Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുരംഗത്ത് ഏറെ തിളങ്ങി നിന്ന ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷമാണ് കെ കെ രമ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്; ഇവർ വിധവയും ഒരമ്മയുമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെയാണ് രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ അങ്ങേയറ്റം അധിക്ഷേപം നടത്തുന്നത്; ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ ആക്രമണം തുടരുന്നതെന്ന് രമേശ് ചെന്നിത്തല

പൊതുരംഗത്ത് ഏറെ തിളങ്ങി നിന്ന ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷമാണ് കെ കെ രമ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്; ഇവർ വിധവയും ഒരമ്മയുമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെയാണ് രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ അങ്ങേയറ്റം അധിക്ഷേപം നടത്തുന്നത്; ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ ആക്രമണം തുടരുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ സൈബർ ആക്രമണം തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ,അസഭ്യ വർഷം നടത്തുന്നവർക്കെതിരേ കേസെടുക്കണമെന്നും ഈ ആവശ്യം ഉന്നയിച്ചു ഡിജിപിക്ക് ഞാൻ കത്ത് നൽകുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആർ.എംപി നേതാവ് കെ കെ രമയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായ സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അവരുടെ സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന തരത്തിൽ അസഭ്യവർഷമാണ് ചിലർ ചൊരിയുന്നത്. പൊതുപ്രവർത്തക കൂടിയായ ഒരു സ്ത്രീയെ അപമാനിക്കുന്ന ഈ സംഘം കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് എഴുതുന്നത്. പൊതുരംഗത്ത് ഏറെ തിളങ്ങി നിന്ന ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷമാണ് കെ കെ രമ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ഇവർ വിധവയും ഒരമ്മയുമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെയാണ് രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ അങ്ങേയറ്റം അധിക്ഷേപം നടത്തുന്നത്. ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ ആക്രമണം തുടരുന്നത്.

പൊലീസ് ആക്ട് 120 ഒ ,ക്യൂ ,354 എ 4 വകുപ്പ് സെക്ഷൻ 67 എന്നീ വകുപ്പുകൾ അനുസരിച്ചു ,അസഭ്യ വർഷം നടത്തുന്നവർക്കെതിരേ കേസെടുക്കണം. ഈ ആവശ്യം ഉന്നയിച്ചു ഡിജിപിക്ക് ഞാൻ കത്ത് നൽകുകയാണ്.

സിപിഎം അധികാരത്തിൽ എത്തിയ ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരകോടിയിലെത്തി. കോടഞ്ചേരിയിൽ ഗർഭിണിയുടെ വയറിൽ ചവിട്ടി ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവരായി സിപിഎം നേതാക്കൾ മാറിക്കഴിഞ്ഞു.ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാനായി പരാതിക്കാർക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുടിൽകെട്ടി സമരം ചെയ്യേണ്ടിവന്നത് സ്ത്രീകൾക്ക് സുരക്ഷയും നീതിയും ലഭിക്കുന്നില്ല എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ്. ജനുവരി 28 നാണ് ഗർഭിണിക്കും വീട്ടുകാർക്കുമെതിരെ ആക്രമണമുണ്ടായത്. മൂന്നാഴ്ച പൊലീസ് നിസംഗത പാലിക്കുകയും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരേ നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നവരെ നിലക്ക്‌നിർത്താൻ പൊലീസ് തയാറാകണം.ഇവർക്കെതിരെ മാതൃകാപരമായ നടപടികൾ ഉണ്ടാകണം.

#CPMTerror
#കൊലയാളിബപാർട്ടിബസിപിഎം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP