Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും വല്ലതും വാങ്ങിയ വകയിലോ, മാതാവിൽ നിന്ന് വസൂലാക്കിയ വകയിലോ, സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചതിനോ ഞാൻ കള്ളനാകുന്നത്? സുരേന്ദ്രൻ അറിയുന്ന സ്വാമിയല്ല താനെന്നും അവസാനം ഉള്ളിക്കറിപോലെ ആകരുതെന്നും സന്ദീപാനന്ദഗിരി

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും വല്ലതും വാങ്ങിയ വകയിലോ, മാതാവിൽ നിന്ന് വസൂലാക്കിയ വകയിലോ, സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചതിനോ ഞാൻ കള്ളനാകുന്നത്? സുരേന്ദ്രൻ അറിയുന്ന സ്വാമിയല്ല താനെന്നും അവസാനം ഉള്ളിക്കറിപോലെ ആകരുതെന്നും സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ചാനൽ ചർച്ചയിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. എന്നു തുടങ്ങി സുരേന്ദ്രന്റെ ഉള്ളിക്കറി പരാമർശമുൾപ്പെടെ ഉൾപ്പെടുത്തിയാണ് സ്വാമിയുടെ വിമർശനം. തമ്മിൽ ഒരിക്കൽപോലും കാണാത്ത തന്നെ അധിക്ഷേപിച്ച സുരേന്ദ്രന്റെ അഭിപ്രായപ്രകടനത്തെ നഖശിഖാന്തം വിമർശിച്ചുകൊണ്ടാണ് സന്ദീപാനന്ദ ഫേസ്‌ബുക്ക് പോസ്റ്റ് നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചതുമായി ബന്ധപ്പട്ട് നടന്ന ചാനൽ ചർച്ചയിൽ സുരേന്ദ്രൻ സന്ദീപാനന്ദ ഗിരിയെ കള്ളസ്വാമിയെന്നും തട്ടിപ്പുകാരനെന്നും ആക്ഷേപിച്ചിരുന്നു. ഇതിനാണ് രൂക്ഷമായ ഭാഷയിൽ സന്ദീപാനന്ദ ഗിരി മറുപടി നൽകിയിരിക്കുന്നത്.

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്? സന്ദീപാനന്ദ ഗിരി ചോദിക്കുന്നു.

തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ, സുരേന്ദ്രൻ എന്തറിഞ്ഞിട്ടാ ഇങ്ങിനെ പറയുന്നത്? അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ താൻ പെടില്ലെന്നും പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണമെന്നും അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്നെക്കുറിച്ച് അറിയില്ലെങ്കിൽ ഒ രാജഗോപാലിനോടോ പി പരമേശ്വർജിയോടോ, സികെ പത്മനാഭനോടോ ചോദിക്കാൻ സന്ദീപാനന്ദഗിരി സുരേന്ദ്രനോട് ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൈലാസയാത്രയിലായതിനാൽ കേരളത്തിലെ വിശേഷങ്ങൾ ഒന്നും അറിയാൻ കഴിഞ്ഞില്ല.

ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലൽ ചർച്ചയിൽ ഭാരതീയ ജനതാ പാർട്ടിയുടെ കെ.സുരേന്ദ്രൻ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.

സുരേന്ദ്രാ.... കെ. സുരേന്ദ്രാ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ................

സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?


നമ്മൾ തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ.... സുരേന്ദ്രൻ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?

പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കിൽ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതിൽ സുരേന്ദ്രൻ ഇത് തെളിയിക്കണം.

സുരേന്ദ്രാ... സുരേന്ദ്രൻ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടൻ പറഞ്ഞുതരും.

മാനനീയ പി.പരമേശ്വർജിയോടു ചോദിക്കൂ.. അതുമല്ലെങ്കിൽ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.

അഭിപ്രായ ഭിന്നതകൾ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടിൽ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ പെടില്ല സന്ദീപാനന്ദ ഗിരി... സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുത്....

സ്വാമി സന്ദീപാനന്ദ ഗിരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP