Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓച്ചിറയിലെ നാടോടി ബാലികയുടെ മാതാപിതാക്കളെ സന്ദർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്; വലിയ സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിട്ടും കുഞ്ഞു സഹായം ചെയ്യാനേ കഴിഞ്ഞുള്ളൂവെന്നും ഇനി വരുമ്പോൾ കുറച്ചു കൂടി സഹായിക്കുമെന്നും താരം; വേദനയോടെ കഴിയുന്ന മാതാപിതാക്കളെ സന്തോഷ് ആശ്വസിപ്പിക്കുന്ന വീഡിയോയും സമൂഹ മാധ്യമത്തിൽ

ഓച്ചിറയിലെ നാടോടി ബാലികയുടെ മാതാപിതാക്കളെ സന്ദർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്; വലിയ സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിട്ടും കുഞ്ഞു സഹായം ചെയ്യാനേ കഴിഞ്ഞുള്ളൂവെന്നും ഇനി വരുമ്പോൾ കുറച്ചു കൂടി സഹായിക്കുമെന്നും താരം; വേദനയോടെ കഴിയുന്ന മാതാപിതാക്കളെ സന്തോഷ് ആശ്വസിപ്പിക്കുന്ന വീഡിയോയും സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഓച്ചിറയിൽ നിന്നും കാണാതായ നാടോടി ബാലികയുടെ കുടുംബത്തെ സന്ദർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. താരത്തിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് താൻ കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച വീഡിയോ അടക്കമുള്ള കാര്യങ്ങൾ പങ്കുവെച്ചത്.

വലിയ സഹായം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈയിൽ പണമില്ലാത്തതിനാൽ കുഞ്ഞു സഹായം ചെയ്യാൻ മാത്രമേ തനിക്ക് സാധിച്ചുള്ളൂവെന്നും ഇനി വരുമ്പോൾ കുറച്ചുകൂടി സഹായിക്കുമെന്നും സന്തോഷ് വ്യക്തമാക്കി. രാജസ്ഥാനി ദമ്പതികളുമായ താരം സംസാരിക്കുന്നതിന്റെ വീഡിയോയും ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ കാണാനെത്തിയ നടൻ സുരേഷ് ഗോപി എംപി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലിരുന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ട് ഫോണിൽ വിളിക്കുകയും വിളിക്കുകയും ചെയ്തു. രോഷത്തോടെ പൊലീസ് ഉദ്യോഗസ്ഥനോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ ഇതിനോടകം വൈറലായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Dear facebook family,
ഞാൻ ഇന്ന് ഓച്ചിറയിലെ ഗുണ്ടകളാല് തട്ടി കൊണ്ടു പോയ രാജസ്ഥാനിലെ 15 വയസ്സുകാരിയുടെ വീട്ടില് പോയി..കാര്യങ്ങളെല്ലാം നേരില് കണ്ടും ചോദിച്ചറിഞ്ഞു.. വളരെ പാവപ്പെട്ട കുടുംബം. വിഗ്രഹ നിർമ്മാണം നടത്തി ചെറിയ വരുമാനത്തോടെ ജീവിക്കുന്നു..

വലിയ സഹായം ചെയ്യുവാൻ ആഗ്രഹിച്ചെന്കിലും കൈയില് പണമില്ലാത്തതിനാല് കുഞ്ഞു സഹായമേ ചെയ്തുള്ളു.. ഇനി അടുത്ത തവണ കുറച്ചു കൂടി സഹായിക്കും..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP