Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലര പതിറ്റാണ്ട് മുമ്പ് നാടകത്തിൽ വേഷമിട്ട ഓർമ്മകളുമായി ശശി തതൂർ; സെന്റ് സ്റ്റീഫൻസ് കോളജിൽ 'ആന്റണി ആൻഡ് ക്ലിയോപാട്ര'യിൽ ആന്റണിയായി അഭിനയിച്ച ഓർമ്മ ചിത്രം പങ്കുവെച്ചത് ട്വിറ്ററിൽ; ക്ലിയോപാട്രയായി വേഷമിട്ടത് ആരെന്ന ഞെട്ടലിൽ സൈബർ ലോകവും

നാലര പതിറ്റാണ്ട് മുമ്പ് നാടകത്തിൽ വേഷമിട്ട ഓർമ്മകളുമായി ശശി തതൂർ; സെന്റ് സ്റ്റീഫൻസ് കോളജിൽ 'ആന്റണി ആൻഡ് ക്ലിയോപാട്ര'യിൽ ആന്റണിയായി അഭിനയിച്ച ഓർമ്മ ചിത്രം പങ്കുവെച്ചത് ട്വിറ്ററിൽ; ക്ലിയോപാട്രയായി വേഷമിട്ടത് ആരെന്ന ഞെട്ടലിൽ സൈബർ ലോകവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരുവനന്തപുരത്തിന്റെ എംപി ശശി തരൂർ ഒരു ബഹുമുഖ പ്രതിഭയാണെന്ന കാര്യത്തിൽ എതിരാളികൾക്ക പോലും മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ല. എഴുത്തുകാരൻ, വാഗ്മി, നയതന്ത്ര വിദഗ്ധൻ തുടങ്ങി അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതൊന്നുമല്ലാതെ തന്റെ ഉള്ളിൽ ഒരു മികച്ച നടൻ കൂടിയുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് തരൂർ. ട്വിറ്ററിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താനൊരു അഭിനേതാവ് കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

1974ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ വിദ്യാർത്ഥിയായിരിക്കെ ഷേക്‌സ്പിയർ സൊസൈറ്റിയുടെ 'ആന്റണി ആൻഡ് ക്ലിയോപാട്ര' നാടകത്തിലെ ദൃശ്യമാണ് പോസ്റ്റിലുള്ളത്. നാടകത്തിൽ സാക്ഷാൽ ആന്റണിയുടെ വേഷത്തിലാണ് തരൂർ.

ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന ഷേക്‌സ്പിയർ നാടകത്തിൽ അഭിനയിച്ചതിന്റെ ചിത്രമാണ് ശശി തരൂർ എം പി പങ്കുവെച്ചിരിക്കുന്നത്. ആന്റണിയായിട്ടാണ് ശശി തരൂർ നാടകത്തിൽ. ആരാണ് ശശി തരൂർ എന്ന ആന്റണിക്കൊപ്പം ചിത്രത്തിലുള്ള ക്ലിയോപാട്ര എന്നല്ലേ? പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരാണ് ക്ലിയോപാട്ര.

തരൂരിന്റെ നായികയായി ക്ലിയോപാട്രയുടെ വേഷത്തിൽ അഭിനയിച്ചതാകട്ടെ പിൽക്കാലത്ത് പ്രസിദ്ധ സിനിമ സംവിധായികയായി മാറിയ മീരാ നായരും. നാടക പ്രവർത്തകൻ ആമിർ റാസാ ഹുസൈൻ, രാമു ദാമോദരൻ, ഗൗതം മുഖോപാധ്യായ, നോവലിസ്റ്റ് അമിതാവ്‌ഘോഷ് തുടങ്ങിയവരും അന്ന് 'ആന്റണി ആൻഡ്ക്ലിയോപാട്ര'യിൽ വേഷമിട്ടിരുന്നു. വിവിധ രംഗങ്ങളിൽ നിന്നുള്ള ഒരുപാട് പ്രഗത്ഭ വ്യക്തികൾ പഠിച്ച കോളേജാണ് സെന്റ് സ്റ്റീഫൻസ്. ഒരുപാട് കഥകളും അനുഭവങ്ങളുമുള്ള കലാലയമാണ് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ്. എന്നാൽ, ഷേക്‌സ്പിയർ സൊസൈറ്റിയുടെ നാടകത്തിനായി സമീപത്തുള്ള മിറാൻഡ കോളേജിൽനിന്ന് വിദ്യാർത്ഥിനികളെത്തിയിരുന്നു.

1974 -ൽ സെന്റ് സ്റ്റീഫനിലെ ഷേക്‌സ്പിയർ സൊസൈറ്റി, ആന്റണി ആൻഡ് ക്ലിയോപാട്ര നാടകം നിർമ്മിക്കുന്നു. അതിലേക്ക് പ്രധാനവേഷം ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ ശശി തരൂരും മീരാ നായരും. ആ നാടകത്തിൽ പോംപേയ് ആയി അഭിനയിച്ചത്, പിൽക്കാലത്ത് പ്രസിദ്ധ നാടകപ്രവർത്തകനായ ആമിർ റാസാ ഹുസ്സൈൻ ആയിരുന്നു. എനോബാർബസ് ആയി വേഷമിട്ടത് പിന്നീട് നരസിംഹറാവുവിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിട്ടുള്ള രാമു ദാമോദരനായിരുന്നു. റോമൻ ഭടന്മാരായി അരുൺ സിങ്ങും, അശോക് മുഖർജിയും പാരീസിലെ ഇന്ത്യൻ അംബാസഡറായിരുന്ന ഗൗതം മുഖോപാധ്യായ് എന്നിവരും അരങ്ങിലെത്തി. അടിമയുടെ വേഷത്തിൽ ഇന്നത്തെ വിശ്രുതനോവലിസ്റ്റ് അമിതാവ് ഘോഷും, കുന്തം പിടിച്ചുകൊണ്ട് പിയൂഷ് പാണ്ഡേയും തകർത്തഭിനയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP