Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പിച്ച ചട്ടിയിൽ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവർ കാണുക'; ഇതാണ് ബക്കറ്റ് പിരിവിന്റെ മാതൃക! സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെ പരിഹസിച്ച് സെൻകുമാർ; സോഷ്യൽ മീഡിയയിൽ തമ്മിലടിച്ച് അണികൾ  

'പിച്ച ചട്ടിയിൽ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവർ കാണുക'; ഇതാണ് ബക്കറ്റ് പിരിവിന്റെ മാതൃക! സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെ പരിഹസിച്ച് സെൻകുമാർ; സോഷ്യൽ മീഡിയയിൽ തമ്മിലടിച്ച് അണികൾ   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെതിരെ പരിഹാസവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഭിക്ഷ തേടുന്ന വയോധികയുടെ കൈയിൽ നിന്ന് പിരിവെടുക്കുന്ന ചിത്രം പങ്കുവച്ചാണ് സെൻകുമാറിന്റെ കുറിപ്പ്. പിച്ച ചട്ടിയിൽ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവർ കാണുക. ഇതാണ് ബക്കറ്റ് പിരിവിന്റെ മാതൃകയെന്ന് സെൻകുമാർ പറയുന്നു.

അതേസമയം സെൻകുമാറിന്റെ പോസ്റ്റിന് താഴെ തെറിവിളികളാണ് കൂടുതലും വരുന്നത്.സെൻകുമാറിന്റെ പോസ്റ്റിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇവർ തമ്മിലും പരസ്പരം സോഷ്യൽ മീഡിയയിൽ ചെളിവാരി എറിയുന്നുണ്ട്. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഓഗസ്റ്റ് 13 മുതൽ 18 വരെ സിപിഎം സംസ്ഥാന വ്യാപകമായി ബക്കറ്റ് പിരിവിലൂടെ ഫണ്ട് സ്വരൂപിച്ചിരുന്നു.

ഇങ്ങനെ ലഭിച്ച 22,90,67,326 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു. ഉന്നതസ്ഥാനത്തിരുന്ന ഒരാളുടെ ഭാഗത്തുനിന്നും ഇത്തരം നിലവാരം കുറഞ്ഞ വാക്കുകൾ പ്രതീക്ഷിക്കുന്നില്ലെന്നാണ് ചിലർ കമന്റായി രേഖപ്പെടുത്തിയത്. എന്നാൽ ബക്കറ്റ് പിരിവ് ഇവരുടെ സ്ഥിരം കലാപരിപാടിയാണെന്നും ഇതിൽ അത്ഭുതമില്ലെന്ന് ചിലർ കമന്റിൽ പറയുന്നു. ചിലരുടെ കുറിപ്പുകൾ സെൻകുമാറിനെതിരെയുള്ള തെറിവിളികളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP