Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇഫി'യിൽ പ്രിയദർശൻ ജൂറി അധ്യക്ഷൻ; 'ജല്ലിക്കട്ടും ഉയരെയും അടക്കം അഞ്ചു മലയാള ചിത്രങ്ങൾ പനോരമയിൽ; ഗുജറാത്തി ചിത്രമായ ഹല്ലാരോ മേളയിലെ ഉദ്ഘാടന ചിത്രം; മേളയുടെ സുവർണ ജൂബിലിയുടെ ഭാഗമായി വിവിധ ഭാഷകളിൽ നിന്നുള്ള 50 വർഷം പിന്നിട്ട മികച്ച 12 ചിത്രങ്ങൾക്ക് പ്രത്യേക പ്രദർശനം

'ഇഫി'യിൽ പ്രിയദർശൻ ജൂറി അധ്യക്ഷൻ; 'ജല്ലിക്കട്ടും ഉയരെയും അടക്കം അഞ്ചു മലയാള ചിത്രങ്ങൾ പനോരമയിൽ; ഗുജറാത്തി ചിത്രമായ ഹല്ലാരോ മേളയിലെ ഉദ്ഘാടന ചിത്രം; മേളയുടെ സുവർണ ജൂബിലിയുടെ ഭാഗമായി വിവിധ ഭാഷകളിൽ നിന്നുള്ള 50 വർഷം പിന്നിട്ട മികച്ച 12 ചിത്രങ്ങൾക്ക് പ്രത്യേക പ്രദർശനം

മറുനാടൻ ഡെസ്‌ക്‌

പനജി: ഗോവയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അൻപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഫീച്ചർ ഫിലിം വിഭാഗം ജൂറി ചെയർമാനാവുക സംവിധായകൻ പ്രിയദർശൻ. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി അഞ്ച് മലയാളസിനിമകൾ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ടി.കെ.രാജിവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി, മനു അശോകൻ ഒരുക്കിയ ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്നിവയാണ് മേളയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ', നോവിൻ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയൻ' എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമയിൽ ആകെ 26 ഫീച്ചർ ചിത്രങ്ങളും 15 നോൺ ഫീച്ചർ ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.ഗുജറാത്തി ചിത്രമായ ഹല്ലാരോയാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള.

എഴുപത്തിയാറ് രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറ് ചിത്രങ്ങൾ മേളയിൽ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും. ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാര ജേതാവായ അമിതാഭ് ബച്ചനെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്, ഗലി ബോയ്, എഫ് 2, സൂപ്പർ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ. മേളയുടെ സുവർണ ജൂബിലിയുടെ ഭാഗമായി വിവിധ ഭാഷകളിൽ നിന്നുള്ള 50 വർഷം പിന്നിട്ട മികച്ച 12 ചിത്രങ്ങൾക്ക് പ്രത്യേക പ്രദർശനം ഉണ്ടാകും.

മേളയിലെ ഈ വർഷത്തെ ചലച്ചിത്ര പങ്കാളിത്തം റഷ്യയുമായിട്ടാണ്. മേളയുടെ ചരിത്രത്തിലാദ്യമായി കാഴ്ചാപരമായി വെല്ലുവിളി നേരിടുന്നവർക്കും ഇത്തവണ സിനിമ 'കേൾക്കാൻ' അവസരമുണ്ട്. അവർക്കായി സിനിമയുടെ ഓഡിയോ വിവരണമായിരിക്കും നൽകുക. മേളയുടെ രജിസ്റ്റ്രേഷൻ ആരംഭിച്ചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP