Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെറ്റ് സാരിയുടുത്ത് മുടി സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങൾ അണിഞ്ഞ് ജിഷയുടെ അമ്മ! പുതിയ മേക്ക്ഓവറിൽ എത്തിയ രാജേശ്വരിയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വിമർശനം; ആ പൊട്ടിക്കരഞ്ഞ വ്യക്തിതന്നെയാണോ എന്ന്‌ അനിഷ്ടം പ്രകടിപ്പിച്ച് ചിലർ; സമൂഹത്തിൽ താഴെക്കിടയിലെ സ്ത്രീ നല്ലവസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പമെന്ന് മറ്റു ചിലർ

സെറ്റ് സാരിയുടുത്ത് മുടി സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങൾ അണിഞ്ഞ് ജിഷയുടെ അമ്മ! പുതിയ മേക്ക്ഓവറിൽ എത്തിയ രാജേശ്വരിയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വിമർശനം; ആ പൊട്ടിക്കരഞ്ഞ വ്യക്തിതന്നെയാണോ എന്ന്‌ അനിഷ്ടം പ്രകടിപ്പിച്ച് ചിലർ; സമൂഹത്തിൽ താഴെക്കിടയിലെ സ്ത്രീ നല്ലവസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പമെന്ന് മറ്റു ചിലർ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നല്ലൊരു വസ്ത്രം ധരിച്ചാലും മുടി ഡൈ ചെയ്താനും എന്താണ് കുഴപ്പം? കുറച്ചു കാലത്തായി ജിഷയുടെ മാതാവ് ഉടുത്തൊരുങ്ങി നടക്കുന്നു എന്ന ആക്ഷേപം സോഷ്യൽ മീഡിയക്കുണ്ട്. രാജേശ്വരിയുടെ ചിത്രങ്ങൾ ഇടക്കിടെ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രത്യക്ഷപ്പെടാറുണ്ട് താനും. ഇപ്പോഴിതാ രാജേശ്വരിയുടെ ചിത്രങ്ങൾ വീണ്ടു സോഷ്യൽ മീഡിയയിൽ വൈറലായി. ജിഷയുടെ അമ്മയുടെ മേക്ക് ഓവർ ഇഷ്ടപ്പെടാത്തവരാണ് ചിത്രങ്ങൾ കണ്ട് അത്ഭുതംകൂറി അവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെത് ആഡംബര ജീവിതമാണെന്നാണ് ആരോപണം ഉയർത്തിയാണ് ഇവരുടെ വിമർശനം. എന്നാൽ താൻ ലളിതമായാണ് ജീവിക്കുന്നതെന്ന് രാജേശ്വരി. സെറ്റ് സാരിയുടുത്ത് മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങൾ ഒക്കെയണിഞ്ഞ രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുടി ഡൈ ചെയ്യാത്തവരും സെറ്റ് സാരി ഉടുക്കാത്തവരും എത്രപേരുണ്ടെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

പണ്ട് രാജേശ്വരി പൊട്ടിക്കരയുന്ന ചിത്രങ്ങൾ ഓർത്തെടുത്താണ് ചിലരുടെ വിമർശനം. കുറച്ചു കാലങ്ങളായി തന്നെ സൈബർ ലോകം രാജേശ്വരിയുടെ രൂപഭാവങ്ങൾ ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തുണ്ട്. എന്നാൽ, സമൂഹത്തിന്റെ ജാതീയതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഒരു സാധുവായ സ്ത്രീ അവർക്ക് കഴിയുന്ന വിധത്തിൽ ഒരുങ്ങി നടക്കുന്നതിനെ എന്താനാണ് ആളുകൾ വിമർശിക്കുന്നത് എന്നതാണ് ചോദ്യം. അവർ മുൻകാലങ്ങളിലേതു പോയെ മുഷിഞ്ഞ വസ്ത്രം ധരിച്ചു നടന്നാൽ സമൂഹത്തിന് തൃപ്തിയാകുമോ എന്നും ചിലർ ചോദിക്കുന്നു.

ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകൾ ചർച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരിൽ ലഭിച്ച പണം ധൂർത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം. ഈ ആക്ഷേപങ്ങൾ രാജേശ്വരി തള്ളിക്കളയുകയും ചെയ്തു. അന്ന് ആരോപണങ്ങളെല്ലാം നിഷേധിച്ച് രാജേശ്വരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:

എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകൾ മരിച്ച് കിടക്കുന്ന വേദനയിൽ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പല വീടുകളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയിൽ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്റെ വീടിന് മുന്നിൽ രണ്ടു പൊലീസുകാർ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവർ എനിക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. അതിന്ശേഷം പണിക്ക് പോകാൻ പറ്റിയിട്ടില്ല, വീട്ടിൽ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്.

ഒറ്റരാത്രികൊണ്ടാണ് ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുൾപ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വച്ചാണ് പൊലീസ് സീൽ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാൻ പട്ട്സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാൻ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ? പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാൻ വാങ്ങിയിട്ടുള്ളത്.

എസ്‌ബിറ്റി ബാങ്കിലും അർബൻ ബാങ്കിലും എന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. അതിൽ എവിടെ നിന്നെക്കെയോ പണം സഹായമായി വന്നിട്ടുണ്ട്. പക്ഷെ അതിൽ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാൻ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതിൽനിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. കാര്യങ്ങൾ സങ്കൽപ്പിക്കും മുൻപ് അതെല്ലാം അന്വേഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പണമിടപാട് നടത്തുന്നതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ടെന്നും രാജേശ്വരി അന്ന് പറഞ്ഞു.

എന്നാൽ, സൈബർ ലോകത്തിന്റെ ആക്ഷേപങ്ങൾ ഒരു വശത്തു ശക്തമാകുമ്പോഴും രാജേശ്വരിയുടെ നിലപാട് അംഗീകരിക്കാതെ വിമർശിക്കുന്നവർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP