Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കിറ്റുകളിലായി 1500 ഓളം വസ്ത്രങ്ങൾ; സാനിട്ടറി നാപ്കിനും അടിവസ്ത്രങ്ങളും മരുന്നും; സർവ്വ സന്നാഹങ്ങളുമായി ടെക്നോ പാർക്കിലെ ടെക്കികൾ; ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും പ്രവാസികളും അകമഴിഞ്ഞ് സഹായിച്ചപ്പോൾ കൃത്യ സമയത്ത് ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ഒരു കൂട്ടം യുവാക്കൾ

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കിറ്റുകളിലായി 1500 ഓളം വസ്ത്രങ്ങൾ; സാനിട്ടറി നാപ്കിനും അടിവസ്ത്രങ്ങളും മരുന്നും; സർവ്വ സന്നാഹങ്ങളുമായി ടെക്നോ പാർക്കിലെ ടെക്കികൾ; ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും പ്രവാസികളും അകമഴിഞ്ഞ് സഹായിച്ചപ്പോൾ കൃത്യ സമയത്ത് ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ഒരു കൂട്ടം യുവാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നാട് വിറങ്ങലിച്ചപ്പോൾ സഹായ ഹസ്തവുമായി ടെക്കികൾ രംഗത്തിറങ്ങി. തിരുവനന്തപുരം ടെക്നോ പാർക്കിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രളയ ദുരിതത്തിൽ വലഞ്ഞവർക്ക് നാലു ലോഡ് അവശ്യ സാധനങ്ങൾ എത്തിച്ച് പ്രളയക്കെടുതിയിൽ ആശ്വാസം ഏകിയത്. ഓച്ചിറ. ചൂനാട്, കായംകുളം എന്നിവിടങ്ങളിലെ ടെക്കികളാണ് ദുരന്ത മുഖത്ത് സഹായവുമായി എത്തിയത്. ഇർഷാദ്, സന്തോഷ്, ഷാനവാസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. ഈ ദൗത്യത്തിൽ വിവിധ സംഘടനകളും നാട്ടുകാരും ഇവരെ സഹായിക്കുവാനായി രംഗത്തെത്തി.

ശനിയാഴ്ച രാവിലെ മുതൽ ഇവർ സമാഹരിച്ച സാധനങ്ങളുമായി ചെങ്ങന്നൂരിലുള്ള ഐഎച്ച്ആർഡി എഞ്ചിനിയറിങ് കോളേജ്, ക്രിസ്ത്യൻ കോളേജ് ,എഎംആർടി സ്‌കൂൾ, ഒരു പള്ളി, സ്‌കൂളുകൾ ഇല്ലാത്ത വെള്ളക്കെട്ടായ ഒരു പ്രദേശം അടക്കം 7 ഇടത്ത് ടിപ്പറിലും ജീപ്പിലുമായി ഇവർ അവശ്യ സാധനങ്ങൾ എത്തിച്ചു. പാതി രാത്രി വരെ ഇത് നീണ്ടു. ഞായർ 9 മണി മുതൽ10 പേർ ചേർന്ന് ആരംഭിച്ച തരം തിരിക്കലും പായ്ക്കിംഗും വൈകുന്നേരം നാലു മണി വരെ നീണ്ടു. ഒടുവിൽ ഇനിയും തരം തിരിച്ച് പായ്ക്കു ചെയ്യേണ്ടവ പെരുന്നാൾ ദിനത്തിലേയ്ക്ക് മാറ്റി വെച്ച് വൈകുന്നേരം നാലു മണിക്ക് അഞ്ചു വണ്ടികളിലായി 5 ടീമുകൾ വീണ്ടും യാത്ര തിരിച്ചു.

സ്ത്രീകൾക്കും, പുരുഷന്മാർക്കും, പ്രത്യേകം പ്രത്യേകം കിറ്റു കളിലായി 1500 ഓളം വസ്ത്രങ്ങളും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഉള്ള നൂറിലധികം വസ്ത്രങ്ങളും, സാനിട്ടറി നാപ്കിൻ, സത്രീകൾക്കും പുരുഷന്മാർക്കു മുള്ള അടിവസ്ത്രങ്ങൾ, അവശ്യമരുന്നുകൾ, ബ്രഷുകൾ, പേസ്റ്റുകൾ, സോപ്പുകൾ, തോർത്തകൾ, ബിസ്‌കറ്റുകൾ, റൊട്ടി, റസ്‌ക്, പ്രായമായവർക്കുള്ള നാപ്കിനുകൾ, മരുന്നുകൾ, ആന്റി സെപ്റ്റിക് ലോഷൻ, പഞ്ഞി, നെയിൽ കട്ടറുകൾ, സോക്സുകൾ ( പ്രായം ആയവർക്ക് തണുപ്പടിക്കാതിരിക്കാൻ ആവശ്യപ്പെട്ട പ്രകാരം) കൊതുകുതിരികൾ, തീപ്പെട്ടി, പായകൾ, പുതപ്പുകൾ, കമ്പിളി, എന്നിവയുമായി മാവേലിക്കര കുന്നം ഹയർ സെക്കന്ററി, കുന്നം എൽപി സകൂൾ, കുട്ടനാട് ആനാരി, ആയാപറമ്പ്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങലെ പ്രളയംദുരന്തം വിതച്ച സ്ഥലങ്ങളിലേക്ക് പത്തുപേരും യാത്ര തിരിച്ചു. രാത്രി വളരെ വൈകിയെങ്കിലും ക്യാമ്പുള്ള ഓരോ സ്ഥലത്തും അതാത് ക്യാമ്പിന്റെ ചുമതലയുള്ള വില്ലേജ് ഓഫീസർമാരെയും ക്യാമ്പ് ലീഡർമാരെയും നേരിൽ ബന്ധപ്പെട്ട് ആവശ്യകത ഉറപ്പ് വരുത്തി ആവശ്യാനുസരണം നൽകുവാനും ഇവർക്ക് കഴിഞ്ഞു.

ഇതിനിടയിൽ പല അംഗീകൃത/അനൗദ്യോഗിക ക്യാമ്പുകൾക്കും സന്നദ്ധ സേവകരെ വഴിയിൽ നിന്നും ക്യാൻവാസ് ചെയ്ത് എത്തിക്കുവാനായി പല സ്ഥലങ്ങളിലും ഏജന്റുമാർ പ്രവർത്തിക്കുന്നത് ഇവർ കണ്ടതായി മറുനാടൻ മലയാളിയോട് പറഞ്ഞുപ. വഴി കാട്ടിക്കൊടുത്തുകൊണ്ട് അവർ ഇരകളെ വീഴ്‌ത്തുന്നു. അതിൽ പലതും തട്ടിപ്പുകളും, കുറേക്കാലത്തേക്ക സാമഗ്രികൾ ശേഖരിച്ച് വെയ്ക്കുവാനും മറിച്ച് നൽകുവാനുമുള്ള കുതന്ത്രങ്ങൾ ആണെന്നും പരിശോധിച്ച് ബോധ്യപ്പെടുകയും അതിനാൽ അവസാന നിമിഷം സാധനങ്ങൾ എത്തേണ്ടവർക്ക് എത്തില്ല എന്ന് മനസ്സിലാക്കി സമയം എടുത്താൽ പോലും അർഹമായ കരങ്ങളിൽ തന്നെ എത്തിക്കണം എന്ന ഉറച്ച തീരുമാനത്തിലും ചില ക്യാമ്പുകൾ സംഘത്തിന് ഒഴിവാക്കേണ്ടി വന്നു. അത്തരത്തിൽ നല്ലതും ചീത്തയുമായ നിരവധി ്നുഭവങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു.

തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ഷാനവാസ് തന്റെ ഫെയ്സ് ബുക്കിൽ പേജിൽ കുറിച്ചിട്ടുമുണ്ട്. പോസ്റ്റ് ചുവടെ

ശനിയാഴ്ച രാവിലെ മുതൽ അതു വരെ സമാഹരിച്ച സാധനങ്ങളുമായി ചെങ്ങന്നൂരിലുള്ള IHRDE എഞ്ചിനിയറിങ് കോളേജ്, ക്രിസ്ത്യൻ കോളേജ് AMRT സ്‌കൂൾ മറ്റൊരു സ്‌കൂൾ(പേര് ഓർക്കുന്നില്ല, ഇർഷാദ് or സന്തോഷിന് ഓർമ്മ കാണും), പിന്നെ ഒരു പള്ളി, സ്‌കൂളുകൾ ഇല്ലാത്ത വെള്ളക്കെട്ടായ ഒരു പ്രദേശം അടക്കം 7 ഇടത്ത് ടിപ്പറിലും ജീപ്പിലുമായി പോയി പാതിരാത്രിയിൽ തിരികെ വന്ന ശേഷം ഇന്നലെ രാവിലെ (ഞായർ) 9 മണി മുതൽ10 പേർ ചേർന്ന് ആരംഭിച്ച തരം തിരിക്കലും പായ്ക്കിംഗും വൈകുന്നേരം നാലു മണി വരെ നീണ്ടു. ഒടുവിൽ ഇനിയും തരം തിരിച്ച് പായ്ക്കു ചെയ്യേണ്ടവ പെരുന്നാൾ ദിനത്തിലേയ്ക്ക് മാറ്റി വെച്ച് വൈകുന്നേരം നാലു മണിക്ക് അഞ്ചു വണ്ടികളിലായി 5 ടീമുകൾ യാത്ര തിരിച്ചു.

സ്ത്രീകൾക്കും, പുരുഷന്മാർക്കും, പ്രത്യേകം പ്രത്യേകം കിറ്റു കളിലായി 1500 ഓളം വസ്ത്രങ്ങളും, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഉള്ള നൂറിലധികം വസ്ത്രങ്ങളും, സാനിട്ടറി നാപ്കിൻ, സത്രീകൾക്കും പുരുഷന്മാർക്കു മുള്ള അടിവസ്ത്രങ്ങൾ, അവശ്യമരുന്നുകൾ, ബ്രഷുകൾ, പേസ്റ്റുകൾ, സോപ്പുകൾ, തോർത്തകൾ, ബിസ്‌കറ്റുകൾ, റൊട്ടി, റസ്‌ക്, പ്രായമായവർക്കുള്ള നാപ്കിനുകൾ, മരുന്നുകൾ, ആന്റി സെപ്റ്റിക് ലോഷൻ, പഞ്ഞി, നെയിൽ കട്ടറുകൾ, സോക്സുകൾ ( പ്രായം ആയവർക്ക് തണുപ്പടിക്കാതിരിക്കാൻ ആവശ്യപ്പെട്ട പ്രകാരം) കൊതുകുതിരികൾ, തീപ്പെട്ടി, പായകൾ, പുതപ്പുകൾ, കമ്പിളി, എന്നിവയുമായി മാവേലിക്കര കുന്നം ഹയർ സെക്കന്ററി, കുന്നം എൽപി സകൂൾ, കുട്ടനാട് ആനാരി, ആയാപറമ്പ്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങലെ പ്രളയംദുരന്തം വിതച്ച സ്ഥലങ്ങളിലേക്ക് പത്തുപേരും യാത്ര തിരിച്ചു.

രാത്രി വളരെ വൈകിയെങ്കിലും ക്യാമ്പുള്ള ഓരോ സ്ഥലത്തും അതാത് ക്യാമ്പിന്റെ ചുമതലയുള്ള വില്ലേജ് ഓഫീസർമാരെയും ക്യാമ്പ് ലീഡർമാരെയും നേരിൽ ബന്ധപ്പെട്ട് ആവശ്യകത ഉറപ്പ് വരുത്തി ആവശ്യാനുസരണം നൽകുവാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യജനകമാണ്.

പല അംഗീകൃത/അനൗദ്യോഗിക ക്യാമ്പുകൾക്കും സന്നദ്ധ സേവകരെ വഴിയിൽ നിന്നും ക്യാൻവാസ് ചെയ്ത് എത്തിക്കുവാനായി പല സ്ഥലങ്ങളിലും ഏജന്റുമാർ പ്രവർത്തിക്കുന്നു. വഴികാട്ടിക്കൊടുത്തുകൊണ്ട് അവർ ഇരകളെ വീഴ്തുന്നു. അതിൽ പലതും തട്ടിപ്പുകളും, കുറേക്കാലത്തേക്ക സാമഗ്രികൾ ശേഖരിച്ച് വെയ്ക്കുവാനും മറിച്ച് നൽകുവാനുമുള്ള കുതന്ത്രങ്ങൾ ആണെന്നും പരിശോധിച്ച് ബോധ്യപ്പെടുകയും അതിനാൽ അവസാന നിമിഷം സാധനങ്ങൾ എത്തേണ്ടവർക്ക് എത്തില്ല എന്ന് മനസ്സിലാക്കി സമയം എടുത്തായൽ പോലും അർഹമായ കരങ്ങളിൽ തന്നെ എത്തിക്കണം എന്ന ഉറച്ച തീരുമാനത്തിലും ചില ക്യാമ്പുകൾ ഒഴിവാക്കേണ്ടി വന്നു.

ഇതിന്റെ തരം തിരിക്കലുകൾക്കുംവിതരണത്തിനു മായി എല്ലാ കഷ്ടതകളും സഹിച്ച് കാറിലും,ജീപ്പിലും, ടിപ്പർ ലോറിയലും ആദ്യന്തം ഒപ്പം നിന്നവർ ഇവരാണ്:
Santhosh KR, Irshad Muhammed Ajayan Chellappan Surumy Shahul Aslam Azeez Shan Palappallil Muhammad Shan Ameen Meenu Muhammed Aslam അസ്ലത്തിന്റെ കൂട്ടുകാരൻ... പേര്.... മറന്നു.. osrry
ഈ യുവ സുമനസ്സുകളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇവരെ കൂടാതെ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ വാങ്ങി നൽകിയും കൂടെ നിൽക്കുകയും നിർദ്ദേശങ്ങൾ നൽകുയും ചെയ്ത എല്ലാ പിന്തുണകളും നൽകിയ C J വാഹിദ് ഇക്ക, 30 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സഹപാഠി Leena Isahak എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

എല്ലാറ്റിനും ഉപരിയായി എന്തിനും ഏതിനും എനിക്ക് എല്ലാ പിന്തുണയും സഹായവും നൽകി കൂടെ നിന്ന എന്റെ പ്രിയപ്പെട്ട സീനിയർ സിറ്റിസൺ - എന്റെ പിതാവ് പാലപ്പള്ളിൽ അബൂബക്കർ, അനുജൻ ഷാനിയാസ് Shaniyas Aboobacker ഈ ദുരന്തത്തിൽ വിഷമിക്കുന്നവരെ സഹായിക്കാനായി മുന്നോട്ടുവന്ന എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ താഴെപ്പറയുന്നവർ ഓരോരുത്തരും

1. ശ്രീ ഹർഷൻ
2. സത്യജിത്ത്
3. കിരൺ നരേന്ദ്രൻ
4. പേര് വെളിപ്പെടുത്താത്ത സുഹൃത്ത്
5. ശരത്
6. വിദ്യ
7.രാജേഷ് ആർ
8. രാജേഷ് K
9. ഹരി ഗോവിന്ദ്
10. വൈശാഖ്
11. അലക്സ് ഫിലിപ്പ്
12. ജസ് ലിൻ
13. സുജിത്ത്
14. സുജാത് ഹസൻ
15. ആഷ എം വി
16. സുദേവ്
17. ദീപ
18. നിധിൻ
19. രജിത്ത്
20. പേര് വെളിപ്പെടുത്താത്ത സുഹൃത്ത്
21. പേര് വെളിപ്പെടുത്താത്ത സുഹൃത്ത്
22. ഷാൻ പാലപ്പള്ളിൽ
23. ജ്യോതി
24. മഞ്ജു
25 അലക്സ്
26. ബവിത
27 നിഷ രാജൻ
28. മറ്റൊരു സുഹൃത്ത്
29. സത്താർ ചൂനാട്
30. ഷാജഹാൻ
31. സജി
32. ശ്രീകുമാർ

ഇതിൽ കുറച്ചു പേരുടെ കാര്യം പേരുടെ കാര്യം എടുത്ത് പറയേണ്ടതുണ്ട്.

എന്റെ എക്കാലത്തെയും ആത്മാർത്ഥ സുഹൃത്തുക്കളായ, ആദ്യം തന്നെ ഇയാൾ എന്തെങ്കിലും വാങ്ങി നൽകൂ എന്ന് പറഞ്ഞ് ഗൾഫിൽ നിന്നും പണം അക്കൗണ്ടിൽ അടച്ചിട്ട് വിളിച്ച ജോർജ് മാത്യൂസ് George Mathews, ബാബുരാജ് Baburajan PS ജസ് ലിൻ Jeslin M Pappachan ശ്രീഹർഷൻ, രാജേഷ് Rajesh Nair R ഇപ്പോഴും വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന ആത്മമിത്രം മഹേഷ് ചെറുതനMahesh Cheruthana.....

അഞ്ചാം ക്ലാസ്സ് മുതൽ കോളെജ് വരെ കൂട പഠിക്കുകയും ഇന്നും ഇഴപിരിയാത്ത ആത്മാർത്ഥ സുഹൃത്ത് രാജീവ്Rajeev Chettiar എന്തു നല്ലകാര്യത്തിനും തന്നാൽ കഴിയുന്ന സഹായവുമായി എന്നും മുന്നിൽ നിൽക്കുന്ന കൂട്ടുകാരൻ.ശനിയാഴ്ച രാവിലെ മുതൽ രാജീവും, ഭാര്യ രാജലക്ഷ്മിയും മക്കൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി അർജുൻ രാജ്, മകൾ ഒന്നാം ക്ലാസ്സുകാരി ശ്രേയരാജ് എന്നിവർ സാധനങ്ങൾ പായ്ക്ക് ചെയ്യാനും ടിപ്പർ ലോറിയിൽ കയറ്റാനും ആവുന്നതു പോലെ സഹായിച്ചു.

ഈ ദുരന്തം ക്കെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ മകൻ അർജുൻ രാജ് അച്ഛനോട് കമ്പ്യൂട്ടർ വാങ്ങാനായി താൻ സ്വരുക്കൂട്ടുന്ന കുടുക്കയിലുള്ള സമ്പാദ്യം കൊണ്ട് പ്രളയം ബാധിച്ച പാവങ്ങൾക്ക് എന്തെങ്കിലും ഒക്കെ വാങ്ങി നൽകാം എന്നു പറഞ്ഞിരുന്നു. ആ കൊച്ചു മിടുക്കന്റ ഹൃദയത്തിന്റെ ആർദ്രത എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അതിൽ ആകെയുണ്ടായിരുന്ന 2000 രൂപയും ചേർത്താണ് രാജീവ് കുടിവെള്ളവും ബിസ്‌കറ്റുകളും, റെസ്‌കും, സാനിട്ടറി പാഡുകളും, ഒരു വലിയ ജാറ് നിറയെ അച്ചാർ...പിന്നെയും ഒട്ടനവധി സാധനങ്ങളും വാങ്ങി കൊണ്ട് വന്നിരുന്നത്.

സാദിഖ് ഇക്കാ.... Sadik Kylm ഞാൻ പറയാൻ വിട്ടു പോയി... ഞാൻ ഒരു പോസ്റ്റ് ഇട്ട ഉടനേ ഇങ്ങോട്ട് വിളിച്ച് ശനിയാഴ്ച ഇരുപത്തിയഞ്ച് പൊതിച്ചോറുമായി എത്തി ലോറിയിൽ സാധനങ്ങൾ അടുക്കുവാനും കയറ്റുവാനും കൂടെ നിന്നു വണ്ടി പുറപ്പെടും വരെ...

ശനിയാഴ്ച ചെങ്ങന്നൂർക്ക് പോകുന്നു എന്നറിഞ്ഞ് ഒരു കാർ നിറയെ സാധനങ്ങളുമായി (എല്ലാ പ്രായക്കാർക്കും ഉള്ള പാഡുകൾ, ബിസ്‌കറ്റുകൾ, റെസ്‌ക്, കൊതുകുതിരി, തീപ്പെട്ടി, നെയിൽ കട്ടറുകൾ അങ്ങനെ സൂക്ഷ്മമായി തിരഞ്ഞെടുത്ത ആരും ശ്രമിക്കാത്ത ഒരു പാട് സാധനങ്ങളുമായി ) രാത്രി 12 ആയിട്ടു പോലും കണിയാപുരം ബസ് സ്റ്റാന്റിൽ വരെ എത്തിച്ചു നൽകിയ ഭാര്യ സജ്നയുടെ ഓഫീസിലെ സഹപ്രവർത്തകൻ വരുൺ ഗീതാമണി Varun Geethamony Devaru.....

വസ്ത്രങ്ങളും, വില കൂടിയ ബ്ലാങ്കറ്റുകളും, ടവ്വലുകളും എത്തിച്ചു തന്ന പ്രിയ കൂട്ടുകാരൻ കൂടിയായ ചുനാട് സത്താർSathar Choonad ,വസ്ത്രങ്ങൾ എത്തിച്ചു തന്ന ഇതു വരെ നേരിൽ കണ്ടിട്ടില്ലാത്ത ഷിബു ഹക്കിം ഇക്കShibu Hakeem മുതിർന്ന പെൺകുട്ടികൾക്കുള്ള വസ്ത്രങ്ങൾ എത്തിച്ചു തന്ന ഷറഫ് മച്ചSherafudeen Kuttykizhakathil ഇരുപത് ചോറു പൊതികൾ തയ്യാറാക്കി നൽകിയ കൂട്ടുകാരൻ സജി, സന്തോഷ് കെ.ആറിന്റെ കൂടെ എല്ലാത്തിനും തുണയായി നിന്ന കൂട്ടുകാർ തങ്ങനെ എല്ലാവർക്കും.....

ചെങ്ങന്നൂരേക്ക് പോകുന്നു എന്നറിഞ്ഞ ഉടൻ തിരുവനന്തപുരത്തു നിന്നുള്ള സാധനങ്ങൾ ശേഖരിച്ച് ഞാൻ ഓഫീസിൽ നിന്നും രാത്രി വൈകിഎത്തും മുൻപേ വീട്ടിൽ എത്തിച്ചു തന്ന അണ്ടൂർകോണം എ.കെ.ജി സാംസ്‌കാരിക സമിതിയിലെ Akg Samskarikasamithi Andoorkonam പ്രവർത്തകർ, പ്രത്യേകിച്ച് രാത്രി അതുമായി ഓടിയെത്തിയ എ.കെ.ജി യിലെ സാബു.....

ആലപ്പുഴയും പുന്നപ്രയും വണ്ടാനവും അമ്പലപ്പുഴയും കടന്ന് എല്ലാത്തരം സഹായങ്ങൾക്കും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അഡ്വ. സിത്താര ഷരീഫ് Sithara Sherief, അവരുടെ സഹപ്രവർത്തകരായ കുറേ നല്ല മനുഷ്യർ....

ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നാൽ എത്രയോ തവണ ഫോണിലൂടെ സംസാരിച്ച് മരുന്നുകൾ അറേഞ്ച് ചെയ്തു തന്ന ഭാവി സിവിൽ സർവ്വീസ് കാരി ആദിത്യ, കൊച്ചു മിടുക്കി ഹർഷ സുരേഷ്, അമ്പലപ്പുഴയിലെ ഗായത്രി, കുന്നത്തെ സുരേഷ്, 170 പേർക്ക് ഭക്ഷണം പാകം ചെയ്തു തന്ന നിസാർ, ചാരുമ്മൂട്ടിൽ വഴിയരികിൽ വെച്ച് 50 ചോറു പൊതികൾ തന്ന പേരറിയാത്ത ഒരു ഗ്രൂപ്പ്, ജ്യോതി, ടിപ്പർ ഓടിച്ച് കൂടെ നിന്ന കൈതവന സജി, KSRTC ജീവനക്കാർ ക്യാമ്പിൽ സാധനങ്ങൾ ഇറക്കാൻ സഹായിച്ച പേരറിയാത്ത ചേട്ടന്മാർ, മനുഷ്യസ്നേഹികളായ വൈദികർ....

ഇന്നിപ്പോഴിതാ ഈ പാതിരാത്രിയിൽ ഒരു മണി നേരത്ത് സിങ്കപ്പൂരിൽ നിന്നും തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു പോകാൻ.. അവരുടെ വകയായി ദുരന്തഭൂമിയിൽ വിതരണം ചെയ്യാനായി ഒരു കാർട്ടൺ വസ്ത്രങ്ങൾ നമുക്ക് നൽകാൻ എയർപോർട്ടിൽ നിന്നും പോകും വഴി പോത്തൻകോട് വരെവന്ന ഇതു വരെ കണ്ടിട്ടില്ലാത്ത പെരുമ്പാവൂർ സ്വദേശി മിർസാദും കൂട്ടുകാരും, ഞങ്ങളെസഹായിച്ചവള്ളക്കാർ, മോട്ടോർ വാഹന വകുപ്പ് പൊലീസ് ഉദ്യോഗസ്ഥർ അങ്ങനെ ഒരു പാട് പേർ, ഇനിയും ചില പേരുകൾ ഞാൻ വിട്ടു പോയിട്ടുണ്ടാകും, ദയവായി ക്ഷമിക്കുക.

എല്ലാവർക്കും നന്ദി, നന്ദി, നന്ദി

ഇനിയും ധാരാളം സാധനങ്ങൾ വന്നുകൊണ്ടിരിക്കുന്നു, പല സുഹൃത്തുക്കളും വിളിച്ച് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. അതെല്ലാം കൂടി ശേഖരിച്ച് ഒരു ലോറിയിൽ കൊള്ളാവുന്നത് ആയ ശേഷം പെരുന്നാൾ ദിനത്തിൽ നമുക്ക് ഒന്നുകൂടി ക്യാമ്പുകളിലേക്ക് പോകാം... എല്ലാവരും വരിക. നമുക്ക് ഒന്നിച്ച് പായ്ക്ക് ചെയ്യാം, വിതരണം ചെയ്യാം....

ഇത്തരം കാര്യങ്ങൾ ചെയ്യാൻ എനിക്ക് കൂട്ടായി നിങ്ങൾ രണ്ടു പേരും ഇല്ലെങ്കിൽ ഇതൊന്നും കഴിയില്ല.... നിങ്ങൾക്ക് നന്ദിയൊന്നും പറയില്ല. അതിന്റെ ആവശ്യമില്ല. കാരണം ഇതിൽ നിന്നും ആത്മസുഖം ആവശ്യത്തിന് കണ്ടെത്തുന്നുണ്ടല്ലോ അതുമതി : സന്തോഷ് കെ.ആർ & മുഹമ്മദ് ഇർഷാദ് :-)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP