Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ വർഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമായിരുന്നു; വിഷാദ രോഗം എന്നെ വേട്ടയാടി; ജീവിതം അവസാനിപ്പിക്കാൻ കയറും ആത്മഹത്യാക്കുറിപ്പും വരെ ഞാൻ തയ്യാറാക്കി വെച്ചു; അവസരം ലഭിക്കാത്തത് കാരണം സിനിമയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവൽ റോബിൻസൺ

കഴിഞ്ഞ വർഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമായിരുന്നു; വിഷാദ രോഗം എന്നെ വേട്ടയാടി; ജീവിതം അവസാനിപ്പിക്കാൻ കയറും ആത്മഹത്യാക്കുറിപ്പും വരെ ഞാൻ തയ്യാറാക്കി വെച്ചു; അവസരം ലഭിക്കാത്തത് കാരണം സിനിമയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവൽ റോബിൻസൺ

മറുനാടൻ മലയാളി ബ്യൂറോ

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് നൈജീരിയയിൽ നിന്നുള്ള സാമുവൽ റോബിൻസൺ. ചിത്രം മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തർക്കവുമായി ബന്ധപ്പെട്ട് സാമുവൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നീട് പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് പറഞ്ഞ് സാമുവൽ തന്നെ രംഗത്തെത്തി. എന്നാൽ പിന്നീട് സാമുവലിന് സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും അത്തരത്തിലൊരു അവസരം ലഭിച്ചില്ല. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവു മോശമായ വർഷമാണ് കടന്ന് പോയതെന്നും എന്നന്നേക്കുമായി അഭിനയം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സാമുവൽ റോബിൻസൺ.

ആത്മഹത്യ ചെയ്യാൻ വരെ താൻ തീരുമാനിച്ചുവെന്നും വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും സാമുവൽ കുറിച്ചു. തുടർച്ചയായി സിനിമകൾ നഷ്ടപ്പെട്ടതും പരസ്യകരാറിൽ നിന്നും പുറത്തായതുമാണ് തന്നെ ഈ തീരുമാനത്തിൽ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴുത്തിൽ കുരുക്കിട്ട ചിത്രത്തോടു കൂടിയാണ് സാമുവൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷാദ രോഗത്തിന് അടിമപ്പെട്ട താൻ വളരെ കഷ്ടപ്പെട്ടാണ് അതിൽ നിന്ന് മുക്തനായതെന്നും സാമുവൽ റോബിൻസൺ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പ്


ഇന്ന് ഞാൻ എന്റെ അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കുന്നു. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമായിരുന്നു. ഞാൻ വിഷാദരോഗത്തിനടിമയായി ജീവിതം തന്നെ അവസാനിപ്പിക്കാറായ അവസ്ഥയിലായിരുന്നു. കയറും ആത്മഹത്യാ കുറിപ്പും എല്ലാം ഞാൻ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയാണ്. അഭിനേതാകുക എന്നത് എന്റെ തെരഞ്ഞെടുപ്പായിരുന്നു. മാതാപിതാക്കളെല്ലാം മരണപ്പെട്ടു, പതിഞ്ചാം വയസ്സ് മുതൽ എന്റെ കാര്യങ്ങളെല്ലാം ഞാൻ ഒറ്റക്ക് തന്നെയാണ് ചെയ്യുന്നത്. ഞാൻ എന്റെ എല്ലാം സമർപ്പിച്ച് എന്റെ കഠിനാധ്വാനത്താൽ വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് വിജയിക്കാനായി.

കഴിഞ്ഞ വർഷം രാജ്കുമാർ സന്തോഷി വഴി ബോളിവുഡിൽ നിന്നും എ.ഐ.ബിയിൽ നിന്നും അവസരങ്ങൾ ലഭിച്ചു. വലിയ താരങ്ങൾ അഭിനയിക്കുന്ന തമിഴ് സിനിമയിലും വലിയ നൈജീരിയൻ സിനിമകളിലും പ്രശസ്ത ബ്രാൻഡുകളുടെ പരസ്യത്തിലും അവസരത്തിനായി ഓഫർ ലഭിച്ചു. ഞാൻ സ്വപ്നം കണ്ട പകുതി അവസരങ്ങളും എനിക്ക് ലഭിച്ചു പിന്നീട് എല്ലാം തന്നെ എനിക്ക് നഷ്ടപ്പെട്ടു. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന രൺവീർ സിങ് നായകനായ ചിത്രം നിർമ്മാതാക്കൾ ഉപേക്ഷിച്ചു, എന്നാൽ സംവിധായകനെതിരേ ഉയർന്ന ആരോപണങ്ങളെ തുടർന്ന് എ.ഐ.ബി പ്രൊജക്ടും നഷ്ടപ്പെട്ടു. പിന്നീട് വന്ന തമിഴ് പ്രൊജക്ട് അത്ര നല്ലതായി തോന്നിയില്ല.

എന്റെ നൈജീരിയൻ സിനിമാ പ്രൊജക്ട് നൈജീരിയൻ/ദക്ഷിണാഫ്രിക്കൻ പ്രൊജക്ടായി രൂപകൽപ്പന ചെയ്തതിനാലും ദക്ഷിണാഫ്രിക്കയിൽ വിദേശികൾക്ക് നേരെ ആക്രമണം പതിവായതിനാലും എനിക്ക് നഷ്ടപ്പെട്ടു. കമ്പനിയുടെ ലൈസൻസ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാൽ എന്റെ ബ്രാൻഡ് പരസ്യവും എനിക്ക് നഷ്ടമായി. ഇത്തരം സംഭവങ്ങൾ ജീവിതത്തിൽ ആവർത്തിച്ചു കൊണ്ടിരുന്നു. എന്റെ നിയന്ത്രണത്തിലല്ലാതെ തന്നെ ചില പ്രൊജക്ടുകൾക്ക് ഞാൻ സമ്മതിച്ചെങ്കിലും അതൊന്നും എനിക്ക് യാതൊന്നും തന്നെ തിരികെ തന്നില്ല. അതെല്ലാം എനിക്ക് ഭീകരമായും ശൂന്യമായും തോന്നി. ആ സമയത്താണ് ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നതും. പക്ഷെ ഞാനത് ചെയ്തില്ല. അവസാന നിമിഷം എന്നോട് സംസാരിക്കാൻ തയ്യാറായ എന്റെ സുഹൃത്തുക്കൾക്കും തെറാപ്പിസ്റ്റിനും ഞാൻ നന്ദി പറയുന്നു.

'ഗുഡ് ബൈ' എന്ന് മെസേജ് കണ്ട് സുഹൃത്ത് എന്നെ അവളുടെ തെറാപ്പിസ്റ്റിനെ കൊണ്ട് സംസാരിപ്പിക്കുകയുമുണ്ടായി. അഭിനയമാണ് എന്നെ ഇതിലേക്കെല്ലാം എത്തിച്ചത്. ഇനി വയ്യ, എന്തിന് ഞാൻ ആത്മഹത്യ ചെയ്യണം? അതും ഒരു ജോലി കാരണം? ഇല്ല, എനിക്ക് മറ്റെന്തിങ്കിലും ജോലി കണ്ടെത്താൻ കഴിയും. അഭിനയം ഒരു ജോലി മാത്രമാണെന്ന് മനസ്സിലാക്കാൻ തെറാപിസ്റ്റ് എന്നെ സഹായിച്ചു. അതിന് എന്റെ ജീവിതത്തിന്റെ അത്ര വിലയില്ല. ഞാൻ ഏഴ് ഭാഷകൾ പഠിച്ചിട്ടുണ്ട്. എനിക്ക് വേറെ മറ്റെന്തെങ്കിലും ജോലി ചെയ്യാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP