Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസ്‌കില്ല.... ബെൽറ്റ് ഇട്ടിട്ടില്ല... ഡിസ്റ്റൻസ് കീപ്പിങ് ഇല്ല.... ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുന്നു; സാമൂഹിക അകലം എന്താണെന്നു അറിയാത്ത ഇവർ എന്തിനു മാസ്‌ക് വെക്കണം! പത്തനാപുരത്ത് രശ്മി നായരും ആരോഗ്യ പ്രവർത്തനും തമ്മിൽ വാക്കേറ്റം... വിഡിയോ വൈറൽ; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ പ്രതികളെ പൊലീസ് വിട്ടയ്ക്കുന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേരളാ പൊലീസിന് രശ്മി നായരേയും രാഹുൽ പശുപാലനേയും ഭയമോ എന്ന ചോദ്യം ഉയരുമ്പോൾ

മാസ്‌കില്ല.... ബെൽറ്റ് ഇട്ടിട്ടില്ല... ഡിസ്റ്റൻസ് കീപ്പിങ് ഇല്ല.... ഉദ്യോഗസ്ഥരോട് കയർത്തു സംസാരിക്കുന്നു; സാമൂഹിക അകലം എന്താണെന്നു അറിയാത്ത ഇവർ എന്തിനു മാസ്‌ക് വെക്കണം! പത്തനാപുരത്ത് രശ്മി നായരും ആരോഗ്യ പ്രവർത്തനും തമ്മിൽ വാക്കേറ്റം... വിഡിയോ വൈറൽ; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ പ്രതികളെ പൊലീസ് വിട്ടയ്ക്കുന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേരളാ പൊലീസിന് രശ്മി നായരേയും രാഹുൽ പശുപാലനേയും ഭയമോ എന്ന ചോദ്യം ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രശ്മി നായരും ആരോഗ്യ പ്രവർത്തകനും തമ്മിള്ള വാക്കേറ്റം സോഷ്യൽ മീഡിയയിൽ വൈറൽ. പത്തനാപുരത്താണ് സംഭവം. രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും തമ്മിലാണ് തർക്കും. സർവ്വത്ര നിയമം ലഘനം രശ്മിയും ഭർത്താവും ചെയ്തുവെന്ന് വ്യക്താണ്. എങ്കിലും പൊലീസ് പ്രശ്‌നം ഒതുക്കി തീർത്തു വിട്ടു. പഴം വാങ്ങാൻ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുന്ന പൊലീസാണ് രശ്മിയുടേയും പശുപാലന്റേയും പ്രശ്‌നത്തിൽ ഇടനിലക്കാരാകുന്നത്.

മാസ്‌കില്ല, ബെൽറ്റ് ഇട്ടിട്ടില്ല, ഡിസ്റ്റൻസ് കീപ്പിങ് ഇല്ല, ഉദ്യോഗസ്റ്ററോട് കയർത്തു സംസാരിക്കുന്നു, സിവിൽ ഡ്രെസ്സിൽ നിൽക്കുന്ന ആൾ വിളിച്ചു പറയുന്നു ഞാൻ മോശമായി ഒന്നും പറഞ്ഞില്ല എന്ന അർത്ഥത്തിൽ..... എന്താ ഇങ്ങനെ? അവർക്കെന്താ കൊമ്പുണ്ടോ? അവർ ഈ നിയമലംഖനം നടത്തണമെങ്കിൽ ആരാണ് അവർക്ക് എന്തും ലംഘിക്കാനുള്ള അവസരം കൊടുത്തത്?-ഇതാണ് പത്തനാപുരത്തെ വിവാദത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. ഇവർ എറണാകുളത്താണ് താമസിക്കുന്നത്. പിന്നെ എന്തിന് പത്തനാപുരത്ത് എത്തി എന്ന ചോദ്യമാണ് ആരോഗ്യ പ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വ്യക്തമാണ്. ഇതിനെ കയർത്തു കൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു ഭാര്യയും ഭർത്താവും. ഇതോടെ പൊലീസ് സീനിൽ എത്തി. ആളെ മനസ്സിലായപ്പോൾ അവർ പ്രശ്‌നം ഒഴിവാക്കി പറഞ്ഞു വിട്ടു.

നമ്മളെ ഇൻസൾട്ട് ചെയ്യാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് ദമ്പതികളുടെ തട്ടികയറ്റം. നിങ്ങൾ വണ്ടി ഒതുക്കൂ. ഞങ്ങളൊന്ന് വെരിഫൈ ചെയ്തിട്ടു പോകാമെന്ന് മാത്രമേ പറഞ്ഞുള്ളൂ എന്ന് ആരോഗ്യ പ്രവർത്തകൻ പറയുന്നു. എന്നാൽ എടാ പോടാ എന്ന് പറഞ്ഞ് ഇൻസൾട്ട് ചെയ്തുവെന്നാണ് ദമ്പതികളുടെ നിലപാട്. ഈ തർക്കമാണ് പൊലീസ് എത്തി പരിഹരിക്കുന്നത്. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകായണ്. അതിന് താഴെ പ്രതിഷേധവുമായി കമന്റുകളും എത്തുന്നു.

വിമർശനവുമായി എത്തുന്ന കമന്റുകൾ ഇങ്ങനെ

  • പഴം വാങ്ങാൻ പോയോനെയും പച്ചക്കറി വാങ്ങാൻ പോയോനെയും പൊക്കി ജീപ്പിൽ കയറ്റിയ പൊലീസുകാരനൊക്കെ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ നട്ടെല്ലില്ലാത്ത ഏറാൻ മൂളികൾ
  • പൊലീസ് ഭയക്കുന്നു, തൊപ്പി തെറിക്കും, സാധാരണക്കാരെങ്കിൽ ഇപ്പൊ 5000, പിഴിഞ്ഞെന്നെ
  • അവൾ പഴം വാങ്ങാൻ പോയതാണ് മാസ്‌ക് വച്ചിട്ടില്ല സഖാത്തി ഇളവ് കാണും
  • എന്തിനാണ് പശുപലാമിനും രശ്മിക്കും പ്രത്യേക നിയമം ഉള്ളത്
  • മസ്‌ക്ക് ഇല്ലാ, സീറ്റ് ബെൽറ്റ് ഇല്ല കേസ്സ് എടുക്കണം ഇത് ശരിയല്ലാ
  • സാമൂഹിക അകലം എന്താണെന്നു അറിയാത്ത ഇവർ എന്തിനു മാസ്‌ക് വെക്കണം
  • വണ്ടിയോടിക്കുമ്പോൾ ബെൽറ്റ് ഇടാത്ത പശുപാലന് ഒന്നെങ്കിൽ അറസ്റ്റ് ചെയ്യുക അല്ലെങ്കിൽ ഫൈൻ അടപ്പിക്കുക
  • അഹങ്കാരം ഉപേക്ഷിക്കാനായില്ലെ ഈ കോവിഡ് കാലത്ത് കഠിനാദ്ധ്യാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും നിയമപാലകരുമായി സഹകരിച്ചാൽ അത് നമുക്കും നാടിനും നല്ലതാണ്
  • അവളെ എന്തുകൊണ്ടാണ് തടഞ്ഞു നിർത്തി കേസ് എടുക്കാഞ്ഞത് പുനലൂരിൽ അച്ഛനെയും ചുമന്നത്‌കൊണ്ട് ഒരു മകൻ പോകുന്നത് വാർത്ത ഞാൻ കണ്ടിരുന്നു അവരുടെ വണ്ടി തടഞ്ഞിടാൻ കാണിച്ച ധൈര്യം ഏമാന്മാർക്ക് എന്തെ കൈ പൊങ്ങിയില്ലേ പൊങ്ങില്ല കാരണം കമ്മികൾ എല്ലാം ഡ്രൈവിങ് പഠിക്കുന്നത് അവളുടെ അടുത്ത് ആണ് നട്ടെല്ല് വേണം ആദ്യം

രശ്മി നായരും ഓപ്പറേഷൻ ബിഗ് ഡാഡിയും

ഓൺലൈൻ പെൺവാണിഭ കേസിൽ ചുംബനസമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ പെൺവാണിഭങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. രശ്മിയും രാഹുലും ഉൾപ്പടെ 13 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2015ലാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിൽ രശ്മി ആർ നായരും രാഹുൽ പശുപാലനും അറസ്റ്റിലായത്.

തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികൾ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഓൺലൈൻ വഴി പ്രതികൾ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു രശ്മിയേയും രാഹുലിനെയും അറസ്റ്റ് ചെയ്തത്. ഐജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡിക്ക് നേതൃത്വം നൽകിയത്.

ചുംബന സമരം എന്ന മേൽവിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യൽ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ അനേകം ടോപ്ലസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടർന്നു പോന്നതും. ഇങ്ങനെ സെൽഫ് മാർക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭർത്താവും പെൺവാണിഭത്തിന് അറസ്റ്റിലായി എന്നത്.

കൊച്ചി നഗരത്തിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച എസ്‌കോർട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജും ഇവർ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാണ് മോഡലിംഗിൽ സജീവമായത്.

മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങിൽ പ്രശ്‌നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി.

മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്. 2015 നവംബർ 17 ന് രാത്രിയിൽ ആയിരുന്നു രശ്മി നായരേയും രാഹുൽ പശുപാലനേയും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരിക്കടുത്ത് വച്ചായിരുന്നു അറസ്റ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP