിക്കൽ ബിൽ വാങ്ങിയിട്ടില്ലെന്നും ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ എന്നുമാണ് പ്രശാന്ത് കുറിക്കുന്നത്.

കണ്ണട വാങ്ങാൻ കടയിലെത്തിയ കാര്യവും. ഒടുവിൽ 5000 രൂപയക്ക് കണ്ണാടി വാങ്ങി. ഇതിനെയെല്ലാം കടക്ക് പുറത്ത് എന്ന വാക്കിലൂടെ പരിഹാസത്തിന്റെ പുതിയ തലവും നൽകുന്നു. വേണമെങ്കിൽ ആർക്കും കാശ് കുറഞ്ഞ കണ്ണടയും വാങ്ങാനാകുമെന്ന സന്ദേശമാണ് പ്രശാന്ത് പങ്കുവയ്ക്കുന്നത്.

പ്രശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

പത്ത് വർഷമായി സർക്കാർ ജോലിയിൽ. ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സർക്കാറിൽ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛൻ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേൾക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ. ????

രണ്ട് മാസം മുൻപ് പുതിയ കണ്ണട വാങ്ങാൻ തീരുമാനിച്ച് 'പ്രമുഖ' കണ്ണാടിക്കടയുടെ കൊച്ചി ശാഖയിൽ സുഹൃത്തായ TR Shamsudheen ഷംസുവിനോടൊപ്പം കേറി. അവിടത്തെ ഒന്നുരണ്ട് കോയ്‌ക്കോടൻ സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പൊലീസുകാരൻ രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവർ ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി.

ഞാൻ കെഞ്ചി.. കരുണകാണിക്കണം... ലുക്ക് ഇല്ലെന്നേ ഉള്ളൂ..സർക്കാരുദ്യോഗസ്ഥനാണ്. രണ്ട് മാസത്തിലൊരിക്കൽ കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിൻ യാത്രയിൽ കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവർക്ക് പറ്റിയത് തന്നാ മതി.. എവിടെ?! അവസാനം ?75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലെക്റ്റ് ചെയ്ത് ഒരു കൊയ്‌ക്കോടൻ അവന്റെ സെയിൽസ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാൻ നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാൻ നോക്കുന്നു. സെയിൽസ്മാൻ വഴിമുടക്കി നിൽക്കുന്നു. ബിസ്മില്ല കേൾക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്.

ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് ഷംസുഭായ് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്‌സിൽ ചാക്കോച്ചൻ അതിർത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. ('കടക്കൂ പുറത്തല്ല', ഇറ്റ് ഈസ് 'കടക്ക് പുറത്ത്' ). രണ്ട് ദിവസം കഴിഞ്ഞപ്പൊ Riya അല്ല, Vinod വിനോദാണ് ലെൻസ്‌കാർട്ട് സജസ്റ്റ് ചെയ്തത്. കണ്ണട വാങ്ങി. ?5000/-സംതിങ്. ശുഭം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP