Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സമൂഹ മാധ്യമത്തിലൂടെ വേണോ സെലിബ്രിറ്റികളുടെ ദേശഭക്തിയും രാജ്യസ്‌നേഹവും വെളിപ്പെടുത്താൻ ? തീർച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവർക്കും എതിരാണ് ഞങ്ങൾ'; പുൽവാമ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല എന്ന് അധിക്ഷേപിക്കുന്ന ട്രോളുകൾക്കെതിരെ സാനിയ മിർസ; എന്റെ രാജ്യത്തിന് വേണ്ടി കളിച്ചാണ് താൻ സേവനം നൽകുന്നതെന്നും ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണെന്നും താരം

'സമൂഹ മാധ്യമത്തിലൂടെ വേണോ സെലിബ്രിറ്റികളുടെ ദേശഭക്തിയും രാജ്യസ്‌നേഹവും വെളിപ്പെടുത്താൻ ? തീർച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവർക്കും എതിരാണ് ഞങ്ങൾ'; പുൽവാമ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല എന്ന് അധിക്ഷേപിക്കുന്ന ട്രോളുകൾക്കെതിരെ സാനിയ മിർസ; എന്റെ രാജ്യത്തിന് വേണ്ടി കളിച്ചാണ് താൻ സേവനം നൽകുന്നതെന്നും ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണെന്നും താരം

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ടെന്നീസ് ലോകത്തെ റാണി സാനിയ മിർസ എപ്പോഴും വിവാദങ്ങളുടെ കൂടി തോഴിയാണ്. പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തത് മുതൽ നിരവധി വിവാദ ശരങ്ങളാണ് താരത്തിന് നേരെയുണ്ടായത്. എന്നാൽ മിക്കതിനും സാനിയ പ്രതികരിച്ചില്ലെന്ന് മാത്രമല്ല അസഹനീയമായ കമന്റുകൾക്കും ട്രോളുകൾക്കും മുന്നിൽ മൗനം പാലിക്കുകയും ചെയ്തു. എന്നാൽ പുൽവാമ ആക്രമണത്തിന് പിന്നാലെ സെലിബ്രിറ്റികൾക്ക് നേരെയുണ്ടായ ട്രോളുകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് താരം.

പുൽവാമ വിഷയത്തിൽ പ്രതികരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ മിക്ക സെലിബ്രിറ്റികൾക്കും നേരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത്തരം ചോദ്യം ചെയ്യലിനെതരെയാണ് സാനിയ സമൂഹമാധ്യമത്തിലൂടെ തന്നെ രംഗത്തെത്തിയത്. നാൽപത് ധീരജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പുൽവാമ ആക്രമണം നടന്ന ദിവസത്തെ ഇന്ത്യയുടെ കരിദിനം എന്നാണ് സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ സാനിയ വിശേഷിപ്പിച്ചത്.

സമൂഹ മാധ്യമത്തിലടെ സാനിയ പങ്കുവെച്ച കുറിപ്പിന്റെ പ്രധാന ഭാഗങ്ങൾ

'സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില ട്രോളുകളെ നേരിടുകയെന്നു വച്ചാൽ അതത്ര ചെറിയ കാര്യമല്ല. 'സമൂഹമാധ്യമങ്ങളിലൂടെ പുൽവാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നു എന്നു വിധിച്ച് സെലിബ്രിറ്റികളെ ട്രോളുന്നവർക്കു വേണ്ടിയാണ് ഈ കുറിപ്പ്.

ലോകമെമ്പാടുമുള്ള സമൂഹമാധ്യമവേദികളിലൂടെ നടത്തുന്ന പ്രതികരണത്തിലൂടെ വേണോ സെലിബ്രിറ്റികൾ അവരുടെ ദേശഭക്തിയും രാജ്യസ്‌നേഹവും വെളിപ്പെടുത്താൻ?. എന്തുകൊണ്ടാണിങ്ങനെ?. ഞങ്ങൾ സെലിബ്രിറ്റികളും നിങ്ങളിൽ ചിലർ ഇച്ഛാഭംഗവും ദേഷ്യവുമുള്ള ആളുകളും ആയതുകൊണ്ടോ?. നിങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ വേറൊരിടമില്ലാത്തതുകൊണ്ടാണോ നിങ്ങൾക്കു മുന്നിലുള്ള അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ചിലരെയൊക്കെ ടാർഗറ്റ് ചെയ്ത് ഇങ്ങനെ വെറുപ്പു പ്രചരിപ്പിക്കുന്നത്'.

'സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാത്തതിന്റെ പേരിൽ പല സെലിബ്രിറ്റികളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്റെ രാജ്യത്തിനുവേണ്ടിയാണ് ഞാൻ ടെന്നീസ് കളിക്കുന്നത്. അങ്ങനെയാണ് ഞാൻ എന്റെ ദേശത്തെ സേവിക്കുന്നത്. എത്ര ദുഃഖം രേഖപ്പെടുത്തിയാലും രാജ്യത്തിനു സംഭവിച്ച നഷ്ടത്തിന് ശമനമുണ്ടാകില്ല'.

'തീവ്രവാദത്തിന് എതിരാണെന്ന് വിശ്വസിപ്പിക്കാൻ അതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയണമെന്നു ഞാൻ ചിന്തിക്കുന്നില്ല. തീർച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവർക്കും എതിരാണ് ഞങ്ങൾ. മനസ്സിന് സമനിലയുള്ളവരെല്ലാം തന്നെ തീവ്രവാദത്തിനെതിരാണ്. അങ്ങനെയല്ലാതിരുന്നിട്ടും തീവ്രവാദത്തെ പിന്തുണക്കുന്നവർക്കൊക്കെ എന്തൊക്കെയോ പ്രശ്‌നമുണ്ട്'.

'എന്റെ രാജ്യത്തിനു വേണ്ടിയാണ് ഞാൻ കളിക്കുന്നത്, കളിച്ച് വിയർക്കുന്നു... അങ്ങനെയാണ് ഞാൻ എന്റെ രാജ്യത്തെ സേവിക്കുന്നത്. ഞാൻ സിആർപിഎഫ് ജവാന്മാർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന യഥാർഥ നായകർ അവരാണ്. ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു ദിനം ആവർത്തിക്കാതിരിക്കട്ടെ. ഒരിക്കലും മറക്കാനാവില്ല ഈ ദിവസം. വെറുപ്പു പരത്തുന്നവരോട് പറയാനുള്ളതിതാണ് രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കൂ.

'ദേഷ്യം എന്നത് എന്തെങ്കിലും നല്ലകാര്യത്തിനു വേണ്ടിയാണ് അതു നല്ലതാണ്. മറ്റുള്ള ആളുകളെ ട്രോളിയതുകൊണ്ട് നിങ്ങൾക്കൊന്നും തന്നെ ലഭിക്കാൻ പോകുന്നില്ല. ഈ ലോകത്തിൽ തീവ്രവാദത്തിന് സ്ഥാനമില്ല. സെലിബ്രിറ്റികൾ സമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രതികരിച്ചുകൊണ്ട് എത്രപോസ്റ്റ് ഇട്ടുവെന്നതിനെക്കുറിച്ച് തലപുകയ്ക്കാതെ, മറ്റുള്ളവരെ മുൻവിധിയോടെ വിലയിരുത്താതെ രാജ്യത്തെ തങ്ങളാൽ കഴിയുന്നവിധം സേവിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കൂ.

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്യൂ... ഞങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു കൊണ്ടല്ല ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യുന്നതെന്നുപറഞ്ഞു കൊണ്ടാണ് സാനിയ കുറിപ്പ് അവസാനിപ്പിച്ചത്. പ്രാർത്ഥനയും സമാധാനവും അതാണ് വേണ്ടത്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP