Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ബിജെപി മീഡിയാ സെല്ലിന്റെ പേരിലുള്ള പ്രസ്താവനയിൽ തങ്ങൾ ഒപ്പിട്ടിട്ടില്ല; അനുവാദം കൂടാതെ ഞങ്ങളുടെ പേര് ഉപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്' ; പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടൊ യോജിക്കുന്നില്ലെന്ന് സംവിധായകൻ ഷാജി കൈലാസും ഭാര്യയും

'ബിജെപി മീഡിയാ സെല്ലിന്റെ പേരിലുള്ള പ്രസ്താവനയിൽ തങ്ങൾ ഒപ്പിട്ടിട്ടില്ല; അനുവാദം കൂടാതെ ഞങ്ങളുടെ പേര് ഉപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്' ; പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടൊ യോജിക്കുന്നില്ലെന്ന് സംവിധായകൻ ഷാജി കൈലാസും ഭാര്യയും

മറുനാടൻ ഡെസ്‌ക്‌

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദച്ചൂട് സംസ്ഥാനത്ത് കുറഞ്ഞു വരുന്ന അവസരത്തിലാണ് വിഷയം വീണ്ടും സമൂഹ മാധ്യമത്തിലും വിവാദങ്ങൾക്ക് വഴി വയ്ക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ തങ്ങളുടെ പേര് വന്നതെങ്ങനെയെന്ന സംശയത്തിലാണ് സംവിധായകൻ ഷാജി കൈലാസും ഭാര്യ ചിത്രയും. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഷാജി കൈലാസ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രസ്താവനയിൽ തങ്ങൾ ഒപ്പുവച്ചിട്ടില്ലെന്നും പേര് ദുരുപയോഗം ചെയ്തവർ അത് തരുത്തേണ്ടതാണെന്നും ഷാജി കൈലാസ് പ്രസ്താവനയിൽ പറയുന്നു.

ഷാജി കൈലാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ എന്റെയും ഭാര്യ ചിത്രാ ഷാജി കൈലാസിന്റെയും പേര് ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടു. ഈ പ്രസ്താവനയിൽ ഞങ്ങൾ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവർ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങൾ യോജിക്കുന്നുമില്ല.

വിശ്വസ്തതയോടെ
ഷാജി കൈലാസ്,
ചിത്ര ഷാജികൈലാസ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP