1 usd = 71.30 inr 1 gbp = 93.63 inr 1 eur = 78.82 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.83 inr

Dec / 2019
07
Saturday

എന്നാലും എന്തിനായിരിക്കും അയ്യപ്പന് മുന്നിൽ ഐജി ശ്രീജിത്ത് നിറകണ്ണുകളോടെ നിന്നത്? സോഷ്യൽ മീഡിയ പറയും പോലെ അയ്യനോട് മാപ്പിരന്നതോ? ഈശ്വരനെ വിളിച്ചതോ അതോ ഈശ്വരനെ അറിഞ്ഞതോ? സത്യമെന്തെന്ന് എഴുതുന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണ

October 23, 2018 | 12:22 PM IST | Permalinkഎന്നാലും എന്തിനായിരിക്കും അയ്യപ്പന് മുന്നിൽ ഐജി ശ്രീജിത്ത് നിറകണ്ണുകളോടെ നിന്നത്? സോഷ്യൽ മീഡിയ പറയും പോലെ അയ്യനോട് മാപ്പിരന്നതോ?  ഈശ്വരനെ വിളിച്ചതോ അതോ ഈശ്വരനെ അറിഞ്ഞതോ? സത്യമെന്തെന്ന് എഴുതുന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കുന്നതിന്റെ അവസാന നാൾ ദർശനം നടത്തവേ, ഐജി ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. യുവതികളെ സന്നിധാനത്തെത്തിക്കാൻ പരിശ്രമിച്ചതിന്റെ കുറ്റബോധം മൂലം അയ്യപ്പനോട് മാപ്പിരന്നതാണ് ശ്രീജിത്ത് എന്ന തരത്തിലായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണത്തിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. തന്റെ സുഹൃത്തായ ശ്രീജിത്ത് കടുത്ത വിശ്വാസിയാണെന്നും അതിന്റെ പ്രതിഫലനമാണ് സന്നിധാനത്ത് കണ്ടതെന്നുമാണ് സംഗീത പറഞ്ഞുവയ്ക്കുന്നത്.

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

എന്നാലും. എന്തിനായിരിക്കും.

അയ്യന് മുന്നിൽ നിന്നു കൊണ്ട് IGP ശ്രീജിത്ത് എന്തിനായിരിക്കും കരഞ്ഞത്? ആ കണ്ണുകൾ നിറഞ്ഞൊഴുകിയതിന് കാരണമെന്താവും?

ചില സൗഹൃദങ്ങൾ നമ്മെ അഹങ്കാരികളാക്കും എന്നാണ്. ശ്രീജിത്ത് എന്റെ കൂട്ടുകാരനാണ് എന്ന് കരുതാനാണ് എനിക്കിഷ്ടം. ശ്രീജിത്ത് എന്ന കൂട്ടുകാരനെ ചൊല്ലി അങ്ങനൊരു അഹങ്കാരം എനിക്ക് നേരത്തെയുണ്ടായിരുന്നത് പത്തിരട്ടി കൂടിയിട്ടാണുള്ളത് ഇപ്പോൾ. Honestly, nevertheless; I am acutely disturbed by the sight of this photograph.

Of all that I know of Sreejith, അതിതീവ്രമായ ഈശ്വരവിശ്വാസിയാണ്. ചെറിയ പ്രായം മുതൽ മൂകാബിക ദേവിയുടെ ഭക്തൻ. മൂകാബിക ദേവിയുടെ മകനാണ് താൻ എന്നാണ് ശ്രീ പറയാറുള്ളത്. മൂകാബിക ദേവിയുടെ ഭക്തയാണ് ഞാനും. ശ്രീയോട് ഞാൻ പറഞ്ഞത് ആ വഴിക്ക് നിങ്ങൾ എനിക്ക് ആങ്ങളയും ഞാൻ നിങ്ങൾടെ പെങ്ങളുമാണ് എന്നാണ്. 'We are siblings' എന്നാണ് എന്നോട് ശ്രീ മറുപടി പറഞ്ഞത്. ഞാൻ ആകെ മൂന്ന് തവണ പോയി മൂകാബിക ക്ഷേത്രത്തിൽ തൊഴുതിട്ടുണ്ടെങ്കിൽ ശ്രീജിത്ത് കഴിഞ്ഞ മുന്ന് പതിറ്റാണ്ടുകളായി എല്ലാ മാസവും, മാസത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും പോയി മൂകാബിക ക്ഷേത്രത്തിൽ തൊഴുതു വരും. ശ്രീജിത്തിന്റെ ഭാര്യകുട്ടി ധന്യ ദിവസവും ഓരോരോ ക്ഷേത്രങ്ങളിലേക്കാണ് പോവുക. ആഴ്‌ച്ചയിൽ ഏഴ് ദിവസവും ഏഴ് ക്ഷേത്രങ്ങളാണ് ധന്യയ്ക്ക്. അത്രമേൽ ഈശ്വരവിശ്വാസികളാണ് അവർ.

പൊലീസ് വകുപ്പിൽ ഒരു പാട് സുഹ്യത്തുകളുണ്ട് എനിക്ക്. IGP ക്ക് തുല്യവും IGP ക്ക് മുകളിലും IGP ക്ക് താഴെയുമൊക്കെയുള്ള ഉദ്ദ്യോഗസ്ഥർ. എന്നാൽ എന്റെ വ്യക്തിപരമായ എന്ത് ആവശ്യത്തിനും സഹായം തേടി ഞാൻ വിളിക്കുന്ന ആദ്യത്തെ പേര് ശ്രീജിത്തിന്റെതാണ്. 'Strange are the ways you occur in my thoughts, this time it's.....' എന്ന് ഞാൻ പറഞ്ഞു തുടങ്ങുമ്പോ തന്നെ ശ്രീക്ക് കാര്യം പിടി കിട്ടും. പിന്നീട് അടുത്ത തവണ ' Sree, I am going to ask you for a favour' എന്നൊക്കെ introduction കൊടുത്തു കൊണ്ടാവും മറ്റെന്തെങ്കിലും സഹായം ആവശ്യപ്പെടുക.

എനിക്കറിയാവുന്ന അടുത്തു പരിചയവും സൗഹൃദവുമുള്ള പൊലീസ് ഉദ്ദ്യോഗസ്ഥരിൽ നിന്ന് ശ്രീജിത്ത് എനിക്ക് വ്യത്യസ്ഥനാവുന്നത് എന്റെ ആവശ്യമെന്ത് എന്നത് ശ്രദ്ധയോടെ കേട്ട ശേഷം 'തിരിച്ചു വിളിക്കാം' എന്ന് മാത്രമാവും ശ്രീ പറയുക. ഇങ്ങോട്ട് ചോദ്യങ്ങളുണ്ടാവില്ല.
നിയമപരമായി അതിലെന്താണ് ഒരു പൊലീസ് ഉദ്ദ്യോഗസ്ഥന് ചെയ്യാൻ കഴിയുക, അതു മുഴുവൻ ചെയ്യാനുള്ള നടപടികൾ തുടങ്ങി വെച്ച ശേഷമാവും എന്നെ ശ്രീ തിരിച്ചു വിളിക്കുന്നത്. നേർവഴിക്കുള്ള സഹായങ്ങൾ മാത്രമാണ് ഞാൻ ശ്രീയോട് ഇന്നുവരെ ചോദിച്ചിട്ടുള്ളത്. അത്തരം ആവശ്യങ്ങൾ മാത്രമാണ് എനിക്ക് ചോദിക്കാനുണ്ടായത് എന്നതുകൊണ്ട് മാത്രമല്ലത്. പാടില്ലാത്തത് ആവശ്യപ്പെട്ട് ശ്രീജിത്തിനെ വിളിച്ചിട്ട് കാര്യമില്ല എന്നെനിക്ക് അറിയാവുന്നതുകൊണ്ട് കൂടിയാണത്. ഒറ്റ വരിയിൽ പറഞ്ഞാൽ; നേരായ ഒരു കാര്യത്തിന് പൊലീസ് വകുപ്പിന്റെ സേവനം, സഹായം- അതിന് എനിക്ക് മറുപടി ശ്രീജിത്ത് IPS തന്നെ.
ഈ ഫോട്ടോ കണ്ടപ്പോൾ മുതൽ ഞാൻ വല്ലാതെ disturbed ആയതിന് കാരണം ഇതൊന്നുമല്ല. എനിക്കറിയാവുന്ന ശ്രീജിത്തിന് ഇത്ര intense ആയ ഒരു മുഖമില്ല. ശ്രീ ചിരിച്ച് മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. ഉറക്കെ, ഒച്ചത്തിൽ വലിയ ബഹളത്തോടെ സംസാരിക്കുന്ന ശ്രീജിത്ത്. പറയുന്ന കാര്യങ്ങളെ കുറിച്ച്- അത് ഉപനിഷത്തുക്കളെ കുറിച്ചായാലും പൊലീസിലെ പണിയെ കുറിച്ചായാലും- ഗഹനമായ അറിവ്. വ്യക്തവും ശക്തവുമായ ഉൾബോധം. അതിമനോഹരമായ ഭാഷാ പ്രാവീണ്യം.

As for the lighter side of Sree, എത്ര ചെറിയ സംഭവത്തെയും അതീവരസകരമായി നമ്മേ പറഞ്ഞു കേൾപ്പിക്കും. ശ്രീ പറയുന്നത് കേട്ട് ചിരിച്ച് ചിരിച്ച് എനിക്ക് ശ്വാസം മുട്ടിപോയിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ഞാൻ ചുമച്ചു പോയിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ഒടുവിൽ ശ്വാസം കിട്ടാതെ 'Let me call you back after sometime' എന്ന് പറഞ്ഞ് എനിക്ക് ഫോൺ കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. 'ഇന്നത്തേക്ക് മതീ ട്ടാ ഇനി എനിക്ക് ചിരിക്കാൻ വയ്യ' എന്ന് ഞാൻ എത്രയോ തവണ പറഞ്ഞു പോയിട്ടുണ്ട്. 'Call me later then when you are out of your dumb shell, I have something more interesting to tell you.' എന്ന് ശ്രീ പറയുന്നത് കേൾക്കുമ്പോ തന്നെ ഞാൻ പിന്നേം ചിരി തുടങ്ങും. അന്യായമായ sense of humour ആണ് ശ്രീയുടെ കൈവശമുള്ളത്. അന്യായം. ഹോ!

ഇനിയുമുണ്ട് ശ്രീയെ കുറിച്ച് എനിക്ക് പറയാൻ ഒരുപാട് ഒരുപാട് നല്ല കാര്യങ്ങൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത തോതിൽ നന്മകളുള്ള എന്റെ കൂട്ടുകാരൻ. തൽക്കാലം ഇത് കൂടി പറയാവുന്നതാണ്. എത്ര പേർക്ക് അറിയാമെന്നറിയില്ല. IPS കാരനാവുന്നതിന് മുൻപ് Customs ഉദ്ദ്യോഗസ്ഥനായിരുന്ന ശ്രീജിത്ത് അതിനും മുൻപാണ് എന്ന് പറഞ്ഞതാണ് ഓർമ്മ- ആകാശവാണിയിൽ ജോലി ചെയ്തിരുന്നു. അവിടെ auditioned singers പട്ടികയിൽ ഇടവും നേടിയിട്ടുള്ള ഒരു പാട്ടുകാരൻ കൂടിയാണ് ശ്രീജിത്ത്. IPS കിട്ടിയതിന് ശേഷം പാട്ടുകാരന്റെ പാട്ടൊക്കെ എങ്ങോ പോയി പോലും. ശ്രീയുടെ സംസാരത്തിന് പൊതുവെ സുഖമുള്ള ഒരു rhythm ഉണ്ട്. സ്വരവും നല്ലതാണ്. ഞാനാണ് ചോദിച്ചത് ' Do you sing??' എന്ന്. അടുത്ത കാലത്ത് ഒരു family function ൽ പാടിയ പാട്ടിന്റെ video കണ്ടപ്പോഴാണ് സത്യത്തിൽ ഞാൻ ഞെട്ടിയത്. ഒറ്റ തവണ പോലും റിഹേർസൽ എടുക്കാതെ effortless ആയി നിന്ന് പാടിയിരിക്കുന്നു 'സർഗ്ഗം' സിനിമയിലെ 'സംഗീതമേ അമരസല്ലാപമേ' എന്നു തുടങ്ങുന്ന ഗാനം.

എല്ലാ മാസവും പോകാറുള്ള മുകാബികാ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ശബരിമല ഡ്യൂട്ടി assign ചെയ്ത് കിട്ടിയത്. ഇത്തവണ അതുകൊണ്ട് മൂകാബികയ്ക്ക് പോകുന്നില്ല ശബരിമലയ്ക്ക് പോകുന്നു എന്ന് കേട്ടപ്പോ തന്നെ ഞാൻ പറഞ്ഞത് -'അമ്മ നിയോഗിച്ചതാണ് ശബരിമല പ്രശ്‌നം പരിഹരിക്കുന്നതിന്' എന്നാണ്. ശബരിമല വിഷയം ശ്രീജിത്ത് കൈകാര്യം ചെയ്ത രീതിയിൽ ഞാൻ വല്ലാതെ, വല്ലാതെ impressed ആണ്. Salute, and a real big one at that.- ശ്രീയുടെ തിരക്കൊഴിയട്ടെ, 2-3 ദിവസങ്ങൾ കഴിഞ്ഞ് വിളിച്ച് appreciation അറിയിക്കാം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് ഈ ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. പറഞ്ഞു വന്നത് ഇതാണ്; As a police officer; Sreejith is bold, efficient, benevolent, simply straight.As a friend, Sree is a thorough and an absolute gentleman. Affectionate, Chivalrous, Thoughtful. Considerate. Inflammably humorous. ഇതെല്ലാമായ ശ്രീജിത്തിന് ഇത്രയേറെ intense ആയ ഒരു മുഖമില്ല. ശ്രീ ഇത്രമേൽ തീവ്രമായി അനുഭവിച്ച emotion എന്താണ്? എന്തായിരുന്നു ആ മനസ്സിൽ? ഈശ്വരനെ വിളിച്ചതോ അതോ ഈശ്വരനെ അറിഞ്ഞതോ?

അടുത്ത തവണ ശ്രീയെ കാണുബോൾ ഞാനിതൊന്നും ചോദിക്കില്ല. ഇല്ല, ഇതൊന്നും ഞാൻ ചോദിക്കില്ല. ശ്രീ പറഞ്ഞു തന്നാലും എനിക്കത് മനസ്സിലാവില്ല..I love you, Sree. I am proud to be known to you. Also, please be known that I want you to be happy forever and ever. Let it be tears of joy, of contentment, of peace.
Because that's what you will find, Sree. Because that's all that can come in search of you. Always. What a wonderful human being you are, Sree-

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ
തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാറങ്കലിലെ ഇര പ്രണിത; എന്റെ കേസിൽ പ്രതികൾ കൊല്ലപ്പെട്ടെങ്കിൽ വെറ്റിനറി ഡോക്ടറുടെ കേസിൽ അത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത് രണ്ടുദിവസം മുമ്പ്; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സജ്ജനാറെ വാഴ്‌ത്തുന്നവർ നീതി എന്തെന്നറിയണമെങ്കിൽ പ്രണിതയുടെ വാക്കുകൾക്ക് ചെവി കൊടുക്കണം
ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് തടഞ്ഞു തെലുങ്കാന ഹൈക്കോടതി; മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്‌കരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം; കോടതി ഇടപെടൽ പൊലീസ് വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായി ഉയരുന്നതിനിടെ; വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും
കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്‌ച്ച അവതരിപ്പിക്കും
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
നിത്യാനന്ദയുടെ 'കൈലാസ ഹിന്ദു സാമ്രാജ്യം' വെറും പൊയ് വെടി! വിവാദ ആൾദൈവത്തിന് 'രാജ്യം' നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ; നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോൾ എംബസി; സ്വാമി ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തൽ; ബലാത്സംഗ കേസിൽ അറസ്റ്റിലാകും മുമ്പ് രാജ്യംവിട്ട താന്ത്രിക സെക്‌സ് സ്വാമിക്കെതിരെ ഫ്രാൻസിലും അന്വേഷണം വന്നതോടെ വാലിന് തീപിടിച്ച് പരക്കം പാഞ്ഞ് നിത്യാനന്ദ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ