Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"ഹലോ, ഷാനിമോൾ ഉസ്മാൻ സ്പീക്കിങ്"; എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങൾക്കൊപ്പം എന്ന ഫേസ്‌ബുക്ക് പോസ്‌ററ്; തുറവൂർ വളമംഗലം ഭാഗംകൂടി ശ്രദ്ധിക്കണം, ഞങ്ങൾക്ക് ഒരു റോഡ് സാധിച്ചുതരണം' എന്ന ആവശ്യവുമായി വോട്ടറുടെ കമന്റും; വോട്ടർക്ക് വിളിക്കാൻ ഫോൺ നമ്പർ നൽകി ഷാനിമോൾ ഉസ്മാൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

അരൂർ : തോറ്റ് തോറ്റ് അവസാനം ജയിച്ച് ഷാനിമോൾ ഉസ്മാൻ ഇടതുകോട്ടയെ തച്ചുതകർത്ത് മുന്നേറിയപ്പോൾ പെൺകരുത്തിന്റെ വിജയം കൂടിയായിരുന്നു അരൂരിലേത്. ജനങ്ങൾക്കൊപ്പം ഒന്നിച്ചു നിന്നു കൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുകയാണ് ഷാനിമോൾ ഉസ്മാൻ. ഒരാവശ്യം ഉന്നയിച്ച വോട്ടറോട് തന്നെ നേരിൽ വിളിക്കാനായി ഫോൺനമ്പർ ഫേസ്‌ബുക്കിലിട്ടത്. 'എന്നും എപ്പോഴും കൂടെയുണ്ടാവും, അരൂരിലെ പ്രിയ ജനങ്ങൾക്കൊപ്പം' എന്ന തലക്കെട്ടിൽ കുറച്ചുപേർക്കൊപ്പം ഇരിക്കുന്ന ചിത്രം ഷാനിമോൾ ഉസ്മാൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു.

അതിനുതാഴെ നല്ല പ്രതികരണങ്ങളും വന്നു. അതിനിടയിലാണ് 'തുറവൂർ വളമംഗലം ഭാഗംകൂടി ശ്രദ്ധിക്കണം, ഞങ്ങൾക്ക് ഒരു റോഡ് സാധിച്ചുതരണം' എന്ന ആവശ്യവുമായി ഒരു വോട്ടർ കമന്റിട്ടത്. തന്നെ ഈ നമ്പറിൽ വിളിക്കൂവെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ഒപ്പം ഫോൺ നമ്പറും നൽകി. വിളിച്ചപ്പോൾ എംഎൽഎ ഏതോ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. തിരക്കില്ലാത്ത നേരത്ത് തിരിച്ചുവിളിച്ചു. ഇരുപതാം തീയതി കഴിഞ്ഞ് നേരിട്ടുകാണാം എന്ന് മറുപടിയും കൊടുത്തു.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട വോട്ടർക്കും നേരിട്ട് സംസാരിക്കാൻ എംഎൽഎ നമ്പർ നൽകി. ആർക്കും എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും കക്ഷി രാഷ്ട്രീയത്തിനുമപ്പുറത്ത് താൻ അവരുടെ പ്രതിനിധിയാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്തെ വാക്കുപാലിച്ച്, വിജയിച്ച ഉടനെ തന്നെ ആലപ്പുഴ നഗരത്തിൽനിന്ന് ഷാനിമോൾ അരൂരിലേക്ക് താമസം മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP