Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരുപോലെ തന്നെ ട്രാൻസ് എനിക്ക് മോഹാലസ്യപ്പെടുത്തുന്ന അനുഭവമായിരുന്നു; ഫഹദ് നടക്കുന്നതാകട്ടെ, ഒരു കസേര വലിക്കുന്നതാകട്ടെ ,അതിലൂടെയെല്ലാം അയാളുടെ നടനെന്ന രീതിയിലുള്ള കഠിനാധ്വാനവും പൈതൃകമായി കിട്ടിയ കഴിവും കാണാം; സുരാജ് കാഴ്ച വച്ചത് അത്യൂഗ്രൻ പ്രകടനം; എന്തൊരു അഭിനേതാവാണ് അദ്ദേഹം; ഈ നടന്മാർക്ക് ഫാൻസ് ക്ലബ്ബിന്റെ ആവശ്യമില്ല; ട്രാൻസിനേയും ആൻട്രോയിഡ് കുഞ്ഞപ്പനേയും പുകൾത്തി നടൻ പ്രതാപ് പോത്തൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ട്രാൻസിലെ ഫഹദ് ഫാസിലിന്റെയും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെയും പ്രകടനം ഹരം കൊള്ളിച്ചെന്ന് നടൻ പ്രതാപ് പോത്തൻ. കഥാപാത്രമായുള്ള ഫഹദിന്റെ പ്രത്യേക ചേഷ്ടകളും സൂക്ഷ്മാംശങ്ങൾ അവതരിപ്പിക്കലും വിസ്മയിപ്പിക്കുന്നതാണ്. വേഷത്തെ പൂർണാർത്ഥത്തിൽ ഉൾക്കൊണ്ട് അവതരിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂടും പ്രകടനം അവിസ്മരണീയമാക്കി. ഈ നടന്മാർക്ക് ഫാൻസ് ക്ലബ്ബുകളുടെ ആവശ്യമില്ല. കാരണം അവർ തങ്ങളുടെ ജോലിയെ ആരാധിക്കുന്നവരാണെന്നും പ്രതാപ് പോത്തൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രതാപ് പോത്തന്റെ കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ ഞാൻ രണ്ട് മലയാള ചിത്രങ്ങൾ തുടരെത്തുടരെ കണ്ടു. ആദ്യത്തേത് ട്രാൻസ്. പേരുപോലെത്തന്നെ ട്രാൻസ് എനിക്ക് മോഹാലസ്യപ്പെടുത്തുന്ന അനുഭവമായിരുന്നു. അൻവർ റഷീദ് മികച്ച രീതിയിൽ ഒരുക്കി സിനിമ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും അത്രമേൽ മികവുറ്റതാണ്. എന്നാൽ ഏറ്റവും ഹരംകൊള്ളിച്ചത് ഫഹദ് ഫാസിലിന്റെ ഹൈ വോൾട്ടേജ് പ്രകടനമാണ്.ഫഹദ് അയത്നലളിതമായി വേഷം ഉൾക്കൊണ്ട് പൂർണമായും കഥാപാത്രമായി മാറി.

ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാഷ. കൂടാതെ കോട്ടിന്റെ കൈ വലിച്ച് ശരിയാക്കുന്നതുപോലുള്ള ചെറു ചേഷ്ടകൾ പോലും ഫഹദിനെ, ഒരു കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളുന്ന നടനാക്കുന്നു. അദ്ദേഹത്തിന്റെ തലമുറയിലെ എറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ്. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റേതടക്കം ഓരോ വേഷങ്ങളും വ്യത്യസ്തമാണ്. അതിലെ നടത്തമടക്കം കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങൾ ശ്രദ്ധേയമായാണ് അവതരിപ്പിക്കുന്നത്. ഫഹദ് നടക്കുന്നതാകട്ടെ, ഒരു കസേര വലിക്കുന്നതാകട്ടെ ,അതിലൂടെയെല്ലാം അയാളുടെ നടനെന്ന രീതിയിലുള്ള കഠിനാധ്വാനവും പൈതൃകമായി കിട്ടിയ കഴിവും കാണാം.

എനിക്ക് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കാനാകും. ഇതുവരെ കണ്ടതൊന്നുമല്ല, അദ്ദേഹത്തിൽ നിന്ന് ഇതിലേറെ മികച്ച പ്രകടനങ്ങൾ ണ്ടാകാനിരിക്കുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ പേര് നമ്മുടെ കാലത്തെ വലിയ നടന്മാരുടെ പേരുകൾക്കൊപ്പം ചേർക്കപ്പെടുമെന്ന് ഞാൻ പ്രവചിക്കുകയാണ്. അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കണ്ട മറ്റൊരു ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.5 ആണ്.

ഒരു റോബോട്ടിനെയും വൃദ്ധനെയും വെച്ച് സിനിമ ചെയ്യാൻ സാധിക്കുമെന്നും അത് മികച്ച രീതിയിൽ അവതരിപ്പിക്കാനാകുമെന്നും തെളിയിച്ചത് എന്നെ അത്ഭുതപ്പെടുത്തി. തീർത്തും വ്യത്യസ്തമായ പ്രമേയം സിനിമയാക്കിയതിന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെയും തിരിക്കഥാകൃത്തിനെയും ഞാൻ അഭിനന്ദിക്കുന്നു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ അത്യുഗ്രൻ പ്രകടനത്തെ നിർബന്ധമായും പരാമർശിക്കേണ്ടതുണ്ട്. അവിസ്മരണീയമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. എന്തൊരു അഭിനേതാവാണ് അദ്ദേഹം. ഇവിടെ ഇവർ കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊണ്ട് അവതരിപ്പിക്കുന്നു. ഈ നടന്മാർക്ക് ഫാൻസ് ക്ലബ്ബിന്റെ ആവശ്യമില്ല. കാരണം അവർ അവരുടെ ജോലിയെയാണ് ആരാധിക്കുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP