Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഭവാനി മനസ് വച്ചാൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം'; ബോളിവുഡ് താരം സണ്ണി ലിയോണും നടൻ സലിം കുമാറും പരസ്പരം നോക്കി നിൽക്കുന്ന ചിത്രത്തെ തേടിയെത്തിയത് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകൾ; സണ്ണി മലയാളത്തിലെത്തുന്ന രംഗീലയുടെ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് സലിം കുമാർ; മധുരരാജയിലെ ഡാൻസ് കാണാൻ ധൃതിയായെന്നും ആരാധകർ

'ഭവാനി മനസ് വച്ചാൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം'; ബോളിവുഡ് താരം സണ്ണി ലിയോണും നടൻ സലിം കുമാറും പരസ്പരം നോക്കി നിൽക്കുന്ന ചിത്രത്തെ തേടിയെത്തിയത് പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകൾ; സണ്ണി മലയാളത്തിലെത്തുന്ന രംഗീലയുടെ സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് സലിം കുമാർ; മധുരരാജയിലെ ഡാൻസ് കാണാൻ ധൃതിയായെന്നും ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബോളിവുഡ് താരറാണി സണ്ണി ലിയോൺ കേരളത്തിലെത്തിയതിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. മമ്മൂട്ടി ചിത്രമായ മധുരരാജയിൽ ഡാൻസ് പെർഫോമൻസുമായി സണ്ണി എത്തുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോൺ ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സണ്ണി മലയാളത്തിൽ അഭിനയിക്കുന്ന രംഗീല എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് സലിം കുമാറിനൊപ്പം എടുത്ത ചിത്രം സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.

പരസ്പരം വിരൽ ചൂണ്ടി പൊട്ടിച്ചിരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രത്തിന് താഴെ ഒട്ടേറെ
കമന്റും തേടിയെത്തിയിരുന്നു. കല്യാണരാമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ പ്യാരിയെ ഓർമ്മിപ്പിച്ചുള്ള കമന്റുകൾ അടക്കം തേടിയെത്തിയിരുന്നു. 'ഭവാനി മനസ് വച്ചാൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം എന്ന സലിം കുമാർ ഹിറ്റ് ഡയലോഗുകളാണ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായത്.

മണിരത്‌നം എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കിയ സന്തോഷ് നായരാണ് സണ്ണി ലിയോൺ പ്രധാന കഥാപാത്രമാകുന്ന രംഗീലയുടേയും സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ഗോവയിലാണ് ഷൂട്ട് ചെയ്യുന്നത്. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ൽ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിർമ്മാണം. ജോസഫ് വർഗീസ് ആണ് പ്രൊഡക്ഷൻ ഡിസൈൻ. വൺ വേൾഡ് എന്റർടെയ്ന്മെന്റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

 

സണ്ണി ലിയോൺ നൃത്തച്ചുവടുകളുമായെത്തുന്ന മധുരരാജയിലെ നൃത്തരംഗങ്ങൾ കാണാൻ തങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും പോസ്റ്റിനടിയിൽ കമന്റുകളുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്ഥമായി അൽപം തടിച്ചുരുണ്ട ശരീരപ്രകൃതിയുമായി എത്തുന്ന സലിം കുമാറിനെ കണ്ടും ആരാധകർ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP