Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറന്നു വരുന്ന പണി കണ്ട് പാഞ്ഞോടുന്ന മലയാളികൾ; അകമ്പടിയായി രവിശാസ്ത്രിയുടെ കമന്ററിയും; കേരള പൊലീസിന്റെ വൈറൽ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും

പറന്നു വരുന്ന പണി കണ്ട് പാഞ്ഞോടുന്ന മലയാളികൾ; അകമ്പടിയായി രവിശാസ്ത്രിയുടെ കമന്ററിയും; കേരള പൊലീസിന്റെ വൈറൽ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19നെതിരായ പോരാട്ടത്തിൽ ലോകമെങ്ങും ജാ​ഗ്രതയോടെ മുന്നേറുകയാണ്. ആരോ​ഗ്യപ്രവർത്തകരും പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ സേനയുമാണ് ഈ പോരാട്ടത്തിന് മുമ്പിൽ. കേരളത്തിലെ ആരോ​ഗ്യ പ്രവർത്തകരും കേരള പൊലീസും നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാവരുടെയും പ്രശംസകൾ പിടിച്ചുപറ്റുന്നുമുണ്ട്. ഇപ്പോൾ, കേരള പൊലീസ് പുറത്തിറക്കിയ ഡ്രോൺ വീഡിയോയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ രവിശാസ്ത്രി രം​ഗത്തെത്തിയിരിക്കുകയാണ്.

ലോക്ക്‌ഡൗൺ ലംഘിച്ച്‌ വീടിന്‌ പുറത്തിറങ്ങുന്നവരെ കുടുക്കാൻ ഡ്രോണുമായി കേരള പൊലീസ്‌ ഇറങ്ങിയിരുന്നു. മുകളിൽ കൂടെ വരുന്ന പണി കണ്ട്‌ തകർത്തോടുന്ന ആളുകളുടെ ഡ്രോൺ പകർത്തിയ ദൃശ്യങ്ങൾ ലോക്ക്‌ഡൗൺ കാലത്തെ ചിരി പടർത്തുന്ന ഓർമയാണ്‌. കൗതുകം നിറച്ച്‌ ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നതിന്റെ കൂട്ടത്തിൽ ഇന്ത്യൻ പരിശീലകൻ രവി ശാസ്‌ത്രിയുടെ കമന്ററിയും കേരള പൊലീസ്‌ ഉൾപ്പെടുത്തിയിരുന്നു. ഡ്രോൺ കണ്ട്‌ ആളുകൾ ഓടുന്നതിനും, ഒളിക്കുന്നതിനുമെല്ലാം കളിക്കളത്തിലെ രവി ശാസ്‌ത്രിയുടെ കുറിക്കു കൊള്ളുന്ന കമന്ററിയാണ്‌ കേരള പൊലീസ്‌ അകമ്പടിയായി നൽകിയത്‌.

കേരള പൊലീസിന്റെ വീഡിയോ കറങ്ങി തിരിഞ്ഞ്‌ രവി ശാസ്‌ത്രിയുടെ മുൻപിലേക്കുമെത്തി. കേരള പൊലീസിന്റെ ആശയത്തെ അഭിനന്ദിച്ച രവി ശാസ്‌ത്രി ട്രേസർബുള്ളറ്റ്‌ ചലഞ്ച്‌ എന്ന ഹാഷ്‌ ടാഗുമുണ്ടാക്കി. കേരള പൊലീസിന്റെ ഡ്രോൺ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP