Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗത്ത്‌ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു; സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് വിയോജിച്ച് മകൻ റോൺ ബാസ്റ്റിയൻ; റോണിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ

സൗത്ത്‌ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു; സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് വിയോജിച്ച് മകൻ റോൺ ബാസ്റ്റിയൻ; റോണിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ

മറുനാടൻ ഡസ്‌ക്‌

ഓൺലൈനിൽ എഴുതിയ ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനെതിരെ സൈബർ ലോകത്ത് വിമർശനം മുറുകുന്നു. അദ്ദേഹത്തിന്റെ ലേഖനം ആയുധമാക്കി ദിലീപ് അനുകൂലികൾ ഒരു വശത്ത് പ്രചാരണം ശക്തമാക്കിയപ്പോൾ മറുവശത്ത് കടുത്ത വിർശനമാണ് അദ്ദേഹം നേരിടുന്നത്. സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉയരണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനമാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.

ഈ ലേഖനത്തിനെതിരെ സെബാസ്റ്റ്യൻ പോളിനെതിരെ മകൻ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലേഖനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകൻ റോൺ ബാസ്റ്റ്യൻ രംഗത്തെത്തിയത്.

'2017 സെപ്റ്റംബർ 10 ന് സൗത്ത് ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു.' എന്നാണ് റോണിന്റെ പോസ്റ്റ്. ഓൺലൈൻ പോർട്ടലിന്റെ എഡിറ്റോറിയൽ ബോർഡിലുള്ള അംഗങ്ങളുൾപ്പെടെ റോണിനെ അനുകൂലിച്ച് കമന്റുകൾ എഴുതിയിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബുവും റോണിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തി.
മഅ്ദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ് നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നുമാണ് ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടത്.
'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP