Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരോഗ്യ പ്രവർത്തകർക്ക് അത്യാവശ്യം വേണ്ട സാമഗ്രികളും ടെസ്റ്റിങ് കിറ്റും സമൂഹ വ്യാപനം തടയാൻ അത്യാവശ്യം; ഇതിന് നമ്മുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിക്കാൻ ഇപ്പോൾ സാധിക്കും; നിങ്ങൾ പലരും അത് ചെയ്യുന്നുണ്ടന്ന് എനിക്കറിയാം; കഴിയുന്നത്ര എല്ലാപേരും നൽകുകയാണെങ്കിൽ കേരളത്തിന്റെ പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും; വരൂ... നമുക്കൊരുമിച്ച് ഈ മഹാ മാരിയിൽ നിന്ന് നമ്മുടെ ജനതയെ സംരക്ഷിക്കാം: ജനപ്രതിനിധികളോട് തരൂരിന് പറയാനുള്ളത്

അരോഗ്യ പ്രവർത്തകർക്ക് അത്യാവശ്യം വേണ്ട സാമഗ്രികളും ടെസ്റ്റിങ് കിറ്റും സമൂഹ വ്യാപനം തടയാൻ അത്യാവശ്യം; ഇതിന് നമ്മുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിക്കാൻ ഇപ്പോൾ സാധിക്കും; നിങ്ങൾ പലരും അത് ചെയ്യുന്നുണ്ടന്ന് എനിക്കറിയാം; കഴിയുന്നത്ര എല്ലാപേരും നൽകുകയാണെങ്കിൽ കേരളത്തിന്റെ പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും; വരൂ... നമുക്കൊരുമിച്ച് ഈ മഹാ മാരിയിൽ നിന്ന് നമ്മുടെ ജനതയെ സംരക്ഷിക്കാം: ജനപ്രതിനിധികളോട് തരൂരിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതിവ്യാപനം തടയാൻ എംപിമാരുടെ പ്രാദേശിക ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കാൻ കഴിയുന്നതിന്റെ സന്ദേശം മറ്റ് ജനപ്രതിനിധികളിലേക്കും പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂർ. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി തരൂരാണ് ഈ ആവശ്യം അംഗീകരിച്ചെടുത്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് തരൂർ സമർപ്പിച്ച നിർദ്ദേശമാണ് അംഗീകരിക്കപ്പെട്ടത്. ഇത് ഏറെ ഗുണകരമായി മാറും. ഈ സന്ദേശമാണ് മലയാളത്തിലെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ തരൂർ പങ്കുവയ്ക്കുന്നത്.

കോവിഡ് 19 മഹാമാരിയുടെ സമൂഹ വ്യാപനം എന്ന അതി ഗുരുതരമായ അവസ്ഥ തടയുന്നതിനായി കേരളത്തിൽ അടിയന്തിരമായി ആവശ്യമുള്ളത് രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താൻ കഴിയുന്ന കൊറോണ കിറ്റുകൾ ആണ്. എത്ര കണ്ട് ടെസ്റ്റുകൾ നടത്തുന്നുവെന്നും അതനുസരിച്ച് റൂട്ട് മാപ്പ് കണ്ടെത്തി ഐസെലോഷൻ ഒരുക്കുന്നതുമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല പദ്ധതി. ദക്ഷിണ കൊറിയ കൊറോണയെ പിടിച്ചുകെട്ടിയത് അങ്ങനെയാണ്. പക്ഷേ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല അമേരിക്കയിൽപോലും കൊറോണ കിറ്റുകൾക്ക് കടുത്തക്ഷാമം നേരിടുകയാണ്.

അതിനാൽ സർക്കാറിന്റെ ഇനിയുള്ള ഫോക്കസ് മുഴവൻ കിറ്റുകളും ആരോഗ്യസാമഗ്രികളും അടിയന്തിരമായി നിർമ്മിക്കുന്നതിന് ആയിരിക്കണം എന്ന് വ്യക്തമാണ്. ഇതിനുള്ള ഫണ്ടിന്റെ അഭാവവും പ്രശ്‌നമാണ്. ഈ സമയത്താണ് തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഇടപെടൽ ശ്രദ്ധേയമാവുന്നത്.

തരൂരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, ജനപ്രതിനിധികളെ,

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മെഡിക്കൽ രംഗത്തെ പ്രവർത്തകർക്ക് അത്യാവശ്യം വേണ്ടുന്ന Full Body Personal Protection Equipment (PPE) Kits, N95 Masks, Face Shields, 3 Layer Masks and Medical Goggles, Infrared Non Contact Thermometers, Thermal Imaging Camera/Scanners, Corona Virus Rapid Testing Kits തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തേണ്ടത് വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ അത്യാവശ്യമാണ്.

ഇവ വാങ്ങുന്നതിലേക്കായി നമ്മുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം അനുവദിക്കാൻ ഇപ്പോൾ സാധിക്കും. നിങ്ങൾ പലരും അത് ചെയ്യുന്നുണ്ടന്ന് എനിക്കറിയാം. എന്നാലും കഴിയുന്നത്ര എല്ലാപേരും നൽകുകയാണെങ്കിൽ കേരളത്തിന്റെ പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. വരൂ... നമുക്കൊരുമിച്ച് ഈ മഹാ മാരിയിൽ നിന്ന് നമ്മുടെ ജനതയെ സംരക്ഷിക്കാം.

തരൂർ നൽകിയത് 90 ലക്ഷം

കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കാര്യങ്ങളെത്തിയാൽ പ്രതിരോധത്തിന് പണം ആവശ്യമായി മാറും. ഈ സാഹചര്യത്തിലായിരുന്നു ശശി തരൂരിന്റെ ഇടപെടൽ. ഇതോടെ എംപിമാർക്കും കൊറോണ പ്രതിരോധത്തിൽ ഇടപെടാൻ അവസരം ലഭിക്കുകയാണ്. തിരുവനന്തപുരം ജില്ലയ്ക്കായി തന്റെ എംപി ഫണ്ടിൽ നിന്നു മെഡിക്കൽ പ്രവർത്തകർക്ക് അത്യാവശ്യമായി വേണ്ട എന്നാൽ വളരെ ദൗർബല്യം നേരിടുന്ന ഫുൾബോഡി പേഴ്‌സനൽ പ്രൊട്ടക്ഷൻ എക്വിപ്‌മെന്റ്, കിറ്റുകൾ, എൻ 95 മാസ്‌കുകൾ, മുഖാവരണം, ത്രി ലെയർ മാസ്‌കുകൾ, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായുംആശുപത്രികൾക്കും മറ്റ് പൊതു ഉപയോഗത്തിനുമായി ഇൻഫ്രാറെഡ് നോൺ കോൺടാക്റ്റ് തെർമോമീറ്ററുകൾ, തെർമൽ ഇമേജിങ് കാമറകൾ, സ്‌കാനറുകൾ, കൊറോണ വൈറസ് റാപിഡ് പരിശോധന കിറ്റുകൾ വാങ്ങാനായി 90 ലക്ഷം രൂപയുടെ ആദ്യ ഗഡു അനുവദിക്കാനുള്ള കത്തും ഡോ. തരൂർ ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.

എന്നാൽ, നിലവിലെ നിയമപ്രകാരം മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമിന്റേഷന്റെ പ്രത്യേക അനുമതിയില്ലാതെ ഈ തുക കലക്ടർക്ക് ചെലവാക്കാൻ സാധിക്കില്ല. അതിനാലാണ് ഡോ. തരൂർ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്. ഇത്തരം ഒരു അനുമതി മറ്റ് എംപിമാർക്കും അവരുടെ ഫണ്ടുകൾ അതാത് ജില്ലകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വഴിയൊരുക്കുമെന്നും ശശി തരൂർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രം അംഗീകരിച്ചതായാണ് സൂചന. ഇതേ തുടർന്ന് പല എംപിമാരും ഫണ്ട് കൊറോണ പ്രതിരോധത്തിന് നൽകി കഴിഞ്ഞു.

കോവിഡ് ചികിൽസയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ, ആശുപത്രികൾക്കാവശ്യമായ ഇൻഫ്രാറെഡ് തെർമോമീറ്റർ, റാപ്പിഡ് ടെസ്റ്റിങ് കിറ്റ് എന്നിവ വാങ്ങാൻ എംപി ഫണ്ടിൽ നിന്ന് 90 ലക്ഷം അനുവദിച്ചതായി ശശി തരൂർ എംപി അറിയിക്കുകയും ചെയ്തു. എംപി ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത്ത് സിങ്ങിനും കത്തുനൽകിയത് ഫലം കണ്ടതോടെയാണ് ഇത്. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കാൻ തയാറാണെന്നും ശശി തരൂർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP