Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടി ഹറാമാണ്..!നീ ഒരു മുസ്ലിം അല്ലേടാ! നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ? ഇക്കാ ഹിന്ദുമതം സ്വീകരിച്ചോ കാക്കാമാര് പട്ടികളെ തൊടില്ല; ഇൻസ്റ്റഗ്രാമിൽ വളർത്ത് നായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച ദുൽഖറിനെ വിമർശിച്ചും ഉപദേശിച്ചും സോഷ്യൽമീഡിയയിലെ കാക്കാമാർ; കലക്ക വെള്ളത്തിൽ കുളിച്ച് ശുദ്ധിവരുത്താനും നിർദ്ദേശം

പട്ടി ഹറാമാണ്..!നീ ഒരു മുസ്ലിം അല്ലേടാ! നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ? ഇക്കാ ഹിന്ദുമതം സ്വീകരിച്ചോ കാക്കാമാര് പട്ടികളെ തൊടില്ല; ഇൻസ്റ്റഗ്രാമിൽ വളർത്ത് നായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച ദുൽഖറിനെ വിമർശിച്ചും ഉപദേശിച്ചും സോഷ്യൽമീഡിയയിലെ കാക്കാമാർ; കലക്ക വെള്ളത്തിൽ കുളിച്ച് ശുദ്ധിവരുത്താനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിലെ ഇക്കാമാരുടെ സദാരചാര ബോധത്തിനും മത സംരക്ഷണത്തിനും പാത്രമായി രൂക്ഷമായി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള നിരവധി താരങ്ങൾ സിനിമ മേഖലയിൽ ഉണ്ട്. എന്നാൽ ഇതിൽ മിക്കതും സ്ത്രീകളായിരുന്നു എന്നതായിരുന്നു വാസ്തവം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ കാക്കാമാരുടെ വിമർശനങ്ങൾക്കും ഉപേദശങ്ങൾക്കും ഇരയാകേണ്ടി വന്നത് മലയാള സിനിമയിലെ മെഗാ സ്റ്റാറിന്റെ മകനും യുവ നടനുമായ ദുൽഖറിനാണ്.

വളർത്തുനായയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നടൻ ദുൽഖർ സൽമാന് മതയാഥാസ്ഥിതികരുടെ രൂക്ഷ വിമർശനം. ബോക്സർ ഇനത്തിൽ പെട്ട നായയെ തഴുകി ദുൽഖർ സോഫയിൽ ഇരിക്കുന്ന ചിത്രമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും 'ഹണി' എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് മുപ്പത് ലക്ഷം ഫോളോവർമാരുള്ള ദുൽഖർ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

അറിയാവുന്നവർക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോൾ തന്നെ ഞാൻ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ ഫ്രണ്ട്ലിയായ മനോഹരിയായ കൂട്ടുകാരി.

ദുൽഖർ സൽമാൻ ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ ഇസ്ലാം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തിൽ കുളിക്കണം, നിങ്ങൾ ഏഴുവട്ടം കഴുകണം, ഹറാമാണെന്ന കാര്യം ഓർക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുൾപ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുൽഖറിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങളേക്കുറിച്ച് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹണിയോടൊപ്പമുള്ള ചിത്രത്തിന് ശേഷം രണ്ട് ഫോട്ടോകൾ കൂടി ദുൽഖർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ തട്ടമിടാത്ത ചിത്രം പോസ്റ്റ് ചെയ്തതിനേത്തുടർന്ന് നടൻ ആസിഫ് അലിയും സമാന രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു.

കമന്റുകളിൽ ചിലത്

മോശമായിപ്പോയി, ഒരു മുസ്ലിം ഒരിക്കലും ഡോഗിനെ തൊടരുത്.

ഇസ്ലാമിൽ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല. എല്ലാവരും തുല്ല്യരാണ്.

ഏഴ് പ്രാവശ്യം പോയി കുളിച്ചുകള.

ദുൽഖർ ജീവിക്കുന്ന ജീവിതം ഹറാമാണ്. അതു നമുക്ക് അദ്ദേഹത്തോട് പറയാൻ കഴിയില്ല, കാരണം ദുൽഖറിന് ഇസ്ലാം അറിയില്ല.

ഡിക്യു ബ്രോ. ഞങ്ങൾ താങ്കളെ ബഹുമാനിക്കുന്നു. പക്ഷെ മറ്റ് മുസ്ലിം നടന്മാരെ അനുകരിക്കരുത്. ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്. പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ചില്ല.

നിങ്ങൾ ഒരു മുസ്ലീമാണ്. ഈ ചിത്രത്തിന് ഡിസ് ലൈക്കുകൾ. നിങ്ങളുടെ കുടുംബവും ഇതുപോലെ പട്ടികളെ തൊടുന്നുണ്ടോ? ഇത് വിചിത്രമാണ്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിങ്ങൾ ഒരു നടനാണ് സമ്മതിച്ചു. പക്ഷെ നിങ്ങൾ ജ്ന്മനാ ഒരു മുസ്ലീമാണ്. ഹറാം എപ്പോഴും ഹറാം ആണ്. ഹറാം ഒരിക്കലും ഹലാൽ ആവില്ല. ഇത് മനസിൽ സൂക്ഷിച്ചാൽ നല്ലത് ബാബ.

ആരായാലും ഇസ്ലാം നിയമങ്ങൾ ഒരേ പോലെ (നടനായാലും).

പട്ടിയെ തൊടരുത് എന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് വച്ചാൽ അതിന്റെ മൂക്കിൽ അനേകം അണുക്കളും രോഗകാരികളായ ബാക്ടീരിയകളുമുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണിന് പ്രകൃത്യാപരമായി ഈ അണുക്കളെ കൊല്ലാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പട്ടിയെ തൊടുന്നതിനെ ഇസ്ലാം വിലക്കിയിരിക്കുന്നതും ആരെങ്കിലും തൊട്ടാൽ കുളിക്കുകയോ ഒരു തവണ മണ്ണ് ഉൾപ്പെടെ ഏഴ് വട്ടം കഴുകുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതും.

നായിനെ തൊട്ടാൽ ഏഴ് വട്ടം കഴുകണം എന്നാണ്.

എ ഡോഗ് അൽ ഹറാം

ഇക്കാ. എനിക്ക് കൺഫ്യൂഷൻ ഉണ്ട്. അത് ശരിക്കും വളർത്തുനായാണോ അതോ പാവയാണോ? ദയവായി മറുപടി തരൂ.

നീ ഒരു മുസ്ലിം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ. കഷ്ടം തന്നെ. അതിന് കുറേ പേർ സപ്പോർട്ട്.

പോയി കുളിക്കടാ..

എന്താണിത്, നിങ്ങളൊരു മുസ്ലിം അല്ലേ?

നിങ്ങൾ ഏഴ് വട്ടം കഴുകണം

ഇസ്ലാം മതത്തിൽ രണ്ടിലധികം മദ്ഹബുകൾ (ധാര) ഉണ്ട് അതിൽ ചില മദ്ഹബുകളിൽ അവർക്ക് നായയെ തൊട്ടാൽ 7 പ്രാവശ്യം ഒന്നും മണ്ണിൽ കഴുകേണ്ടത് ഇല്ല.

എല്ലാവർക്കും ഇത് എന്തുപറ്റി. പട്ടിയെ തൊട്ടാൽ ഏ ഴുവട്ടം കുളിച്ചാൽ പോരേ?. എനിക്കും പട്ടികളെ ഇഷ്ടമാണ് പക്ഷെ സമൂഹവും മതവും അതിന് അനുവദിക്കുന്നില്ല.

അങ്ങനല്ലല്ലോ 7 കഴുകലിൽ അവസാനത്തേതു മണ്ണ് കലക്കിയ വെള്ളത്തിൽ അങ്ങനല്ലേ?

ഇക്കാ ഹിന്ദുമതം സ്വീകരിച്ചോ കാക്കാമാര് പട്ടികളെ തൊടില്ല... എന്നിങ്ങനെയാണ് കമന്റുകൾ. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP