Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'2018 ജനുവരിയിലെ വാർത്താ സമ്മേളനത്തിനു ശേഷം വലിയ പ്രതീക്ഷകളായിരുന്നു; പക്ഷേ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു; ചീഫ് ജസ്റ്റിസിന്റെ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരത്തിൽ ഒരു വ്യത്യാസവും കണ്ടില്ല; പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സർക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടു'; വിരമിക്കുന്ന അവസാന ദിനത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിലയരുത്തി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

'2018 ജനുവരിയിലെ വാർത്താ സമ്മേളനത്തിനു ശേഷം വലിയ പ്രതീക്ഷകളായിരുന്നു; പക്ഷേ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു; ചീഫ് ജസ്റ്റിസിന്റെ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരത്തിൽ ഒരു വ്യത്യാസവും കണ്ടില്ല; പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സർക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടു'; വിരമിക്കുന്ന അവസാന ദിനത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിലയരുത്തി പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തീർത്തും നിഷ്പക്ഷനാണെന്ന പ്രതീക്ഷ ഉയർത്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധികാരമേറ്റത്. ഒരു ഘട്ടത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കടക്കം തലവേദനയാവുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്ത് അദ്ദേഹം ആകെ മാറുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി രഞ്ജൻ ഗൊഗോയ് വിമർശിക്കുകയാണ് അഭിഭാഷകനും ആക്റ്റീവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ .അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നെന്നും പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സർക്കാരിന് അനുകൂലമായി തീരുമാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്ന അവസാന ദിനത്തിൽ ഗൊഗോയിയെ വിലയിരുത്തി ട്വിറ്ററിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

2018 ജനുവരിയിൽ രഞ്ജൻ ഗൊഗോയ്, അന്നത്തെ സുപ്രീം കോടതി ജഡ്ജിമാരായ ജെ. ചെലമേശ്വർ, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനം നടത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ജഡ്ജിമാർ പരസ്യമായി കോടതിമുറ്റത്ത് വാർത്താസമ്മേളനം നടത്തിയത്. ആ സംഭവത്തോടെ ഏറെ പ്രതീക്ഷയായിരുന്നു തനിക്കെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സർക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

അയോധ്യാ വിധി അടക്കമുള്ള കാര്യങ്ങളെല്ലാം വിധികളേതെന്നു വ്യക്തമാക്കാതെ അദ്ദേഹം സൂചിപ്പിച്ചത്.ചീഫ് ജസ്റ്റിസിന്റെ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരത്തിൽ ഒരു വ്യത്യാസവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകൾ പരിഗണിക്കാൻ ബെഞ്ചുകൾ രൂപീകരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരമാണ് മാസ്റ്റർ ഓഫ് റോസ്റ്റർ.സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ അവസാന ദിവസമാണ്.

എങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്? 2018 ജനുവരിയിലെ വാർത്താ സമ്മേളനത്തിനു ശേഷം വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു.ചീഫ് ജസ്റ്റിസിന്റെ 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരത്തിൽ ഒരു വ്യത്യാസവും കണ്ടില്ല. പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സർക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP