Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സ്മൃതിയുടെ ഡിഗ്രി ഇനി നെഹ്‌റുവെങ്ങാനും എടുത്തോ എന്തോ' ? താൻ ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയ ബിജെപി നേതാവിനെതിരെ ട്രോൾ പോസ്റ്റുമായി ഷാഫി പറമ്പിൽ; 'ഡേയ് മന്ത്രിയായിരുന്നടെയ് മന്ത്രി' എന്ന ഷാഫിയുടെ പരിഹാസ വരികൾക്ക് പിന്നാലെ ബിജെപി എന്നത് മാറ്റി 'വ്യാജേപി' എന്നറിയപ്പെടുമെന്നടക്കമുള്ള കമന്റ് ട്രോളുകളും

'സ്മൃതിയുടെ ഡിഗ്രി ഇനി നെഹ്‌റുവെങ്ങാനും എടുത്തോ എന്തോ' ? താൻ ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കിയ ബിജെപി നേതാവിനെതിരെ ട്രോൾ പോസ്റ്റുമായി ഷാഫി പറമ്പിൽ; 'ഡേയ് മന്ത്രിയായിരുന്നടെയ് മന്ത്രി' എന്ന ഷാഫിയുടെ പരിഹാസ വരികൾക്ക് പിന്നാലെ ബിജെപി എന്നത് മാറ്റി 'വ്യാജേപി' എന്നറിയപ്പെടുമെന്നടക്കമുള്ള കമന്റ് ട്രോളുകളും

മറുനാടൻ ഡെസ്‌ക്‌

അമേഠിയിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ പോരാട്ടം കുറിച്ച് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയതിന് പിന്നാലെ വിമർശന ശരങ്ങളും ശക്തമായിരുന്നു. താൻ ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്നാണ് സ്മൃതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. 4.71 കോടി രൂപയുടെ ആസ്തിയാണ് തനിക്കുള്ളത്.

1991-ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം 1994-ൽ ഡൽഹി യൂണിവേഴ്സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ 2014ൽ താൻ എയ്ൽ സർവകാലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയെന്ന സ്മൃതിയുടെ വാദം ഓർമ്മിപ്പിച്ചുകൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ ഇട്ട ട്രോൾ പോസ്റ്റാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ വൈറലാകുന്നത്. തിരക്കിനിടയിൽ എവിടേലും വച്ച് കളഞ്ഞ് പോയതാകുമെന്നും, ഇനി നെഹ്‌റുവെങ്ങാനും എടുത്തോ എന്തോ എന്നും ഷാഫി പരിഹാസ സ്വരത്തിൽ ചോദിക്കുന്നു. 

ഇതിനിടയിൽ ഷാഫിയുടെ പോസ്റ്റിന് അനുകൂലമായി ഒട്ടേറെ കന്റുകളും തേടിയെത്തിയിരുന്നു. 'ബിജെപി എന്നത് മാറ്റി വ്യാജേപി' എന്നാക്കണം എന്നതടക്കമുള്ള കമന്റുകളാണ് ഷാഫിയുടെ പോസ്റ്റിനെ തേടിയെത്തിയത്.

ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഡേയ്..മന്ത്രി ആയിരുന്നടെയ് മന്ത്രി ..
തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ് പോയതാവും .. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും പ്ലസ് ടു ആവോ ?
ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ

 

്സ്മൃതി ഇറാനിക്കെതിരെയുള്ള പരിഹാസങ്ങൾക്ക് തുടക്കംകുറിച്ചത് കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദിയാണ്. സ്മൃതി ഇറാനി അഭിനയിക്കുന്ന പുതിയ സീരിയൽ വരുന്നുണ്ടെന്നും 'ക്യൂൻകി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ ഥീ' എന്നാണ് അതിന്റെ പേരെന്നും പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പത്രസമ്മേളനം. 'ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ' എന്ന സ്മൃതി ഇറാനി മുൻപ് അഭിനയിച്ച സീരിയലിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP