Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജണ്ടകളില്ലാതെ നടത്തുന്ന ചൈനാ സന്ദർശനത്തിൽ പ്രധാനമന്ത്രിക്ക് പിരിമുറുക്കമുള്ളതുപോലെ; നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി രാഹുൽ ഗാന്ധി

അജണ്ടകളില്ലാതെ നടത്തുന്ന ചൈനാ സന്ദർശനത്തിൽ പ്രധാനമന്ത്രിക്ക് പിരിമുറുക്കമുള്ളതുപോലെ; നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  നിശ്ചിത അജണ്ടകളില്ലാതെ നടത്തുന്ന ചൈനാ സന്ദർശനത്തിൽ പിരിമുറുക്കമുള്ളതുപോലെയാണ് പ്രധാനമന്ത്രി മോദി കാണപ്പെട്ടതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയെ അഭിസംബോധനചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് ചൈനാ സന്ദർശനം സംബന്ധിച്ച് പരിഹാസ രൂപേണയുള്ള പരാമർശമുള്ളത്. 'പ്രിയപ്പെട്ട പ്രധാനമന്ത്രി, നിശ്ചിത അജണ്ടകളില്ലാതെ താങ്കൾ നടത്തുന്ന ചൈന സന്ദർശനത്തിന്റെ ടിവി ദൃശ്യങ്ങളിൽ താങ്കൾ പിരിമുറുക്കത്തോടെയാണ് കാണപ്പെട്ടത്'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ട്വീറ്റിൽ ചൈനയുമായി നിലനിൽക്കുന്ന ഡോക്ലാം പ്രശ്നം, പാക് അധീന കശ്മീരിൽക്കൂടി കടന്നുപോകുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി തുടങ്ങിയ സുപ്രധാനമായ വിഷയങ്ങൾ പ്രധാനമന്ത്രിയെ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട് രാഹുൽ ഗാന്ധി. നിർണായകമായ ഈ വിഷയങ്ങൾ ചൈനയുമായി താങ്കൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ട്വീറ്റിൽ പറയുന്നു.

Dear PM,

Saw the live TV feed of your 'No Agenda' China visit.

You look tense!

A quick reminder:

1. DOKLAM
2. China Pakistan Eco Corridor passes through POK. That's Indian territory.

India wants to hear you talk about these crucial issues.

You have our support.

- Rahul Gandhi (@RahulGandhi) April 27, 2018
ചൈനാ സന്ദർശന വേളയിൽ പ്രധാനമന്ത്രി സുപ്രധാനമായ കടമകൾ മറക്കരുതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന ഡോക്ലാം അടക്കമുള്ള വിഷയങ്ങളിൽ രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷികുന്നതാകണം സന്ദർശനമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

As Modiji 'hugs' his friend, President, Xi Jinping today in Wuhan, China, will he remember his innate duty to protect India's strategic interests & question China on occupation of #Dokalam impacting India's National Security?
1/n

- Randeep Singh Surjewala (@rssurjewala) April 27, 2018
രണ്ടു ദിവസത്തെ ചൈനാ സന്ദർശനത്തിന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് മോദി ചൈനയിലെത്തിയത്. നിശ്ചിത അജണ്ടകളില്ലാത്ത പൂർണമായും അനൗപചാരികമാണ് രണ്ടു ദിവസത്തെ ഉച്ചകോടിയെന്നാണ് ഇരു രാജ്യത്തെയും ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി പ്രശ്‌നങ്ങളടക്കം തന്ത്രപ്രധാനമായ കാര്യങ്ങൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP