Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോബി ചെമ്മണ്ണൂരായുള്ള സലിം കുമാറിന്റെ വേഷപ്പകർച്ചയെ ഏറ്റെടുത്ത് ട്രോളന്മാർ! മുറിക്കൈയൻ ഷർട്ടിട്ടുള്ള ഓട്ടവും മെസിയുടെ വേഷത്തിലെ ഫുട്‌ബോളു കളിയും ഏറ്റെടുത്ത് സൈബർ ലോകം; ട്രോളാശാന്റെ സിനിമാ ട്രോൾ കണ്ട് ശരിക്കും ഞെട്ടിയെന്ന് ആരാധകർ; 'ദൈവമേ കൈതൊഴാം K.കുമാറാകണം' ട്രെയിലർ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായത് ചുരുങ്ങിയ സമയം കൊണ്ട്

ബോബി ചെമ്മണ്ണൂരായുള്ള സലിം കുമാറിന്റെ വേഷപ്പകർച്ചയെ ഏറ്റെടുത്ത് ട്രോളന്മാർ! മുറിക്കൈയൻ ഷർട്ടിട്ടുള്ള ഓട്ടവും മെസിയുടെ വേഷത്തിലെ ഫുട്‌ബോളു കളിയും ഏറ്റെടുത്ത് സൈബർ ലോകം; ട്രോളാശാന്റെ സിനിമാ ട്രോൾ കണ്ട് ശരിക്കും ഞെട്ടിയെന്ന് ആരാധകർ; 'ദൈവമേ കൈതൊഴാം K.കുമാറാകണം' ട്രെയിലർ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായത് ചുരുങ്ങിയ സമയം കൊണ്ട്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കറുത്ത യഹൂദൻ എന്ന സിനിമക്ക് ശേഷം മലയാളികളെ ശരിക്കും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് സലിം കുമാർ. കോമഡി വേഷങ്ങളിൽ തിളങ്ങിയ നടൻ എന്ന നിലയിൽ തുടങ്ങി ഗൗരവ വേഷങ്ങൾ ചെയ്യിപ്പിച്ച് പ്രേക്ഷകരെ കരയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ദേശീയ അവാർഡ് നേടിയ നടൻ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷം തമാഴ നിറച്ച ചിത്രവുമായെത്തി മലയാളികളെ വീണ്ടും ഞെട്ടിക്കുകയാണ് സലിം കുമാർ എന്ന പ്രതിഭ.

സലിം കുമാർ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം ഗ.കുമാറാകണം' ചിത്രത്തിന്റെ ട്രെയിലർ കണ്ട് മലയാളികൾ ഇതുവരെ ചിരിനിർത്തിയിട്ടില്ല. കുടുംബഹാസ്യ ചിത്രമെന്ന വിധത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തെ സൈബർ ലോകം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ബോബി ചെമ്മണ്ണൂരിനെ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ചയാണ് സലിംകുമാറിന്. ഈ രംഗങ്ങൾ കണ്ട് ത്രില്ലടിച്ചിരിക്കയാണ് ആരാധകർ. ബോബി ചെമ്മണ്ണൂരിന്റെ രക്തബാങ്കിന് വേണ്ടിയുള്ള ഓട്ടവും പരസ്യത്തിൽ ഫുട്‌ബോളറായി കളിക്കുന്ന രംഗങ്ങളുമെല്ലാം ഉൾപ്പെടുത്തി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ട്രെയിലറാണ് പുറത്തുവന്നത്.

ഈ രംഗങ്ങൾ തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. ചുരങ്ങിയ സമയം കൊണ്ട് യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാകാൻ സിനിമക്ക് സാധിച്ചു. ഇക്കാര്യം സലികുമാർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. സൈബർ ലോകത്ത് ട്രോളുകൾക്ക് വേണ്ടി ഏറ്റവും അധികം ഉപയോഗിക്കുന്നത് സലിം കുമാർ കാഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ട്രോളാശാൻ എന്നാണ് സൈബർ ലോകത്ത് വിളിക്കുന്നതും. ചെമ്മണ്ണൂരായുള്ള സലിംകുമാറിന്റെ വേഷപ്പകർച്ചയെ ട്രോളാശന്റെ ട്രോൾ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.

ജയറാമും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാർ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിർമ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരെക്കൂടാതെ നെടുമുടി വേണു, ശ്രീനിവാസൻ, ഹരീഷ് കണാരൻ, ശിവജി ഗുരുവായൂർ, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂർ ജോർജ്, സുരഭി, തെസ്‌നി ഖാൻ, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാർ തിരക്കഥ രചിക്കുന്നു. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് നാദിർഷയാണ്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈന്മെന്റാണ് ചിത്രത്തിന്റെ നിർമ്മാണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP