Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎമ്മിനെയോ സർക്കാരിനെയോ എതിർത്താൽ ഉടൻ സംഘിയാക്കരുതേ; അതിൽ ഭേദം കല്ലുകെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാണെന്ന് എസ്.ശാരദക്കുട്ടി

സിപിഎമ്മിനെയോ സർക്കാരിനെയോ എതിർത്താൽ ഉടൻ സംഘിയാക്കരുതേ; അതിൽ ഭേദം കല്ലുകെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാണെന്ന് എസ്.ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടത്പക്ഷത്തെയോ, സിപിഎമ്മിനെയോ, സർക്കാരിനെയോ എതിർത്താൽ ഉടനെ സംഘിയാക്കരുതേയെന്ന അഭ്യാർഥനയുമായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. അതിലും ഭേദം വയറ്റിലൊരു കല്ലുകെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാണെന്ന് അവർ പറഞ്ഞു. ഫേസ്‌ബുക്ക കുറിപ്പിലാണ് ശാരദക്കുട്ടി ഇക്കാര്യം തുറന്നടിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

ആശയപരമായി സി പി എമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്‌ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാൽ അതെനിക്കപമാനമാ.. അത്ര തന്നെ..

ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP