Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെവിവി എസ് കോളേജുകളിൽ തലവരിയില്ലാതെ പ്രവേശനം; ഡൊണേഷൻ വാങ്ങാതെ മെറിറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം സർക്കാർ ഫീസിൽ; മാനേജ്‌മെന്റ് സീറ്റിൽ പിന്നോക്കകാർക്ക് അധിക സീറ്റുകൾ; കഴുത്തറുപ്പൻ ഫീസും തലവരിപ്പണവും വാങ്ങുന്ന ക്രൈസ്തവ വിദ്യാഭ്യാസ കച്ചവടക്കാരെ നിങ്ങളിത് കേൾക്കുന്നുണ്ടോ ? മാധ്യമപ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കെവിവി എസ് കോളേജുകളിൽ തലവരിയില്ലാതെ പ്രവേശനം; ഡൊണേഷൻ വാങ്ങാതെ മെറിറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം സർക്കാർ ഫീസിൽ; മാനേജ്‌മെന്റ് സീറ്റിൽ പിന്നോക്കകാർക്ക് അധിക സീറ്റുകൾ; കഴുത്തറുപ്പൻ ഫീസും തലവരിപ്പണവും വാങ്ങുന്ന ക്രൈസ്തവ വിദ്യാഭ്യാസ കച്ചവടക്കാരെ നിങ്ങളിത് കേൾക്കുന്നുണ്ടോ ? മാധ്യമപ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നല്ലൊരു വിഭാഗവും പ്രവർത്തിക്കുന്നത് ക്രൈസ്തവ സഭയ്ക്ക് കീഴിലാണ്. മാനേജ്‌മെന്റ് സീറ്റുകലിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന ക്രൈസ്തവ സഭകൾ കേരള വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോളജുകളെ മാതൃകയാക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യു.കേരള വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോളജുകളിലെ പ്രവേശനത്തിന് തലവരിയോ ഡൊണേഷനോ വാങ്ങാതെ എല്ലാ കോഴ്‌സ് കളിലും മെരിറ്റ് സീറ്റിലും മാനേജ് മെന്റ് സീറ്റിലും സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി പ്രവേശനത്തിന് ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ച തായി സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ അറിയിച്ചു എന്ന വാർത്തയെ ഉദ്ധരിച്ചാണ് റോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇതാദ്യമായാണ് ഇങ്ങെനെയൊരു വെള്ളി വെളിച്ചം കാണുന്നത്. കുട്ടികളുടെ പ്രവേശനത്തിന് കഴുത്തറപ്പൻ ഫീസും തലവരിയും കോഴയും മേടിക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാരായ ക്രൈസ്തവ , മുസ്ലിം , ഹിന്ദു ( എൻ എസ് , എസ്, ബ എസ് എൻ ട്രസ്റ്റ്, എസ് എൻ ഡി പി) ഇവർക്കൊക്കെ കെ വി വി എസിന്റെ നിലപാടുകൾ ഒരിക്കലും ദഹിക്കില്ലെന്നുറപ്പാണ് എന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.

റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ക്രൈസ്തവ വിദ്യാഭ്യാസ കച്ചവടക്കാരെ
നിങ്ങളിത് കേൾക്കുന്നുണ്ടോ ?

ഇന്ന് രാവിലെ ( June 21 വെള്ളി) മലയാള മനോരമ പത്രത്തിൽ വായിച്ച വാർത്തയാണിത്. മൂന്ന് നാല് വട്ടം ഈ വാർത്ത വായിച്ചു. എനിക്കിപ്പോഴും എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു കാര്യം സംഭവിക്കുമോ?
കേരള വണിക വൈശ്യ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോളജുകളിലെ പ്രവേശനത്തിന് തലവരിയോ ഡൊണേഷനോ വാങ്ങാതെ എല്ലാ കോഴ്‌സ് കളിലും മെരിറ്റ് സീറ്റിലും മാനേജ് മെന്റ് സീറ്റിലും സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി പ്രവേശനത്തിന് ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ച തായി സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ അറിയിച്ചു.
ദാരിദ്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് പൂർണമായി ഒഴിവാക്കാനും കോളജുകൾ സ്വന്തമായിട്ടില്ലാത്ത ചെറിയ പിന്നാക്ക സമുദായങ്ങളിലെ കുട്ടികൾക്ക് മാനേജ്‌മെന്റ് സീറ്റിലെ 10% സീറ്റ് നീക്കി വെക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അടിമുടി മലീസ മായിരിക്കുന്ന
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇതാദ്യമായാണ് ഇങ്ങെനെയൊരു വെള്ളി വെളിച്ചം കാണുന്നത്. കുട്ടികളുടെ പ്രവേശനത്തിന് കഴുത്തറപ്പൻ ഫീസും തലവരിയും കോഴയും മേടിക്കുന്ന വിദ്യാഭ്യാസ കച്ചവടക്കാരായ ക്രൈസ്തവ , മുസ്ലിം , ഹിന്ദു ( എൻ എസ് , എസ്, _ എസ് എൻ ട്രസ്റ്റ്, എസ് എൻ ഡി പി) ഇവർക്കൊക്കെ കെ വി വി എസിന്റെ നിലപാടുകൾ ഒരിക്കലും ദഹിക്കില്ലെന്നുറപ്പാണ്.
കോളജ് വിദ്യാസ മേഖലയിൽ വർഷങ്ങളായി പിടിമുറുക്കിയിരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നായിരുന്നു ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കേണ്ടിയിരുന്നത്. സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് കോളജുകളിൽ വിദ്യാർത്ഥി പ്രവേശനത്തിന് പോലും കോഴയും തലവരിയും മേടിക്കുന്ന ഷൈലോക്കുമാരായ മെത്രാന്മാരും പാതിരിമാരും ഈ മാറ്റമൊന്ന് കണ്ണൂ തുറന്ന് കാണണം -
ഈ മേഖലയിലെ മറ്റ് വ്യാപാരികളായ എം ഇ എസ് , എൻ എസ് , എസ്, എസ് എൻ ട്രസ്റ്റ് ' എസ് എൻ ഡി പി ക്കാരും വണികവൈശ്യ സംഘത്തിന്റെ ആദരണീയമായ നിലപാടിനോട് യോജിക്കുമോ?
തലവരിയും കോഴയും മേടിക്കാതെ സ്ഥാപനം നടത്തിക്കൊണ്ടുപോകാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ കെ വി വി എസിന്റെ നിലപാട്. ഈ നിലപാട് ശ്ലാഘനീയമാണ്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടെന്താണ്? കെ വി വി എസിന്റെ നിലപാടിനോടൊപ്പം നിൽക്കാൻ നിങ്ങൾ തയ്യാറാകുമോ?

കേരളത്തിൽ സ്വകാര്യ മേഖലയിൽ 210 എയ്ഡഡ് ആർട്ട്‌സ് ആൻഡ് സയൻസ് കോളജുകളുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവ സഭകളുടേതാണ് .ഇതേ സഭകൾ സ്വാശ്രയ മേഖലയിൽ ഒട്ടേറെ എഞ്ചിനീയറിങ് കോളജുകളും മറ്റ് കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അവിടങ്ങളില്ലൊം ദയാരഹിതമായ തോതിലാണ് പ്രവേശനത്തിന് തലവരിയും കോഴയും മേടിക്കുന്നത്. ന്യൂനപക്ഷാവകാശം എന്ന എലിക്കെണി വച്ചാണ് ഈ ബ്ലേഡ് കമ്പിനിക്കാർ കച്ചവടം നടത്തുന്നത്. ഈ കള്ള പണം എങ്ങോട് പോകുന്നുവെന്ന് ആർക്കുമറിയില്ല. പ്രത്യുല്പാദനപരമായ മേഖലകളിലൊന്നും ഈ പണം. വിനിയോഗിക്കുന്നുമില്ല. മെത്രാന്മാരുടേയും കുറെ വൈദികരുടേയും സുഖലോലുപതയ്ക്ക് ഈ പണം ഉപയോഗിക്കുകയാണ് പതിവ്. സ്വർഗം താണിറങ്ങി വരുന്ന പ്രാർത്ഥനകൾ നടത്തുന്നവർ കേരള വണ്ടിക വൈശ്യ സംഘത്തിന്റെ തീരുമാനത്തോട് യോജിപ്പുണ്ടോ?
Yes or No എന്നൊരു മറുപടി കേൾക്കാൻ കാതോർത്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP