Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ടി.പി.സെന്നിക്ക ദോസ്ത്, അസ്സലാമു അലൈക്കും'; ടി പി സെൻകുമാർ വെറും പൊലീസ് മാനല്ല, നിയാണ്ടർ താൽ മാനാ; ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നു പറഞ്ഞ സെൻകുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രൻ; അഭിഭാഷകർക്കുള്ള പാക്കിസ്ഥാൻ വിസ എപ്പ കിട്ടുമെന്നും രശ്മിതയുടെ ചോദ്യം

'ടി.പി.സെന്നിക്ക ദോസ്ത്, അസ്സലാമു അലൈക്കും'; ടി പി സെൻകുമാർ വെറും പൊലീസ് മാനല്ല, നിയാണ്ടർ താൽ മാനാ; ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നു പറഞ്ഞ സെൻകുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രൻ; അഭിഭാഷകർക്കുള്ള പാക്കിസ്ഥാൻ വിസ എപ്പ കിട്ടുമെന്നും രശ്മിതയുടെ ചോദ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഡ്വ. ഹരീഷ് വാസുദേവനോട് പാക്കിസ്ഥാനിലേക്ക് പോകാൻ നിർദേശിച്ച മുൻ ഡിജിപി ടി പി സെൻകുമാറിനെ പരിഹസിച്ച് അഡ്വ. രശ്മിത രാമചന്ദ്രൻ. ഹരീഷ് വാസുദേവനെ 'ഹാരിസ്' വാസുദേവനാക്കിയ ടി.പി സെൻകുമാർ വെറും പൊലീസ് മാനല്ല, നിയാണ്ടർ താൽ മാനാണെന്ന് രശ്മിത പരിഹിച്ചു. അഡ്വ. ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന സെൻകുമാറിന്റെ വാദത്തെ പരിഹസിച്ച് ഫേസ്‌ബുക്കിലൂടെയായിരുന്നു രശ്മിത ചന്ദ്രന്റെ പ്രതികരണം.

'ഹരീഷ് വാസുദേവനെ 'ഹാരിസ് ' വാസുദേവനാക്കിയ നിങ്ങ വെറുംപൊലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്! ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിങ്' രശ്മിത ചന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. അഡ്വ. ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്കയക്കണമെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ടി.പി സെൻകുമാർ കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവനെതിരെ ടിപി സെൻകുമാർ രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തിയ സെൻകുമാർ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണ് പ്രതിഷേധമെന്നും ആരോപിച്ചു. 'മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക്. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ്' ഇതായിരുന്നു ടിപി സെൻകുമാറിന്റെ പ്രസംഗം.

പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനെ ഇന്ത്യയിലെ പൗരന്മാർ ഭയക്കേണ്ടതില്ലെന്നും നിയമത്തിൽ തുറന്ന ചർക്ക് തയ്യാറാണെന്നും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഗവർണറുമായി തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ നേരത്തെ തന്നെ നിലപാടും വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ ആദ്യം മുതൽ എതിർത്ത സംസ്ഥാന സർക്കാർ ആദ്യം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രസ്തുുത നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് സ്യൂട്ട് ഹർജി നൽകിയിരുന്നു. നിയമം റദ്ദാക്കണമെന്നാണ് ഹർജിയിൽ സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുള്ള ആവശ്യം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനമെന്ന പോലെ തന്നെ നിയമഭേദഗതിക്കെതിരെ ആദ്യം കോടതിയെ സമീപിക്കുന്ന സംസ്ഥാനവും കേരളമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP