Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അന്ന് എനിക്ക് നേരെ ചിലർ വാളോങ്ങി..ഇപ്പോൾ എന്തായി ? പൊന്നമ്മച്ചി പറഞ്ഞത് കേട്ടല്ലോ??? നന്ദി പൊന്നമ്മച്ചേച്ചി'; അടൂർ ഭാസിയെയും തിലകനേയും കുറിച്ചുള്ള കെപിഎസി ലളിതയുടെ വിവാദ പരാമർശത്തിന് പിന്നാലെ അത് വിശ്വസിക്കുന്നില്ലെന്ന് കവിയൂർ പൊന്നമ്മ; മൺമറഞ്ഞവർക്ക് വേണ്ടി കാലം ചിലതൊക്കെ കാത്തുവെച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്റെ കുറിപ്പ്

'അന്ന് എനിക്ക് നേരെ ചിലർ വാളോങ്ങി..ഇപ്പോൾ എന്തായി ? പൊന്നമ്മച്ചി പറഞ്ഞത് കേട്ടല്ലോ??? നന്ദി പൊന്നമ്മച്ചേച്ചി'; അടൂർ ഭാസിയെയും തിലകനേയും കുറിച്ചുള്ള കെപിഎസി ലളിതയുടെ വിവാദ പരാമർശത്തിന് പിന്നാലെ അത് വിശ്വസിക്കുന്നില്ലെന്ന് കവിയൂർ പൊന്നമ്മ; മൺമറഞ്ഞവർക്ക് വേണ്ടി കാലം ചിലതൊക്കെ കാത്തുവെച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

നടൻ അടൂർ ഭാസിയ്‌ക്കെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് നടി കെപിഎസി ലളിത നടൻ തിലകനെതിരെയും വിവാദ പരാമർശം നടത്തിയത്. എന്നാൽ ഇതിന് പിന്നാലെയാണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താനിത് വിശ്വസിക്കുന്നില്ലെന്ന് നടി കവിയൂർ പൊന്നമ്മ വ്യക്തമാക്കിയത്. അടൂർ ഭാസിയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ അയാൾ ഒഴിവാക്കിയിരുന്നെന്നായിരുന്നു ലളിതയുടെ വെളിപ്പെടുത്തൽ. ഇത്തരം കാര്യങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ പ്രതികരണം.

തന്റെ ഭർത്താവ് ഭരതനെ പറ്റി നടൻ തിലകൻ മോശമായി സംസാരിച്ചതിനാൽ തങ്ങൾ ഏറെ നാൾ അകൽച്ചയിലാണെന്നും ലളിത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് വന്ന് അധികം വൈകും മുൻപ് തന്നെ തിലകന്റെ മകൻ ഷമ്മി തിലകൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ലളിത മുതിർന്ന താരങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഷമ്മി തിലകനെ ചൊടിപ്പിക്കുകയും പേരെടുത്ത് പറയാതെ ഷമ്മി ലളിതയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമീപകാലത്തെ മീ ടൂ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലളിതയുടെ വെളിപ്പെടുത്തലിന് വളരെ വലിയ സ്വീകാര്യത ലഭിക്കുകയാണുണ്ടായത്.

മരിച്ചുപോയ കലാകാരന്മാരെപ്പറ്റി ഇല്ലാത്തത് പറയരുതെന്നും പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നുമാണ് ഷമ്മി തിലകൻ 2018 ഒക്ടോബർ 10 ന് ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ കവിയൂർ പൊന്നമ്മയുടെ പരാമർശത്തോടെ ചുട്ട മറുപടി തക്കസമയത്ത് നൽകാൻ, മൺമറഞ്ഞവർക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് ഷമ്മി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മൺമറഞ്ഞ മഹാരഥന്മാരെ, ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കുന്നതിൽ മനം നൊന്ത് ; #2018ബഒക്ൾടോബർബ10ന് എന്റെ ഈ ഫേസ്‌ബുക്ക് പേജിൽ, ഒത്തിരി വേദനയോടെ ഞാൻ ഒരു പോസ്റ്റിട്ടിരുന്നു.??
'പൊന്നമ്മച്ചീ' എന്നുവിളിച്ച്, അങ്ങേയറ്റം 'ലളിതമായി', ദയാവായ്‌പോടെ.!??

#കേട്ടില്ല..??

എന്നെ വാളോങ്ങി #ചിലർ.!????
#ഇപ്പൊ എന്തായി..?!??
ശരിക്കും #പൊന്നമ്മച്ചി പറഞ്ഞത് കേട്ടല്ലോ.???
(??നന്ദി പൊന്നമ്മചേച്ചി??)

ചുട്ട മറുപടി തക്കസമയത്ത് നൽകാൻ, #മൺമറഞ്ഞവർക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്..????
#ജാഗ്രതൈ..!

(അന്നായിരുന്നെങ്കിൽ ഒരു ഖേദം പറച്ചിലിൽ ഒതുങ്ങുമായിരുന്നു. ഇനി എന്താകുമോ ആവോ..?)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP