Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.എസ് രാധാകൃഷ്ണൻജി, എന്തിനാണ് അങ്ങ് ഈ വിഷം മലയാളികളുടെ മനസിലേക്ക് കുത്തിവെക്കുന്നത്?അപേക്ഷയാണ് അങ്ങ് ഇത് ചെയ്യരുത്; മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ? അവരെ നാം സ്നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ? ഇതുപോലുള്ള വിഷയത്തിൽ ഇവരാരെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ? കെ.എസ് രാധാകൃഷ്ണന് മറുപടിയുമായി സന്ദീപാനന്ദഗിരി

കെ.എസ് രാധാകൃഷ്ണൻജി, എന്തിനാണ് അങ്ങ് ഈ വിഷം മലയാളികളുടെ മനസിലേക്ക് കുത്തിവെക്കുന്നത്?അപേക്ഷയാണ് അങ്ങ് ഇത് ചെയ്യരുത്; മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ? അവരെ നാം സ്നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ? ഇതുപോലുള്ള വിഷയത്തിൽ ഇവരാരെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ? കെ.എസ് രാധാകൃഷ്ണന് മറുപടിയുമായി സന്ദീപാനന്ദഗിരി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് എന്ത് പറയാൻ താൽപര്യമുണ്ടെന്നറിയാൻ ആഗ്രഹമുണ്ടെന്ന എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണന്റെ ഫേസ്‌ബുക്ക് കുറിപ്പിന് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി. അങ്ങ് എന്തിനാണ് മലയാളികളുടെ മനസിലേക്ക് ഈ വിഷം കുത്തിവെക്കുന്നതെന്ന ചോദ്യമുയർത്തിയാണ് സന്ദീപാനന്ദഗിരി മുന്നോട്ടുവന്നിരിക്കുന്നത്.

'ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്ര മോദി മുതൽ ശശികല വരെയുള്ള ആരായാലും ഒരുവിഷമവും തോന്നില്ലായിരുന്നു.രാധാകൃഷ്ണൻജീ, കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ?
അവരെ നാം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ? ഗുജറാത്ത് കലാപം, മാലേഗാവ് സ്ഫോടനം, ശബരിമല, ഇതുപോലുള്ള ഏതെങ്കിലും വിഷയത്തിൽ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ? അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? അപേക്ഷയാണ് അങ്ങ് ഇത് ചെയ്യരുത്.' എന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്.

മനുഷ്യമനസിൽ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവെക്കാൻ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവർ വളരെ ചുരുക്കം പേരാണ് എന്നു പറഞ്ഞുകൊണ്ടാണ് സന്ദീപാനന്ദഗിരി ഇക്കാര്യങ്ങൾ പറയുന്നത്.ശ്രീലങ്കൻ ഭീകരാക്രമണത്തിൽ പ്രതികരിക്കാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നുവെന്നു പറഞ്ഞായിരുന്നു കെ.എസ് രാധാകൃഷ്ണൻ മമ്മൂട്ടിയേയും ഫഹദ് ഫാസിലിനേയും വിമർശിച്ചത്.

സന്ദീപാനന്ദഗിരിയുടെ  പോസ്റ്റ്

പ്രിയ കെ.എസ്. രാധാകൃഷ്ണൻജി,
അങ്ങയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുള്ള ഒരാളെന്ന നിലയിൽ ചിലത് പറയാൻ ആഗ്രഹിക്കുന്നു ;മനുഷ്യമനസ്സിൽ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവെക്കാൻ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവർ വളരെ ചുരുക്കം പേരാണ് ഇന്ന് കേരളത്തിലുള്ളത്.
അങ്ങ് എപ്പോഴെല്ലാം ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് കേൾക്കാൻ ഇടവന്നിട്ടുണ്ടോ അപ്പൊഴെല്ലാം എല്ലാം മറന്ന് ഗാന്ധിജിയെ അനുഭവിക്കുന്നതിന് ഇടവന്നിട്ടുണ്ട്, അതിൽ ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്.

ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ അങ്ങയുടെ ഒരു പരാമർശം വായിക്കാൻ ഇടയായതിനാലാണ് ഈ കുറിപ്പ്.ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
''നടന്മാരായ മമ്മുട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വായിച്ചു.''
ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്ര മോദി മുതൽ ശശികല വരെയുള്ള ആരായാലും ഒരുവിഷമവും തോന്നില്ലായിരുന്നു.
രാധാകൃഷ്ണൻജീ,
കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ?അവരെ നാം സ്നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ?ഗുജറാത്ത് കലാപം, മാലേഗാവ് സ്ഫോടനം, ശബരിമല, ഇതുപോലുള്ള ഏതെങ്കിലും വിഷയത്തിൽ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ?അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്?അപേക്ഷയാണ് അങ്ങ് ഇത് ചെയ്യരുത്.

വിവേകാനന്ദസ്വാമികളുടെ ഷിക്കാഗോ പ്രസംഗത്തിലെ അവസാനവരികൾ ഇവിടെ അന്വർത്ഥമാണെന്നു തോന്നുന്നു.''വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ കയ്യടക്കിയിരിക്കയാണ്. അവ ഈ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു.മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു.സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു.ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.''
(സ്വാമി വിവേകാനന്ദൻ )

ശ്രീലങ്കൻ ഭീകരാക്രമണത്തിൽ പ്രതികരിക്കാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നുവെന്നു പറഞ്ഞായിരുന്നു കെ.എസ് രാധാകൃഷ്ണൻ മമ്മൂട്ടിയേയും ഫഹദ് ഫാസിലിനേയും വിമർശിച്ചത്. 'മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താൽപര്യമുണ്ടെന്നറിയാൻ താൽപര്യമുണ്ട്.' എന്നായിരുന്നു രാധാകൃഷ്ണന്റെ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP