Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്തുവിന്റെ ചിത്രം വച്ച് ലൂസിഫറിന്റെ സ്വഭാവം കാണിക്കുന്നവരെ വിശ്വാസികൾ തന്നെ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല; നഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകിയ ദയ ആശുപത്രിയുടെ വകതിരിവ് കത്തോലിക്ക മാനേജ്‌മെന്റുകൾ കാട്ടണം: സോഷ്യൽ മീഡിയയിൽ ചർച്ചയായി കത്തോലിക്ക കോൺഗ്രസ് കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം സന്തോഷിന്റെ പോസ്റ്റ്

ക്രിസ്തുവിന്റെ ചിത്രം വച്ച് ലൂസിഫറിന്റെ സ്വഭാവം കാണിക്കുന്നവരെ വിശ്വാസികൾ തന്നെ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല; നഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകിയ ദയ ആശുപത്രിയുടെ വകതിരിവ് കത്തോലിക്ക മാനേജ്‌മെന്റുകൾ കാട്ടണം: സോഷ്യൽ മീഡിയയിൽ ചർച്ചയായി കത്തോലിക്ക കോൺഗ്രസ് കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം സന്തോഷിന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും കയ്യാളുന്നത് ക്രിസ്തീയ മാനേജ്‌മെന്റുകളാണെന്നും അവിടെ നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകുന്നില്ലെന്നതും വലിയ ചർച്ചയാവുകയാണ് കേരളത്തിൽ. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധം വിശ്വാസികൾക്കിടയിലും ഉയരുന്നുവെന്നതിന്റെ സൂചന നൽകി, കടുത്ത വിമർശനവുമായി കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന സന്തോഷ് അറക്കൽ നൽകിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നു.

താനൊരു സഭാ വിരോധി അല്ലെന്നും എന്നാൽ നഴ്‌സുമാർക്കെതിരെ കാട്ടുന്ന ഈ അനീതി കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും വ്യക്തമാക്കിയാണ് സന്തോഷിന്റെ പോസ്റ്റ്. സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന ചില വൈദികരുടെ പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന ആഹ്വാനവുമായി നൽകിയ പോസ്റ്റിന് വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. മികച്ച ശമ്പളം നഴ്‌സുമാരുടെ അവകാശമാണെന്ന്, കാര്യങ്ങൾ അക്കമിട്ടുനിരത്തി സന്തോഷ് സമർത്ഥിക്കുന്നു.

സഭയുടെ വിവിധ മേഖലകളിൽ ദീർഘകാലം പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്യുകയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളോടെപ്പം ഉറച്ചു നിന്ന് പോരാടുകയും ചെയ്ത ശിലിച്ച ആർജവത്തിൽ പറയുന്നു കത്തോലിക്കാ സഭയുടെ മുഴുവൻ സ്ഥാപനങ്ങളിലും (സോഷ്യൽ സർവ്വീസ് സൊസൈറ്റികൾ ഉൾപ്പടെ) തൊഴിലാളിക്ക് അവന്റെ ജീവിത ചെലവിന് ആനുപാതികമായി ശമ്പളം നൽകണം, അതിനാവില്ലെങ്കിൽ സാമൂഹ്യ സേവനമെന്ന് പറഞ്ഞ് കർത്താവിന്റെയും വിശുദ്ധരുടെയും പേരും ചിത്രങ്ങളും വെച്ച് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ പേരിൽ ഉള്ള ന്യൂനപക്ഷ അവകാശം കൈപ്പറ്റി സഭക്ക് ചീത്ത പേരുണ്ടാക്കുന്ന ഇടപാട് അവസാനിപ്പിക്കണം എന്നു പറഞ്ഞുകൊണ്ടാണ് സന്തോഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആ പോസ്റ്റിലേക്ക്:

ഞാൻ സന്തോഷ് അറയ്ക്കൽ, KCYM സം സ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ കത്തോലിക്കാ കോൺഗ്രസിന്റെ കേന്ദ്ര വർക്കിങ് കമ്മിറ്റിയ ഗവുമാണ്, രാഷ്ടിയ സാമൂഹിക മേഖലകളിലും അത്യാവശ്യ ഇടപെടലുകൾ നടത്തുന്നു, ആദ്യമേ പറയട്ടെ ഞാൻ സഭാ വിരോധിയല്ല.....

ഈ കുറിപ്പ് സഭയെ വിമർശിക്കാനോ അല്ല, കത്തോലിക്കാ സഭയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് വിശ്വാസികൾക്ക് ചീത്ത പേരുണ്ടാക്കുന്ന ചില കച്ചവടക്കാരുണ്ട്യാ, അവരെ പൊതു സമൂഹം തിരിച്ചറിയണം, എന്നു വച്ച് ന്യായീകരണ തൊഴിലാളിയോ അന്ധമായ വിധേയത്വം പുലർത്തി ഓച്ചാനിച്ച് നിൽക്കാനും ഇഷ്ട്‌പെടുന്നില്ല......

വിഷയം: നഴ്‌സിങ് സമരമാണ്

കത്തോലിക്ക സഭക്ക് ചീത്ത പേരുണ്ടാക്കാൻ വേണ്ടി മാത്രം ചില വൈദികർ ചില സ്ഥാപനങ്ങളുടെ മേലധികാരികളായിരിക്കുന്ന ദയനീയ സാഹചര്യം ഞാൻ തിരിച്ചറിയുന്നു, ഒരു സർക്കാർ ഉത്തരവിന് കാത്ത് നിൽക്കാതെ നഴ്‌സ് മാർക്ക് മികച്ചശമ്പളം നൽകിയ തൃശൂർ ദയ ഹോസ്പിറ്റൽ മാനേജ്‌മെന്റിനോടുള്ള ആദരവ് അറിയിക്കുന്നതോടൊപ്പം അവർക്കുള്ള വകതിരിവ് കത്തോലിക്കാ മാനേജ്‌മെന്റുകൾക്ക് ഉണ്ടാകണമെന്ന് ശക്തമായി ഞാൻ ആഗ്രഹിക്കുന്നു.

മാർപ്പാപ്പയുടെയും കർദിനാളിന്റെയും ബിഷപ്പിനെറെയും വാക്ക് പാലിക്കാൻ ആശ് പത്രി നടത്തിപ്പികാരയ വൈദികർ തയ്യാറായേ മതിയാകു.
തനി കച്ചവടക്കാരയ വ്യക്തികൾ വിശുദ്ധ വസ്ത്രംധരിച്ച് രോഗി ശുശ്രൂഷ, ആതുര - സാമൂഹ്യ സേവനമാക്കി പ്രവർത്തിച്ചിരുന്ന കത്തോലിക്കാ സഭയെ സമൂഹ മദ്ധ്യത്തിൽ കരിവാരി തേക്കുന്നത്..... ക്രിസ്തുവിന്റെ സ്‌നേഹവും സഹാനുഭൂതിയും പകർന്ന് നൽകാനാവില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ സഭയുടെ പേരിൽ നടത്തരുത്...... ക്രിസ്തുവിന്റെ ചിത്രം വച്ച് ലൂസിഫറിന്റെ സ്വഭാവം കാണിക്കുന്നവരെ വിശ്വാസികൾ തന്നെ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല.....

കത്തോലിക്ക സഭയുടെ മേൽനോട്ടത്തിലും നിർവ്വഹണ ചുമതലയിലുമുള്ള നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വവും അവകാശവും സഭാ നേതൃത്വത്തിനും സ്ഥാപനങ്ങൾക്കുമാണ്. ഭാരതത്തിൽ നിലവിലെ കുറഞ്ഞ വേതനത്തെ സംബന്ധിച്ച നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് കുറഞ്ഞ വേതനം നിശ്ചയിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. നേഴ്‌സുമാരുടെ ശമ്പള വർദ്ധനവിനായി സർക്കാർ വിജ്ഞാപനത്തിനായി കാത്തിരിക്കേണ്ടതില്ല എന്നു സാരം.....
നീതി ജലം പോലെ ഒഴുകട്ടെ എന്നാണ് തിരുവചനം... :

സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് നൽകാത്ത നീതി സമൂഹത്തിന് നൽകുമെന്ന് പറയുന്നവരെ ഉദ്ദേശിച്ചാവണം കർത്താവ് വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് വിളിച്ചത്. അന്യസംസ്ഥാന തൊഴിലാളിക്ക് നൽകുന്ന കൂലിയെങ്കിലും ജീവനക്കാർക്ക് നൽകണം, അതിന് പറ്റുന്നില്ലങ്കിൽ ആ സ്ഥാപനം പുട്ടുക..... ദൈവനീതിയും സാമൂഹിനിനിയും നടപ്പാക്കാൻ സാധിക്കിൽ പിന്നെ സഭക്ക് എന്ത് പ്രസക്തി.

ശമ്പളകാര്യം ജനാതിപത്യ സർക്കാർ തീരുമാനിക്കും, അതംഗീകരിച്ച് നൽകും, സർക്കാർ ശരിയായ തീരുമാനമെടുക്കും, അല്ലാതെ സ്വന്തം ഇഷ്ടത്തിൽ തീരുമാനം എടുക്കുന്നത് തെറ്റാണ്. സർക്കാർ ഞങ്ങൾക്ക് വേണ്ട ഞങ്ങൾ ഞങ്ങടെ ഇഷ്ടം പോലെ ചെയ്യും എന്നാണ് തൃശൂർ ദയ ഹോസ്പിറ്റൽ പറയുന്നത്

അതു പറയാൻ ഞങ്ങൾ തയ്യാറല്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തീരുമാനം ഞങ്ങൾ അംഗീകരിക്കും, അതുവരെ കാത്തിരിക്കണം നഴ്‌സുമാർ, സമരം ചെയ്യുന്നത് ശരിയല്ല എന്നെല്ലാമാണ് കഴിഞ്ഞ ദിവി സം ഫ്‌ലവേഴ്‌സ് ചാനലിൽ ശ്രീകണ്ഠൻ നായർ ഷോയിൽ ഫാ.തോമസ് വൈക്കത്തുപറമ്പിൽ പറയുന്നത്,

എന്റെ പൊന്നച്ചോ.... സർക്കാർ സ്വാശ്രയവിദ്യാസ മുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമ്പോൾ എതിർക്കും, ഞായറാഴ്‌ച്ച അദ്ധ്യാപകർക്ക് പരിശീലനം വച്ചാൽ എതിർക്കും,മദ്യ നയം വന്നാൽ എതിർക്കും.... പക്ഷ ജീവനക്കാർക്ക് ശമ്പളം കൊടുക്കന്ന കാര്യം വരുമ്പോൾ സർക്കാറിനെ അനുസരിക്കും..... എന്തൊരെളിമ, എന്തൊരുവിനയം, എന്തൊരനുസരണം.... സ്വന്തം ജോലിക്കാർക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളം നൽകാൻ ഗവ: പറയണം എന്നാവശ്യപ്പെടുന്നതിലും വലിയ എരപ്പാളിഞ്ഞരം വേറയില്ല.....

ഈ സർക്കാർ നഴ്‌സ് മാർക്ക് ശമ്പളം മാന്യമായി വർദ്ധിപ്പിക്കാൻ ഒരു സാധ്യതയുമില്ല, കാരണം സർക്കാറിനെ നയിക്കുന്ന CPM ന് ധാരാളം ഹോസ്പിറ്റലുകൾ EMS, AKG,EKN, തുടങ്ങി വിവിധ പേരുകളിൽ ഉണ്ട്, ഈ കച്ചവടത്തിൽ ശമ്പളം കൂട്ടികൊടുത്ത് ലാഭത്തിൽ നഷ്ടം വരുത്തുന്ന പരിപാടി സർക്കാരിനെ കൊണ്ട് CPM ചെയ്യിക്കില്ല,.... നാട്ടിലെ ഏതു സമരത്തിലും ഇടപെട്ട് കൊഴുപ്പിക്കുന്ന DYFI യും നഴ്‌സിങ് സമരത്തോട് സഹകരിക്കുന്നില്ല എന്നതു കാണുമ്പോൾ കാര്യങ്ങൾ വ്യക്തം...

യുത്ത് കോൺഗ്രസും, യുവമോർച്ച യുമൾപ്പടെ രാഷ്ടിയ യുവജന പ്രസ്താനങ്ങളും നിലപാട് എടുക്കുന്നില്ല. എന്നാൽ മറ്റു ചിലർ നഴ്‌സിങ് സമരവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയെ അൽപംതെറിപറയായെമെന്ന് കരുതി രംഗത്തുണ്ട്, അവർക്ക് പരാതി സഭയുടെ ആശ്പത്രികൾ ശമ്പളം വർദ്ധിപ്പിക്കുന്നില്ല എന്നാണ്, KCYM, AKCC,KRLCC യെല്ലാം മൗനം പാലിക്കുന്നു എന്നും, എന്നാൽ സഭ മാത്രമല്ല ആശ് പത്രികൾ നടത്തുന്നത് മറ്റുള്ള കോപ്പറേറ്റ് കമ്പനികളുടെ ആശ് പത്രി ശമ്പളം വളരെ കുറവാണ്, അതെ കുറിച്ച് പലർക്കും മൗനമാണ്. ഇവിടുത്തെ വർഗ ബഹുജന സംഘടനകളും കുറ്റകരമായ മൗനം പാലിക്കുന്നു.

എല്ലായിടത്തും ശമ്പളം വർദ്ധിപ്പിക്കണം, അതിന്റെ തടസം പറയുന്നത് പാവപെട്ട രോഗികൾക്ക് ബില്ല് കൂടും എന്നാണ്. കൂട്ടണം ചികിത്സ ചെലവ് കൂട്ടിയാലെ നഴ്‌സുമർക്ക് ശമ്പളം കൂട്ടാൻ പറ്റു എന്നുണ്ടെങ്കിൽ അത് ചെയ്യണം, ചികിത്സകൾക്ക് ചെലവ് കുറക്കാൻ മെഡിക്കൽ ഇൻഷുറൻസ് പാവപ്പെട്ടവർ എടുക്കണം, അതില്ലാത്തവർ ഗവ. ഹോസ്പിറ്റലിൽ പോണം, ഇനി സർക്കാർ പറഞ്ഞാൽ മാത്രം ശമ്പളം വർദ്ധിപ്പിക്കുന്നവർ ഒന്നിറയണം ഒരു കിഡ്ണി ,ഹൃദയം, കരൾ എന്നിവ മാറ്റിവെക്കൽ നടത്താൻ ഗവ: ഹോസ്പിറ്റലിലും സ്വകാര്യ ഹോസ്പിറ്റലിയും തമ്മിൽ എത്ര ലക്ഷത്തിന്റെ ചെലവ് വ്യത്യാസമുണ്ട്, ആ കൂടുതൽ വാങ്ങുന്ന കാശ് ലാഭമായ് കൂട്ടി വച്ച് പാവം രോഗിയുടെ ചികിത്സ ചെലവ് വർദ്ധിക്കുമെന്ന് പറഞ്ഞ് പിച്ച ചട്ടിയിൽ കയ്യിട്ട് വാരരുത്.

സഭയുടെ വിവിധ മേഖലകളിൽ ദീർഘകാലം പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്യുകയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളോടെപ്പം ഉറച്ചു നിന്ന് പോരാടുകയും ചെയ്ത ശിലിച്ച ആർജവത്തിൽ പറയുന്നു കത്തോലിക്കാ സഭയുടെ മുഴുവൻ സ്ഥാപനങ്ങളിലും (സോഷ്യൽ സർവ്വീസ് സൊസൈറ്റികൾ ഉൾപ്പടെ) തൊഴിലാളിക്ക് അവന്റെ ജീവിത ചെലവിന് ആനുപാതികമായി ശമ്പളം നൽകണം, അതിനാവില്ലെങ്കിൽ സാമൂഹ്യ സേവനമെന്ന് പറഞ്ഞ് കർത്താവിന്റെയും വിശുദ്ധരുടെയും പേരും ചിത്രങ്ങളും വെച്ച് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ പേരിൽ ഉള്ള ന്യൂനപക്ഷ അവകാശം കൈപ്പറ്റി സഭക്ക് ചീത്ത പേരുണ്ടാക്കുന്ന ഇടപാട് അവസാനിപ്പിക്കണം,

NB: ഇതു കണ്ട് ആർക്കെങ്കിലും കുരു പൊട്ടുന്നുണ്ടെങ്കിൽ അവർ കണ്ണാടിയിൽ ശരിക്കും നോക്കുക, ചൂഷകനായ ചെകുത്താന്റെ മുഖമായിരിക്കും അവിടെ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP