Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഹുലിന്റെ പടയോട്ടം ഇനി ട്വിറ്ററിലും; ലക്ഷക്കണക്കിന് ആളുകൾ മോദിയെ പിന്തുടരുമ്പോഴും ഏറ്റവുമധികം ആളുകൾ ട്വീറ്റ് വിശകലനം ചെയ്യുന്നത് രാഹുൽ ഗാന്ധിയുടേത്; ബിജെപിയും മോദിയും സൈബറിടം കൈയടക്കിയിട്ടും ഏറ്റവുമധികം റിപ്ലൈ വരുന്നത് കോൺഗ്രസ് അധ്യക്ഷന് മാത്രം; ട്വീറ്റുകൡധികവും ശ്രദ്ധ നേടിയത് തൊഴിലുമായി ബന്ധപ്പെട്ടവ

രാഹുലിന്റെ പടയോട്ടം ഇനി ട്വിറ്ററിലും; ലക്ഷക്കണക്കിന് ആളുകൾ മോദിയെ പിന്തുടരുമ്പോഴും ഏറ്റവുമധികം ആളുകൾ ട്വീറ്റ് വിശകലനം ചെയ്യുന്നത് രാഹുൽ ഗാന്ധിയുടേത്; ബിജെപിയും മോദിയും സൈബറിടം കൈയടക്കിയിട്ടും ഏറ്റവുമധികം റിപ്ലൈ വരുന്നത് കോൺഗ്രസ് അധ്യക്ഷന് മാത്രം;  ട്വീറ്റുകൡധികവും ശ്രദ്ധ നേടിയത് തൊഴിലുമായി ബന്ധപ്പെട്ടവ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രീയ ഗോദായിൽ പിടിച്ചു നിൽക്കാൻ ഇപ്പോൾ അനിവാര്യമായ ഒന്നാണ് സൈബർ ഇടം എന്നത്. 2014ൽ ഭരണത്തിലേറും മുൻപ് മോദിയും പ്രധാന ആയുധമാക്കിയതും സമൂഹ മാധ്യമങ്ങളാണെന്ന് പറയാതിരിക്കാൻ പറ്റില്ല. എന്നാൽ ഇപ്പോൾ അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയതിന് പിന്നാലെ പുറത്ത് വരുന്ന് സമൂഹ മാധ്യമത്തിൽ കോൺഗ്രസ് അധ്യക്ഷന് ഏറ വരുന്ന ആരാധകരുടെ കാര്യമാണ്. സൈബർ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും വിദഗ്ദ്ധർ ഇപ്പോൾ കൂടുതലും സംസാരിക്കുന്നതും രാഹുൽഗാന്ധിക്ക് ട്വിറ്ററിൽ ലഭിക്കുന്ന പിന്തുണയെ കുറിച്ചാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നരേന്ദ്ര മോദിയെ ഏറെ സഹായിച്ച ട്വിറ്ററിപ്പോൾ രാഹുലിനെയാണ് ഉയർത്തുന്നതെന്ന്ത് ബിജെപിയേയും ആശങ്കയിവാഴ്‌ത്തിയിരിക്കുകയാണ്.

ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ലോക നേതാക്കളിൽ മുൻനിരയിലാണു മോദിയുടെ സ്ഥാനം. ട്വീറ്റുകളിലും സജീവം. എന്നാൽ, ട്വീറ്റുകളിൽ ആളുകൾ ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ (എൻഗേജ്‌മെന്റ്) മോദിയേക്കാൻ മുന്നിലാണു രാഹുൽ ! ഇങ്ങനെയായതിന്റെ രഹസ്യമാണു ഡീകോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ്. മോദിയെ 44.7 ദശലക്ഷം പേർ പിന്തുടരുമ്പോൾ രാഹുലിനുള്ളത് 8.08 ദശലക്ഷം മാത്രം.

നയതന്ത്രം തൊട്ടു പിറന്നാൾ ആശംസകൾ വരെ നാനാവിധ വിഷയങ്ങളിൽ മോദി ട്വീറ്റ് ചെയ്യാറുണ്ട്. രാഷ്ട്രീയത്തിനാണു രാഹുൽ പ്രാധാന്യം നൽകുന്നത്. ട്വീറ്റിന്റെ എണ്ണത്തിൽ മോദി മുന്നിൽ നിൽക്കുമ്പോൾ, മറ്റുള്ളവർ ഏറ്റെടുക്കുന്നതിലും ചർച്ചയാകുന്നതിലും രാഹുലാണ് ഒന്നാമത്. 2017 ജനുവരി മുതൽ 2019 ജനുവരി വരെയുള്ള കാലയളവിലെ കണക്കുകൾ നോക്കിയാൽ ചില മാസങ്ങളിൽ മോദി 400 ൽ അധികം ട്വീറ്റുകൾ ചെയ്തിട്ടുണ്ട്. എന്നാൽ, രാഹുലിന്റെ പരമാവധി എന്നത് 200 ൽ താഴെ മാത്രം.

ശരാശരി ട്വീറ്റുകളുടെ എണ്ണം മോദിക്ക് 250300 ആണെങ്കിൽ രാഹുലിന്റേത് നൂറിൽ താഴെ. ട്വീറ്റുകൾ മറ്റുള്ളവർ പങ്കുവയ്ക്കുന്നതിൽ (റീട്വീറ്റ്) മോദിയെ രാഹുൽ ബഹുദൂരം പിന്നിലാക്കി. ശരാശരി 40006000. പരമാവധി 8000ൽ അധികം റീട്വീറ്റുകളാണ് രാഹുലിനു കിട്ടിയത്. മോദിക്കാകട്ടെ, ശരാശരി 1000 ആണ്. പരമാവധി 4000. ട്വീറ്റിനുള്ള മറുപടിയിലും കാണാം അന്തരം.
രാഹുലിന്റെ ഓരോ ട്വീറ്റിനും ശരാശരി 20002500 റിപ്ലെ (മറുപടി) കിട്ടാറുണ്ട്. പരമാവധി 3500ന് മുകളിൽ. വളരെ വിപുലമായ സൈബർ സേനയുള്ള ബിജെപിയുടെ അനിഷേധ്യ നേതാവായ മോദിക്കുള്ള റിപ്ലെ താരതമ്യേന കുറവാണ്. ശരാശരി 500, പരമാവധി 1000. ട്വീറ്റുകൾക്കുള്ള ലൈക്കുകളിലും വ്യത്യാസമുണ്ട്. രാഹുലിനു പരമാവധി 30,000ൽ ഏറെ ലൈക്കുകൾ കിട്ടിയപ്പോൾ മോദിയുടേത് കഷ്ടിച്ച് 20,000.

കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിനു പിന്നാലെയാണു രാഹുലിന്റെ ട്വിറ്റർ എൻഗേജ്‌മെന്റിൽ പ്രകടമായ മാറ്റമുണ്ടായത്. തന്റെ സൈബർ സംഘത്തെ സജ്ജമാക്കാനും ഫലപ്രദമായ ഇടപെടലുമായി സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമാകാനും രാഹുൽ ശ്രദ്ധിച്ചു. ഇതോടൊപ്പം വളരെ കൃത്യവും ശക്തവുമായുള്ള അഭിപ്രായ പ്രകടനങ്ങൾ ജനങ്ങളെ രാഹുലിലേക്ക് അടുപ്പിച്ചെന്നുമാണു വിലയിരുത്തൽ. അതായത്, 2014 മുതൽ ബിജെപിയും മോദിയും കയ്യടിക്കിയിരുന്ന സൈബർ മേഖലയിൽ കോൺഗ്രസും രാഹുലും തേരോട്ടം തുടങ്ങിയെന്നർഥം. 2018 ൽ ട്വീറ്ററിൽ മോദിയുടെ പടയോട്ടം തന്നെയായിരുന്നു. രാഹുലിനേക്കാൾ കൂടുതലെണ്ണം ട്വീറ്റുകൾ മോദി പങ്കുവച്ചു. എൻഗേജ്‌മെന്റിന്റെ കാര്യത്തിൽ രാഹുൽ മോദിയെ കവച്ചുവച്ചു. 2017 ൽ രാഹുലിന്റെ 59 ട്വീറ്റുകൾക്ക് 2,195 റീട്വീറ്റും 4,613 ലൈക്കും 891 റിപ്ലെയും കിട്ടി. മോദിയുടെ 69 ട്വീറ്റുകൾക്ക് 2,388 റീട്വീറ്റ്, 10,174 ലൈക്ക്, 547 റിപ്ലെ എന്നിങ്ങനെയാണു എൻഗേജ്‌മെന്റ്. രാഹുലിനേക്കാൾ മുന്നിൽ മോദി.

2018 ൽ കാർഷിക ട്വീറ്റുകൾ വിതയ്ക്കുന്നതിൽ രാഹുൽ തന്ത്രം മാറ്റി. രാഹുലിന്റെ 24 ട്വീറ്റുകൾക്കു ലഭിച്ചത് 6,743 റീട്വീറ്റ്, 20,651 ലൈക്ക്, 2,850 റിപ്ലെ. ട്വീറ്റുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും എൻഗേജ്‌മെന്റിൽ മോദി പിന്നാക്കം പോയി. മോദിയുടെ 138 ട്വീറ്റുകൾക്ക് റീട്വീറ്റ് 2,516, ലൈക്ക് 10,843, റീപ്ലെ 585 മാത്രം. സമൂഹ മാധ്യമങ്ങളിൽ ഭൂരിപക്ഷവും യുവാക്കളായതിനാൽ തൊഴിൽ ട്വീറ്റുകൾക്കു സ്വാഭാവികമായും എൻഗേജ്‌മെന്റ് കൂടും. ഇതുമുന്നിൽ കണ്ടിട്ടെന്നോണം രാഹുൽ തൊഴിലിനെപ്പറ്റി 30 ട്വീറ്റുകളിട്ടു. ഇവയ്ക്ക് 4,688 റീട്വീറ്റ്, 11,528 ലൈക്ക്, 1,815 റിപ്ലെ എന്നിങ്ങനെ സമ്പാദ്യം. ഈ വിഷയത്തിൽ 15 ട്വീറ്റ് മാത്രമിട്ട മോദിക്ക് റീട്വീറ്റ് 2,782, ലൈക്ക് 10,982, റീപ്ലെ 640 ലേക്കും ഒതുങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP