Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രമ്യാ നമ്പീശന് കല്യാണമായോ? വിവാഹ വേഷത്തിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ താരത്തിന് ചോദ്യപ്രവാഹം; ഒടുവിൽ ആരാധകരുടെ മറുപടിയുമായി താരമെത്തി

രമ്യാ നമ്പീശന് കല്യാണമായോ? വിവാഹ വേഷത്തിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ താരത്തിന് ചോദ്യപ്രവാഹം; ഒടുവിൽ ആരാധകരുടെ മറുപടിയുമായി താരമെത്തി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ഫോട്ടോയിലൂടെ മലയാളികൾ തങ്ങളുടെ പ്രിയനടി രമ്യാ നമ്പീശന് വിവാഹമായി എന്ന് കരുതിയതിൽ തെറ്റ് പറയാനാകില്ല. വിവാഹ പെണ്ണിന്റെ വേഷത്തിലായിരുന്നു ആ ഫോട്ടോ. ഇതോടെ ആരാധകർ ഒരുപാട് ചോദ്യങ്ങളുമായെത്തി. അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവച്ചാണ് എന്നാണ്. ഒടുവിൽ, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തി. കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി.

ചില നിലപാടുകൾ കാരണം നിരവധി അവസരങ്ങൾ നഷ്ടമായതായി നടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചില നിലപാടുകൾ എടുക്കുമ്പോൾ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകൾ എടുക്കുന്നത്. അതിന് ശേഷം സിനിമയിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളിൽ മാത്രമാണ് പിന്നീട് അവസരം ലഭിച്ചതെന്നും രമ്യ പറയുന്നു.

വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങൾ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരുമെന്നും രമ്യ നമ്പീശൻ പറയുന്നു. താരസംഘടനയിൽ ചില മാറ്റങ്ങൾ വന്ന് തുടങ്ങിയതായി എനിക്ക് തോന്നുന്നു. സംഘടനയിൽ കുറച്ച് കൂടെ ജാഗ്രതയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. താനിപ്പോൾ സംഘടനയിൽ അംഗമല്ല. എന്നാൽ പുറത്ത് നിന്ന് നോക്കുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചതായി തോന്നുന്നുണ്ട്. തങ്ങൾ സുരക്ഷിതരാണ് എന്ന് പുതിയ അഭിനേതാക്കാൾ പറയുന്നതായി കേൾക്കുന്നു എന്നും രമ്യ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP