Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റാന്റിൽ ആദ്യം പിടിച്ചവണ്ടിക്ക് കടല് കടന്ന് ഖത്തറിലെ മലയാളികളുടെ രക്ഷകനെന്ന് മന്ത്രി എ സി മൊയ്തീന്റെ സ്പെഷ്യൽ പ്രൈവററ് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; അടുപ്പിലെ തീയുംപോയി വായിലെ തവിടുംപോയി എന്ന മട്ടിലായി നേതാവെന്നും പരിഹാസം; ഉസ്മാനെന്ന ഒരാൾ ജീവിച്ചിരിപ്പില്ല എന്ന് വരെ ട്രോളുകളും ഇറങ്ങിയതോടെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഒഐസിസി ഗ്ളോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്; ഏക മകളുടെ പ്രസവത്തിനായി അവളോടൊപ്പം നാട്ടിലെത്തിയതിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വേദനിപ്പിക്കുന്നെന്നും കെ കെ ഉസ്മാൻ

സ്റ്റാന്റിൽ ആദ്യം പിടിച്ചവണ്ടിക്ക് കടല് കടന്ന് ഖത്തറിലെ മലയാളികളുടെ രക്ഷകനെന്ന് മന്ത്രി എ സി മൊയ്തീന്റെ സ്പെഷ്യൽ പ്രൈവററ് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; അടുപ്പിലെ തീയുംപോയി വായിലെ തവിടുംപോയി എന്ന മട്ടിലായി നേതാവെന്നും പരിഹാസം; ഉസ്മാനെന്ന ഒരാൾ ജീവിച്ചിരിപ്പില്ല എന്ന് വരെ ട്രോളുകളും ഇറങ്ങിയതോടെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഒഐസിസി ഗ്ളോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്; ഏക മകളുടെ പ്രസവത്തിനായി അവളോടൊപ്പം നാട്ടിലെത്തിയതിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വേദനിപ്പിക്കുന്നെന്നും കെ കെ ഉസ്മാൻ

മറുനാടൻ ഡെസ്‌ക്‌

തനിക്കെതിരെ മന്ത്രി .എ സി മൊയ്തീന്റെ സ്പെഷ്യൽ പ്രൈവററ് സെക്രട്ടറിയായ രാജാറാം തമ്പി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നെന്ന് മുഖ്യമന്ത്രിക്ക് പരാതിയുമായി ഒ ഐ സി സി ഗ്ളോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാൻ. ഖത്തറിൽ ജോലി ചെയ്തിരുന്ന ഉസ്മാൻ പ്രതിപക്ഷ നേതാവിന് ഫോൺ ചെയ്ത് പ്രവാസികളുടെ പ്രശ്നങ്ങൾ ശ്ര​ദ്ധയിൽ പെടുത്തിയിരുന്നു. ഏതാനുംദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് ഉസ്മാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ കോളുകളുടെ വീഡിയോയിൽനിന്നാണ് ഈ ട്രോളുകളുടെ തുടക്കം.എന്നാൽ, ഖത്തറിൽ നിന്നുള്ള ആദ്യ ഫ്ലൈറ്റിൽ ഉസ്മാൻ നാട്ടിലെത്തിയതോടെ സമൂഹ മാധ്യമങ്ങളിൽ അത് ചർച്ചയായിരുന്നു. ഇതോടെയാണ് രാജാറാം തമ്പി ഫേസ്‌ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റിടുന്നത്.

ഇതോടെയാണ് മുഖ്യമന്ത്രിക്ക് പരാതിയുമായി ഉസ്മാൻ രം​ഗത്തെത്തിയത്. രാജാറാം തമ്പി തനിക്കെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വ്യക്തിഹത്യ നടത്തി ക്കൊണ്ടിരിക്കുകയാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനായ രാജാറാം തമ്പി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവിനേ ആക്ഷേപിക്കുന്നത് എല്ലാ ചട്ടങ്ങളുടേയും ലംഘനമാണ്. കോവിഡുമായി ബന്ധപ്പെട്ട് ഗൾഫിലകപ്പെട്ട താനുൾപ്പെടെയുള്ളവരെ സഹായിക്കാനായി പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമങ്ങളെ ഇകഴ്‌ത്താനാണ് മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി നീക്കം നടത്തുന്നത് എന്നും ഉസ്മാൻ പരാതിയിൽ ആരോപിക്കുന്നു.

പതിനെട്ടാം വയസിൽ തുടങ്ങിയതാണ് ഉസ്മാന്റെ പ്രവാസ ജീവിതം. എൺപതുകളിൽ പ്രവാസികൾക്കായി പ്രിയദർശിനി കൾച്ചറൽ സെൻറർ എന്ന സംഘടനുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2002 ൽ ഇൻകാസായി മാറിയപ്പോൾ ആദ്യ അധ്യക്ഷനുമായി. ട്രോളർമാർ ഏറ്റെടുത്ത ചെന്നിത്തലയുടെ അന്നത്തെ ഫോൺ വിളിയെ കുറിച്ച് ചോദിച്ചാൽ ഉസ്മാൻ പറയുന്നത് പ്രവാസികളായ പലരുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ പലപ്പോഴും ചെന്നിത്തല വിളിക്കാറുണ്ടെന്നാണ്. കോവിഡ് ഖത്തറിൽ പടർന്നപ്പോൾ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അത് അന്വേഷിച്ചുള്ള ചെന്നിത്തലയുടെ കോളായിരുന്നു ട്രോളർമാർ ഏറ്റെടുത്തത്.

പരാതിയുടെ പൂർണരൂപം..

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരം പാറക്കടവ് സ്വദേശി കെ കെ ഉസ്മാൻ
(വൈസ് പ്രസിഡണ്ട് ഒ ഐ സി സി ഗ്ളോബൽ കമ്മിറ്റി) പരാതിപ്പെടുന്നത്

സർ

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ .എ സി മൊയ്തീന്റെ സ്പെഷ്യൽ പ്രൈവററ് സെക്രട്ടറിയായ രാജാറാം തമ്പി എനിക്കെതിരേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വ്യക്തിഹത്യ നടത്തി ക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പൊതുപ്രവർത്തകനെന്ന നിലക്ക് എന്നാലാവുന്ന സേവനം ഖത്തറിലെ പ്രവാസ ജീവിതത്തിനിടക്ക് ചെയ്ത ആളാണ് ഞാൻ. പൂർണ്ണ ഗർഭിണിയായ മകളോടൊപ്പം ഇക്കഴിഞ്ഞ പത്തിന് നാട്ടിലെത്തിയ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് രാജാറാം തമ്പിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളേറെയും.ഇദ്ദേഹത്തിന്റെ പോസ്റ്റുകളെ പിൻപറ്റി ചിലർ ഉസ്മാനെന്ന ഒരാൾ ജീവിച്ചിരിപ്പില്ല എന്ന് വരെ ട്രോളുകൾ പടച്ചു വിടുകയുണ്ടായി. കേരളത്തിന്റെ ബഹുമാനപ്പെട്ടപ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകളും രാജാറാം തമ്പി നടത്തുകയുണ്ടായി. പൊതു ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനായ രാജാറാം തമ്പി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവിനേ ആക്ഷേപിക്കുന്നത് എല്ലാ ചട്ടങ്ങളുടേയും ലംഘനമാണ്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബഹുമാന്യവ്യക്തികളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തിൽ ട്രോളുകളിറക്കുന്നതിനുള്ള സംഘം പ്രവർത്തിക്കുന്നതായും സംശയമുണ്ട്. മാന്യമായി ജീവിക്കുകയും കുടുംബം പുലർത്തുകയും ചെയ്യുന്ന എന്നെ പോലുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതിന് ഒരു മന്ത്രിയുടെ ഓഫീസിനെ തന്നെ ദുരുപയോഗം ചെയ്യുകയാണ് .നാല് പതിറ്റാണ്ടുകാലം പ്രവാസ ലോകത്ത് പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്ന ഞാൻ ഇന്നേവരെ ഒരു വിവാദത്തിനും ഇരയായിട്ടില്ല. ഏക മകളുടെ പ്രസവത്തിനായി അവളോടൊപ്പം നാട്ടിലെത്തിയ എനിക്കെതിരെ രാജാറാം തമ്പി നടത്തിയ വ്യാജ പ്രചാരണം എന്നേയും കുടുംബത്തേയും ഏറെ വേദനിപ്പിച്ചിട്ടുണ്ട്.കോവിഡുമായി ബന്ധപ്പെട്ട് ഗൾഫിലകപ്പെട്ട ഞാനുൾപ്പെടെയുള്ളവരെ സഹായിക്കാനായി പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമങ്ങളെ ഇകഴ്‌ത്താനാണ് മന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി നീക്കം നടത്തുന്നത്.

രാജാറാം തമ്പിയുടെ പോസ്റ്റ് ഇങ്ങനെ...

ഉസ്മാനെ നമുക്കെല്ലാം നന്നായി അറിയാം പ്രസിദ്ധമായ ഒരു ഫോൺ കോളിലൂടെ ☎️
മൂപ്പരെ പരിചയപ്പെടുത്തിയത് വലിയൊരു കോൺഗ്രസ് നേതാവാണ്...... ഖത്തറിലെ മലയാളികളുടെ രക്ഷകനായി, മരുഭൂമിയിലെ പ്രവാസികളുടെ
കൺകണ്ട ദൈവമായി അവരോധിതനായ ആളാണ്.....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP