Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നാലും രാഖീ ഇങ്ങനെ പടമെടുക്കാമോ' എന്ന് ആരാധകർ; പാക്ക് പതാക മാറോട് ചേർത്ത് വച്ച് രാഖി സാവന്തിന്റെ ഫോട്ടോഷൂട്ട്; ഗ്ലാമറസ് വേഷത്തിലുള്ള ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ കമന്റ് ബോക്‌സ് നിറയേ വിമർശന പൊങ്കാല; ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയിലെ രംഗമാണിതെന്നും പാക്കിസ്ഥാനി പെൺകുട്ടിയായിട്ടാണ് താൻ അഭിനയിക്കുന്നതെന്നും താരം

'എന്നാലും രാഖീ ഇങ്ങനെ പടമെടുക്കാമോ' എന്ന് ആരാധകർ; പാക്ക് പതാക മാറോട് ചേർത്ത് വച്ച് രാഖി സാവന്തിന്റെ ഫോട്ടോഷൂട്ട്; ഗ്ലാമറസ് വേഷത്തിലുള്ള ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ കമന്റ് ബോക്‌സ് നിറയേ വിമർശന പൊങ്കാല; ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയിലെ രംഗമാണിതെന്നും പാക്കിസ്ഥാനി പെൺകുട്ടിയായിട്ടാണ് താൻ അഭിനയിക്കുന്നതെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് വിവാദ നായിക എന്ന പ്രയോഗം കേട്ടാൽ മനസിൽ ആദ്യം ഓടിയെത്തുന്നത് നടി രാഖി സാവന്ത് എന്ന പേര് തന്നെയാകും. എന്നാൽ അത്തരത്തിൽ ആരെങ്കിലും ചിന്തിച്ച് പോയാൽ തെറ്റില്ലെന്ന പ്രതികരണം വരെ ഇതിനോടകം ഉയർന്നിരുന്നു. കാരണം മാലപ്പടക്കം പൊട്ടുന്നത് പോലെയാണ് വിവാദങ്ങളെ രാഖി വിളിച്ച് വരുത്തുന്നത്. ഗ്ലാമർ വേഷങ്ങളുടെ റാണി ഇത്തവണ വാർത്തകളിൽ ഇടം പിടിച്ചത് പാക്ക് പതാക വച്ച് ഉടൽ മൂടുന്ന ചിത്രം പങ്കുവച്ചായിരുന്നു. രാഖി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ താൻ പാക്ക് പതാക മാറോട് ചേർത്ത് വച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്.

എന്നാൽ ചിത്രം പ്രചരിച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് നേരെ വിമർശന പൊങ്കാലയും വന്നുതുടങ്ങിയിരുന്നു. കമന്റ് ബോക്‌സുകളിൽ വിമർശന പൊങ്കാല സജീവമായതോടെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. താൻ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യമാണിത്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തിൽ പാക്കിസ്ഥാനി പെൺകുട്ടിയുടെ വേഷത്തിലാണ് താൻ അഭിനയിക്കുന്നതെന്ന് രാഖി പറഞ്ഞു. കൊച്ചു കുട്ടികളെപ്പോലും ജിഹാദികളാക്കി മാറ്റുന്ന പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ യഥാർഥ മുഖം ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും രാഖി അവകാശപ്പെടുന്നു.

മുൻപും ഒട്ടേറെ വിവാദ വിഷയങ്ങളിൽ കേന്ദ്ര സ്ഥാനത്ത് രാഖി നിലയുറപ്പിച്ചിരുന്നു. നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരേ മീടൂ ആരോപണവുമായി രംഗത്ത് വന്നപ്പോൾ നടനെ പിന്തുണച്ച് രംഗത്ത് വന്ന രാഖി പിന്നീട് തനുശ്രീ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു. കൊമേഡിയനായ ദീപക് കലാലിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് രാഖി പിന്നീട് വാർത്തകളിൽ ഇടം നേടി. തൊട്ടു പിന്നാലെ ദീപകുമായുള്ള വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് രാഖി രംഗത്ത് വന്നു. ദീപകിന് എന്തോ പ്രശ്‌നമുണ്ടെന്നും വിവാഹം കഴിച്ചാൽ വിധവയായി തീരുമെന്നാണ് രാഖി അതിന് വിശദീകരണവുമായി രംഗത്ത് വന്നത്.

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചാണ് രാഖിയും ദീപക്കും വിവാഹം വിവാദമാക്കി മാറ്റിയത്. വിവാഹത്തിന് മുൻപ് തങ്ങൾ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങൾ വിർജിൻ ആണെന്ന് ഡോക്ടർ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരുന്നത്. ദീപിക പദുക്കോണിനെയും രൺവീർ സിംഗിനെയും വെല്ലുവിളിച്ച് രാഖി വിവാഹവാർത്ത കൊഴുപ്പിക്കുകയും ചെയ്തു. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ ബുദ്ധിമുട്ടിക്കാൻ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം.

ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയുടെ ഡിസൈനിൽ അതീവ സുന്ദരിയായി നിൽക്കുന്ന ദീപികയുടെയും രൺവീറിന്റെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ആണെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. പരമാവധി ചെലവുകൾ ചുരുക്കിയാകും തന്റെ വിവാഹമെന്നും രൺവീറിനെയും ദീപികയേയും പോലെ മേനി നടിക്കാൻ തന്നെ കിട്ടില്ലെന്നുമാണ് നാളുകൾക്ക് മുൻപ് നടി പ്രഖ്യാപനം നടത്തിയത്. എന്നാൽ ദീപക്കിന് എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചപ്പോഴും വൻ വിമർശനമാണ് താരത്തിന് നേരിടേണ്ടി വന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP