Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സത്യ നാദെല്ലയുടെ ഒരു വർഷത്തെ ശമ്പളം 305 കോടി രൂപ; ഒരു വർഷം കൊണ്ട് ശമ്പളത്തിലുണ്ടായത് 66 ശതമാനത്തിന്റെ വർദ്ദനവ്; പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരി

സത്യ നാദെല്ലയുടെ ഒരു വർഷത്തെ ശമ്പളം 305 കോടി രൂപ; ഒരു വർഷം കൊണ്ട് ശമ്പളത്തിലുണ്ടായത് 66 ശതമാനത്തിന്റെ വർദ്ദനവ്; പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിന്റെ സിഇഒ. സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വർദ്ധനവ്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റ്. 2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏതാണ്ട് 305 കോടി രൂപ. 52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. കഴിഞ്ഞ വർഷം ബിസിനസിൽ വൻ മുന്നേറ്റമാണ് നടത്തിയതെന്ന് കമ്പനി പറഞ്ഞു. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം.

ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി. 2014-ലാണ് നാദെല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ. പദവിയിലെത്തിയത്. 2014ൽ ചുമതലയേറ്റ നദെല്ലയുടെ നേതൃത്വത്തിൽ ക്ലൗഡ് കമ്പ്യൂട്ടിങിലെ വൻ ശക്തിയായി മാറി.ആപ്പിൾ സിഇഒ ടി കുക്ക് 112 കോടി രൂപയാണ് കഴിഞ്ഞ വർഷം നേടിയത്. ഗൂഗിൾ സിഇഒ ആയ ഇന്ത്യൻ വംശജൻ സുന്ദർ പിച്ചയ് 19 ലക്ഷം ഡോളറാണ് വാങ്ങിയത്. കമ്പനിയുടെ ഓഹരി ഇൻസന്റീവ് വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP