Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതലാളിമാരേ അടിയനോട് ക്ഷമിക്കണം.അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണ്; പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ'; സ്വന്തം പാട്ട് ഷെയർ ചെയ്തത് പകർപ്പവകാശ ലംഘനമായതിനെ ട്രോളി കവി റഫീക്ക് അഹമ്മദ്

മുതലാളിമാരേ അടിയനോട് ക്ഷമിക്കണം.അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണ്; പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ'; സ്വന്തം പാട്ട് ഷെയർ ചെയ്തത് പകർപ്പവകാശ ലംഘനമായതിനെ ട്രോളി കവി റഫീക്ക് അഹമ്മദ്

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ഒരു സിനിമയിലെ താൻ എഴുതിയ പാട്ട് ഷെയർ ചെയ്തതിന് പകർപ്പവകാശ ലംഘനത്തിന്റെപേരിൽ ഫേസ്്ബുക്കിൽനിന്ന് പിഴ ഏറ്റുവാങ്ങിയതായി കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ഇതിന്റെപേരിൽ 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തിയെന്നും പാട്ട് ഷെയർ ചെയ്തതുകൊണ്ട് തനിക്ക് യാതൊരു ഗുണവുമില്ലെന്നും കൂടുതൽ ആൾക്കാർ കേട്ടാൽ അതിന്റെ ഗുണം നിർമ്മാതാവിന് തന്നെയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

റഫീക്ക്അഹമമ്മദിന്റെ ഫേസ്‌ബുക്ക് പോസ്്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോൾ നന്നെന്നു തോന്നി. എഫ്.ബി.യിൽ ഷെയർ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകർപ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏർപ്പാടാണ്. പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തരുന്നു. (മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു.)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP