Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം.. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്; സിവിൽ സർവീസ് വിജയികൾക്ക് ട്രോളിൽ കുതിർന്ന ആശംസയുമായി കലക്ടർ ബ്രോ; ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാമെന്ന് ബൽറാമിന്റെ കൗണ്ടർ ട്രോൾ

സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം.. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്; സിവിൽ സർവീസ് വിജയികൾക്ക് ട്രോളിൽ കുതിർന്ന ആശംസയുമായി കലക്ടർ ബ്രോ; ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാമെന്ന് ബൽറാമിന്റെ കൗണ്ടർ ട്രോൾ

തിരുവനന്തപുരം: സിവിൽ സർവീസ് വിജയികൾക്ക് ട്രോളിൽ കുതിർന്ന ആശംസയുമായി കളക്ടർ ബ്രോ പ്രശാന്ത് നായർ. സ്വന്തം അനുഭവം കൂടി കൂട്ടിക്കലർത്തിയാണ് പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അപ്രിയമായ ശരികൾ ചെയ്യുമ്പോൾ അതിന് പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ഓർമപ്പെടുത്തുന്ന ബ്രോയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.

അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക് നോവുമ്പൊൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോൾ ഇടംകാലുകൊണ്ട് തൊഴിച്ച് സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസർ വേണം, പോരുന്നോ എന്റെ കൂടെ എന്ന് ലാലേട്ടൻ മോദിൽ യുപിഎസ്‌സി ചോദിച്ചപ്പൊ ചാടി വീണ എല്ലാർക്കും സ്വാഗതം എന്ന് തുടങ്ങുന്നതാണ് പ്രശാന്തിന്റെ പോസ്റ്റ്.

ഇത് വെറും ജോലിയായി കാണാതെ നിങ്ങൾക്കോരോരുത്തർക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത് അപൂർവ്വമായി കിട്ടുന്ന അവസരമാണെന്ന് ഓർക്കുക. 10 ലക്ഷം പേർ ശ്രമിച്ചിട്ട് നിങ്ങൾ കുറച്ചു പേരാണ് തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓർക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാൻവാസ് മറ്റൊരു ജോലിക്കും തരാനാവില്ല. അത് മനസ്സിലാക്കുകയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഒന്നേ പറയാനുള്ളൂ, സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്. എന്നാണ് പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിലെ അവസാന വരികൾ. ഇതിനിടെ പ്രശാന്തിന്റെ ട്രോളിന് കൗണ്ടർ ട്രോളുമായി വി ടി ബൽറാം എംഎൽഎയുടെ കമന്റുമെത്തി.

നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ. ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം.- ഇതായിരുന്നു ബൽറാമിന്റെ കമന്റ്, വക്കീൽ കൂടിയായ പ്രശാന്തിന് എന്തായിരുന്നു അത് സഹിച്ചില്ല. മറുപടി അടിപൊളി കൗണ്ടർ തന്നെയാണ് ബ്രോ നൽകിയത്. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: ഞങ്ങൾ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാർ മുകളിൽ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓർമ്മ വേണം.

കലക്ടർ ബ്രോയുടെ ഫേസ്‌ബുക് കുറിപ്പ് ഇങ്ങനെയാണ്:

'അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക് നോവുമ്പോൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോൾ ഇടംകാലുകൊണ്ട് തൊഴിച്ച് സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസർ വേണം, പോരുന്നോ എന്റെ കൂടെ' എന്ന് ലാലേട്ടൻ മോദിൽ യുപിഎസ്‌സി ചോദിച്ചപ്പൊ ചാടിവീണ എല്ലാർക്കും സ്വാഗതം. ഇക്കൊല്ലം സിവിൽ സർവീസ് പരീക്ഷ പാസ്സായ എല്ലാർക്കും അഭിനന്ദനങ്ങൾ.

മുൻപ് പലപ്പോഴും പറഞ്ഞ പോലെ, ഇതു വെറും ജോലിയായി കാണാതെ നിങ്ങൾക്കോരോരുത്തർക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത് അപൂർവ്വമായി കിട്ടുന്ന അവസരമാണെന്ന് ഓർക്കുക. 10 ലക്ഷം പേർ ശ്രമിച്ചിട്ട് നിങ്ങൾ കുറച്ചു പേരാണ് തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓർക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാൻവാസ് മറ്റൊരു ജോലിക്കും തരാനാവില്ല. അത് മനസ്സിലാക്കുക.

വ്യക്തിപരമായി അടുപ്പമുള്ള, പ്രിപ്പറേഷൻ സമയത്ത് കുറച്ചൊക്കെ സഹായിക്കാനായ ഒട്ടനവധിപ്പേർ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. ഒരു കൊല്ലം നീണ്ടുനിൽക്കുന്ന മാരത്തോൺ പരീക്ഷ നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പരീക്ഷണം കൂടിയാണ്. പ്രതിബന്ധങ്ങൾക്ക് നടുവിലും ശരിയും നന്മയും ചെയ്യാൻ ഈയൊരു മനക്കരുത്ത് തുടർന്നും വേണം. നിങ്ങളെ നിരുത്സാഹപ്പെടുത്താനും തെറ്റായ വഴി തെളിക്കാനും ആൾക്കാർ കാണും. നിങ്ങൾ തന്നെയാണ് നിങ്ങളുടെ വഴികാട്ടി.

ഒന്നേ പറയാനുള്ളൂ, സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP