Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഷ്യാനെറ്റ് ന്യൂസ് മുതലാളി കയ്യേറിയ ഭൂമി കാണിച്ചുതരാൻ വിനു വി ജോൺ ചാനൽ ചർച്ചയിൽ വെല്ലുവിളിച്ചതിന് പിന്നാലെ കയ്യേറ്റം കണ്ടുപിടിക്കാൻ ഏഴര സെന്റ് അളന്നു തിട്ടപ്പെടുത്തി റവന്യൂ ഉദ്യോഗസ്ഥർ; ഇനി അടിമക്കണ്ണനു ഉളുപ്പുണ്ടേൽ തോമസ് ചാണ്ടി കയ്യേറി നികത്തി എന്ന് പറയുന്ന ആ ഭൂമി ഒന്ന് കാണിച്ചു തരണമെന്ന് വെല്ലുവിളിച്ച് സി.പി.എം സൈബർ പോരാളികൾ; നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐ അടിച്ചുപൊളിച്ചതു കൊണ്ടാണ് മാധ്യമ മുതലാളിയുടെ തനിനിറം പുറത്തുവന്നതെന്നും സഖാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് മുതലാളി കയ്യേറിയ ഭൂമി കാണിച്ചുതരാൻ വിനു വി ജോൺ ചാനൽ ചർച്ചയിൽ വെല്ലുവിളിച്ചതിന് പിന്നാലെ കയ്യേറ്റം കണ്ടുപിടിക്കാൻ ഏഴര സെന്റ് അളന്നു തിട്ടപ്പെടുത്തി റവന്യൂ ഉദ്യോഗസ്ഥർ; ഇനി അടിമക്കണ്ണനു ഉളുപ്പുണ്ടേൽ തോമസ് ചാണ്ടി കയ്യേറി നികത്തി എന്ന് പറയുന്ന ആ ഭൂമി ഒന്ന് കാണിച്ചു തരണമെന്ന് വെല്ലുവിളിച്ച് സി.പി.എം സൈബർ പോരാളികൾ; നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐ അടിച്ചുപൊളിച്ചതു കൊണ്ടാണ് മാധ്യമ മുതലാളിയുടെ തനിനിറം പുറത്തുവന്നതെന്നും സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏഷ്യാനെറ്റ് ചാനൽ മേധാവിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിൽ ഉള്ള കുമരകത്തിലെ റിസോർട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തതിന് പിന്നാലെ സ്ഥലത്ത് കയ്യേറ്റം നടന്നോ എന്ന പരിശോധനയുമായി അധികൃതർ.

കയ്യേറ്റ വാർത്തകൾ സി.പി.എം മുഖപത്രമായ ദേശാഭിമാനി നിരന്തരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്നലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ റിസോർട്ട് അടിച്ചുതകർത്തത്. ഇതിന് പിന്നാലെ ഭൂമിയിൽ പരിശോധന നടത്താൻ അധികൃതർ എത്തി.

രാജീവ് ചന്ദ്രശേഖറിനെതിരെ കയ്യേറ്റ ആരോപണം പുറത്തുവന്ന് കുറച്ചുദിവസമായതിന് പിന്നാലെ ഇക്കാര്യത്തിൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രൈംടൈം ചർച്ചയും സംഘടിപ്പിച്ചിരുന്നു. കയ്യേറ്റവിഷയത്തിൽ ചാനൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു എന്ന ആരോപണമാണ് സി.പി.എം ഉയർത്തുന്നത്.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം പുറത്തുകൊണ്ടുവന്നതും നിരന്തരം വാർത്തകൾ നൽകി മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചതുമാണ് ചാനലിനെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും തിരിയാൻ കാരണമായതെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നു. ഇന്നലെ രാജീവിന്റെ ഉടമസ്ഥതയിൽ ഉള്ള നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു.

ഇതിന് പിന്നാലെ രാത്രി ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈംടൈം ചർച്ചയിൽ ഇത് കയ്യേറ്റമല്ലെന്ന് വ്യക്തമാക്കി വാർത്താ അവതാരകൻ വിനു വി ജോണിന്റെ നേതൃത്വത്തിൽ ചർച്ചയും നടന്നു. ഏ്്ഷ്യാനെറ്റ് തലവൻ ഭൂമി കയ്യേറിയെങ്കിൽ ഇരട്ടച്ചങ്കൻ പിണറായി അത് ഒഴിപ്പിക്കാൻ തയ്യാറാകാത്തത് എന്തേ എന്ന ചോദ്യമുയർത്തി ആയിരുന്നു ചർച്ച. കയ്യേറ്റം ചൂണ്ടിക്കാട്ടിയ കത്തുവായിച്ച് സുഖിച്ചിരിക്കുകയല്ല പിണറായി ചെയ്യേണ്ടതെന്നും വിനു വി ജോൺ വെല്ലുവിളിച്ചു. നാളെ രാവിലെ തന്നെ ഒഴിപ്പിക്കൽ തുടങ്ങട്ടെ എന്നും പറഞ്ഞുവച്ചു.

ഇത്രയുമായതോടെ അധികൃതർ നടപടി തുടങ്ങി. ഇന്ന് രാവിലെ തന്നെ റവന്യൂ അധികൃതർ സ്ഥലത്തെത്തി രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയെന്നും ഏഴരസെന്റ് കയ്യേറ്റം നടത്തിയ ഭൂമി മാർക്ക് ചെയ്തുവെന്നും ആണ് സി.പി.എം സൈബർ സഖാക്കൾ വീഡിയോ സഹിതം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്നത്.

ബിജെപി എംപിയുടെ നിരാമയ റിസോർട്ടിന്റെ കയ്യേറ്റം കണ്ടുപിടിക്കാൻ വിനു വി ജോൺ വെല്ലുവിളിച്ചത് ഇതാ നടപ്പായിരിക്കുന്നു എന്നും ഇനി നേരിട്ടു പോയി ബോധ്യപ്പെടാമെന്നുമാണ് സി.പി.എം സൈബർ കൂട്ടായ്മയായ സൈബർ കമ്യൂൺ ഇന്ന് പോസ്റ്റ് നൽകിയിരിക്കുന്നത്. ഏതായാലും ഇതോടെ വിഷയം വലിയ ചർച്ചയായി മാറുകയാണ്.

സൈബർ കമ്യൂൺ പോസ്റ്റിന്റെ പൂർണരൂപം

ഏഷ്യാനെറ്റ് മുതലാളി രാജീവ് ചന്ദ്രശേഖരന്റെ അടിമക്കണ്ണ് വിനു വി ജോൺ ഇന്നലെ ചാനൽ ചർച്ചയിൽ വെല്ലുവിളിച്ചത് മുതലാളി കയ്യേറിയ ഭൂമി കാണിച്ചു തരാൻ ആണ്. ഇന്നലെ DYFI നടത്തിയ പ്രത്യക്ഷസമരപരിപാടികളുടെ ഫലമായി മാധ്യമമുതലാളിയും അടിമവിനുവും കണ്ണടച്ച് പാലുകുടിക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിക്കേണ്ടി വന്നു.

ഇന്ന് റവന്യൂ വകുപ്പ് ഏഷ്യാനെറ്റ് മുതലാളി കയ്യേറിയ ഏഴര സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി മാർക്ക് ചെയ്തിട്ടുണ്ട്. വിനു വി ജോണിനു നേരിട്ട് അവിടെ പോയി ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇനി അടിമക്കണ്ണനു ഉളുപ്പുണ്ടേൽ തോമസ് ചാണ്ടി കയ്യേറി നികത്തി എന്ന് പറയുന്ന ആ ഭൂമി ഒന്ന് കാണിച്ചു തരണം.

BJP MP രാജീവു് ചന്ദ്രശേഖറിന്റെ നിരാമയ റിസോർട്ട് 7 1/2 (ഏഴര) സെന്റ് കൈയേറ്റ ഭുമി റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിരിച്ച് പഞ്ചായത്തിനെ ബോദ്ധ്യപെപ്പെടുത്തി.ടി വസ്തുവിലെ കെട്ടിട നിർമ്മാണങ്ങൾ മതിൽ നിർമ്മാണം മറ്റ് നേരിട്ടു കാണാവുന്ന നിരവധി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്നു തുടങ്ങി.

ബഹു: മുഖ്യമന്ത്രിയെ അടക്കം അധിേക്ഷപിച്ച് , ജനാധിപത്യ മര്യാദ കാണിക്കാത്ത ചാനൽ പ്രമാണിയക്ക് മറുപടിയായി ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ ഇഛാശക്തി. ഇടതുപക്ഷ ജന പ്രതിനിധികൾ, കോട്ടയം അഡീ. തഹസീൽദാർ, അസി: സവ്വേയർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി റവന്യൂ, LS GD ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ അടക്കംതുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP