Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീരാമ രാമ രാമ... ശ്രീരാമ ചന്ദ്ര...! കുളിച്ച് കസവു മുണ്ടുടുത്ത് ഈറൻ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിച്ച് പ്രതിഭ ഹരി എംഎൽഎ; ഇടതു എംഎൽഎയുടെ ഭക്തിസാന്ദ്രമായ രാമായണം വായനയിൽ അലിഞ്ഞ് സൈബർ സഖാക്കളും; പാർട്ടിക്ക് വിശദീകരണം കൊടുക്കേണ്ടി വരുമോ എന്നു ചോദിച്ച് ചിലർ

ശ്രീരാമ രാമ രാമ... ശ്രീരാമ ചന്ദ്ര...! കുളിച്ച് കസവു മുണ്ടുടുത്ത് ഈറൻ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിച്ച് പ്രതിഭ ഹരി എംഎൽഎ; ഇടതു എംഎൽഎയുടെ ഭക്തിസാന്ദ്രമായ രാമായണം വായനയിൽ അലിഞ്ഞ് സൈബർ സഖാക്കളും; പാർട്ടിക്ക് വിശദീകരണം കൊടുക്കേണ്ടി വരുമോ എന്നു ചോദിച്ച് ചിലർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിന്റെ യുവ വനിത എംഎൽഎ പ്രതിഭ ഹരിയുടെ രാമായണ പാരായണം സോഷ്യൽ മീഡിയയിൽ വൈറൽ. അതീവ ഭക്തിസാന്ദ്രമായാണ് പ്രതിഭാഹരി രാമായണം വായിക്കുന്നത്. സിപിഎം രാമായണ മാസചരണം നടത്താൻ ശ്രമം നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അത്തരമൊരു നീക്കമില്ലെന്നും ഇത് തെറ്റായ നടപടിയാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി പിന്നീട് വ്യക്തമാക്കി. ഇതിനിടെയാണ് പ്രതിഭാ ഹരി ഭക്തിസാന്ദ്രമായ വിധത്തിൽ രാമായണം വായനയുമായി രംഗത്തുവന്നത്.

രാമായണ മാസാചരണം തുടങ്ങുന്ന കർക്കടകമാസം ഒന്നാം തീയ്യതിയാണ് പ്രതിഭയുടെ രാമായണം വായന അവരുടെ ഫേസ്‌ബുക്ക് പേജിൽ എത്തിയത്. കർക്കടക മാസം തുടങ്ങിയതോടെ വീടുകളും ക്ഷേത്രങ്ങളും ഭക്തിസാന്ദ്രമായ പുലരികളിലേക്കാണ് ഉണർന്നെണീക്കുന്നത്. ഭക്തിയുടെ കാര്യത്തിൽ പാർട്ടി മുൻനിലപാട് മാറ്റിയതോടെ ആവേശത്തോടെയാണ് പ്രതിഭ രാമായണം വായനയുമായി രംഗത്തുവന്നത്.

പഴയ തലമുറയ്ക്കു മാത്രമല്ല, ഞങ്ങൾക്കും രാമായണം ഇഷ്ടമാണെന്നു പാടിപ്പറയുകയാണ് പ്രതിഭ ഹരി എംഎൽഎ. കസവുമുണ്ടുടുത്ത് ഈറൻ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിക്കുന്ന പ്രതിഭ ഹരിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അക്ഷരസ്ഫുടതയോടെ, ഭക്തിസാന്ദ്രമായി, സംഗീതാത്മകമായ ഈ രാമായണം വായന കേട്ടാൽ ആരും അലിഞ്ഞിരുന്നു പോകും. അത്രമാത്രം അർപ്പണമുണ്ട് ഈ ആലാപനത്തിന്.

ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വീഡിയോക്ക് നിരവധി ആൾക്കാർ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ഈ വായനയുടെ പേരിൽ പ്രതിഭയ്ക്ക് പാർട്ടിയോട് വിശദീകരണം നൽകേണ്ടി വരുമോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. എന്തായാലും പ്രതിഭയുടെ രാമായണം വായന സൈബർ ലോകത്തിന്റെ കൈയടി നേടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP