Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല; അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്'; പൃഥ്വിരാജിന്റെ നിലപാട് സുകുമാരനെ ഓർമ്മിപ്പിച്ചുവെന്ന് ശാരദക്കുട്ടി

'സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല; അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്'; പൃഥ്വിരാജിന്റെ നിലപാട് സുകുമാരനെ ഓർമ്മിപ്പിച്ചുവെന്ന് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിച്ച നടൻ പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി. ആജീവനാന്തം പൃഥ്വിരാജ് സ്ത്രീപക്ഷവാദിയായിരിക്കും എന്ന് വിശ്വസിച്ച സ്വന്തം കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടതെന്ന് ശാരദക്കുട്ടി പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അവർ പൃഥ്വിരാജിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

 

വിമൻ ഇൻ സിനിമാ കലക്ടീവിന് പിന്തുണച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടത് സംവിധായിക അഞ്ജലി മേനോൻ ആവശ്യപ്പെട്ടതു പ്രകാരമാണെന്നും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി രംഗത്തുവന്നത്

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'സിനിമ'യിൽ 'ഡയലോഗ്' പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നുചോദിച്ചതും പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ ' യോർമ്മിപ്പിച്ചു.

എസ്.ശാരദക്കുട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP