Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രോളിയത് മോദിയെ ആണെങ്കിലും പണി കിട്ടിയത് ശാരദകുട്ടിക്ക്; പ്രധാമന്ത്രിയെ കളിയാക്കി ഫെയ്ബുക്കിൽ ഇട്ട പോസ്റ്റിന് എഴുത്തുകാരിക്ക് രൂക്ഷ വിമർശനം; 'രണ്ടു പിള്ളേരെ മാങ്ങാ പൂളും പോലെ പൂളിയപ്പോ സേച്ചി എവിടാരുന്നുവെന്ന് സോഷ്യൽ മീഡിയ; ഫേസ്‌ബുക്കിലെ സെലക്ടീവ് പ്രതികരണ തൊഴിലാളി ഇപ്പോൾ എത്തിയത് നട്ടെല്ലിന് പകരം വാഴപ്പിണ്ടി എടുത്തുവച്ചെന്നും പരിഹാസം  

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി എഴുത്തുകാരി ശാരദക്കുട്ടി ഇട്ട പോസ്റ്റിന് രൂക്ഷ വിമർശനം. ഉത്തർപ്രദേശിൽ തൊഴിലാളികളുടെ കാൽകഴുകുന്ന മോദിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് 'എന്തു പ്രഹസനമാ സജീ ഇത്' എന്ന സിനിമാ ഡയലോഗും ചേർത്താണ് ശാരദക്കുട്ടിയുടെ ട്രോൾ. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടാവുന്നത്്.

കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ചേച്ചി എവിടായിരുന്നുവെന്നും, നിങ്ങളെ പോലുള്ളവർ ചെയ്യുന്നത് ശരി മറ്റുള്ളവർ എന്തു ചെയ്താലും അത് ഷോ എന്നു തുടങ്ങുന്നു കമന്റുകൾ.ഫേസ്‌ബുക്കിലെ സെലക്ടീവ് പ്രതികരണ തൊഴിലാളി ഇപ്പോൾ എത്തിയത് നട്ടെല്ലിന് പകരം വാഴപ്പിണ്ടി എടുത്തുവച്ചെന്നും പരിഹാസങ്ങൾ വരുന്നുണ്ട്. മാത്രമല്ല സർക്കാർ അവാർഡുകൾ ഇനിയും പ്രഖ്യാപിക്കാൻ ബാക്കിയുണ്ടാവുമെന്നും സോഷ്യൽ മീഡിയ.

മോദി കുംഭമേളയോടനുബന്ധിച്ചായിരുന്നു മോദിയുടെ ഉത്തർപ്രദേശ് സന്ദർശനം. തുടർന്ന് കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആദർ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികൾക്ക് ആദരവൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP