Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർഫ് എക്‌സലിനോടുള്ള കലിപ്പ് മൈക്രോസോഫ്റ്റ് എക്‌സലിനോട് തീർത്ത് സംഘമിത്രങ്ങൾ; വൺ സ്റ്റാർ റേറ്റിങ് നൽകാനും ആഹ്വാനം; ഫേസ്‌ബുക്ക് പേജിൽ വ്യാപകമായി തെറി വിളിയും; `ഹിന്ദു വിരുദ്ധതയുടെ പ്രചരിപ്പിക്കുന്ന സർഫ് എക്‌സലിന്റെയാണ് മൈക്രോസോഫ്റ്റ് എക്‌സൽ എന്നറിഞ്ഞപ്പോൾ തന്നെ ഉപേക്ഷിച്ചു`; സംഘം വിചാരിച്ചാൽ ഈ കമ്പനി പൂട്ടിക്കും തുടങ്ങി പ്രചരിക്കുന്നത് രസകരമായ കമന്റുകളും

സർഫ് എക്‌സലിനോടുള്ള കലിപ്പ് മൈക്രോസോഫ്റ്റ് എക്‌സലിനോട് തീർത്ത് സംഘമിത്രങ്ങൾ; വൺ സ്റ്റാർ റേറ്റിങ് നൽകാനും ആഹ്വാനം; ഫേസ്‌ബുക്ക് പേജിൽ വ്യാപകമായി തെറി വിളിയും; `ഹിന്ദു വിരുദ്ധതയുടെ പ്രചരിപ്പിക്കുന്ന സർഫ് എക്‌സലിന്റെയാണ് മൈക്രോസോഫ്റ്റ് എക്‌സൽ എന്നറിഞ്ഞപ്പോൾ തന്നെ ഉപേക്ഷിച്ചു`; സംഘം വിചാരിച്ചാൽ ഈ കമ്പനി പൂട്ടിക്കും തുടങ്ങി പ്രചരിക്കുന്നത് രസകരമായ കമന്റുകളും

മറുനാടൻ ഡെസ്‌ക്‌

സർഫ് എക്‌സലിന്റെ യാതൊരു ദോഷവുമില്ലാത്ത നിഷ്‌കളങ്കരായ കുട്ടികളെ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ഒരു പരസ്യത്തിൽ പോലും അസഹിഷ്ണുത കാണിക്കുന്ന സംഘപരിവാർ പ്രവർത്തകരെ കണക്കിന് ട്രോളുകയാണ് സോഷ്യൽ മീഡിയ. യഥാർഥത്തിൽ കുരുപൊട്ടുവാനാ.യി ആ പരസ്യത്തിൽ ഒന്നും തന്നെ ഇല്ല എന്ന് സാമാന്യബുദ്ധി ഉള്ളവർക്ക് മനസ്സിലാകും. എന്നാൽ സർഫ് എക്‌സലിനോടുള്ള കലിപ്പിൽ ആ കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്ത ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് എക്‌സലിനെതിരെ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയാക്കുകയാണ്. റേറ്റിങിൽ താഴ്‌ത്തിക്കെട്ടാനാണ് ഇപ്പോൾ സംഘപരിവാർ നീക്കം.

ഗൂഗിൾ പ്ലെസ്റ്റോറിൽ ചെന്നാണ് വൺസ്റ്റാർ റേറ്റിങ് നൽകി മലയാളികൾ ഉൾപ്പെടെയുള്ളവർ മൈക്രോ സോഫ്റ്റ് എക്സൽ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യന്നത്. സർഫ് എക്സലുമായി പാർട്ണർഷിപ്പ് ഉണ്ടെന്ന് അറിയാതെ ഈ ആപ്പ് ഉപയോഗിച്ചിരുന്നു. എന്നാൽ മതവിരുദ്ധമായ പരസ്യം ചെയ്തതിന് ശേഷം ഇവരെ ബഹിഷ്‌കരിക്കുന്നുവെന്നാണ് ഫെയിസ്ബുക്കിൽ ഉയർന്ന ഒരു കമന്റ്.

സർഫ് എക്‌സൽ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം തുടങ്ങിയത്. #BoycottSurfExcel എന്ന ഹാഷ്ടാഗിലായിരുന്നു സൈബർ ആക്രമണം.ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെൺകുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ കുർത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താൻ സഹായിക്കുന്നതാണ് പരസ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP