Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാഡം, വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ആയിരിക്കുന്ന സാക്ഷര സുന്ദര കേരളത്തിലാണ് ഒരു ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലിൽ മാസങ്ങളോളം കിടന്നത്; ഭാര്യയെ രക്ഷിക്കണേ എന്നപേക്ഷിച്ചു വന്നപ്പോഴൊക്കെയും എനിക്ക് മുഖം പോലും തരാനുള്ള ആർജ്ജവമില്ലാതെ എവിടെയാണ് നിങ്ങൾ ഓടി ഒളിച്ചിരുന്നത്..?കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലാണ് ഞാൻ; ഹാദിയാ കേസിൽ ലക്ഷങ്ങൾ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷൻ ആണെന്ന എം.സി ജോസഫൈന്റെ പ്രസ്താവനക്കെതിരെ ഷെഫിൻ ജഹാൻ

മാഡം, വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ആയിരിക്കുന്ന സാക്ഷര സുന്ദര കേരളത്തിലാണ് ഒരു ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലിൽ മാസങ്ങളോളം കിടന്നത്; ഭാര്യയെ രക്ഷിക്കണേ എന്നപേക്ഷിച്ചു വന്നപ്പോഴൊക്കെയും എനിക്ക് മുഖം പോലും തരാനുള്ള ആർജ്ജവമില്ലാതെ എവിടെയാണ് നിങ്ങൾ ഓടി ഒളിച്ചിരുന്നത്..?കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലാണ് ഞാൻ; ഹാദിയാ കേസിൽ ലക്ഷങ്ങൾ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷൻ ആണെന്ന എം.സി ജോസഫൈന്റെ പ്രസ്താവനക്കെതിരെ ഷെഫിൻ ജഹാൻ

തൃശൂർ: ഹാദിയാ കേസിൽ ലക്ഷങ്ങൾ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷൻ ആണെന്ന എം.സി ജോസഫൈന്റെ പ്രസ്താവനക്കെതിരെ ഷെഫിൻ ജഹാൻ രംഗത്ത്. ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ഷെഫിൻ വനിതാ കമ്മീഷനെതിരെ രംഗത്തെത്തിയത്.

പല തവണ നേരിൽ കണ്ട് പരാതി ഉന്നയിച്ചിട്ടും നടപടി എടുക്കാതിരുന്ന കമ്മീഷൻ അൽപമെങ്കിലും ലജ്ജ ഉണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കണമെന്ന് ഷെഫിൻ ആവശ്യപ്പെട്ടു. ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമായി മാസങ്ങളോളം കിടന്നപ്പോൾ തിരുവനന്തപുരത്തെ വനിതാ കമ്മീഷൻ ആസ്ഥാനത്ത് ഞാൻ എത്ര തവണ വന്നിട്ടുണ്ടെന്ന് എന്നെക്കാൾ കൃത്യമായി മാഡത്തിനുഅറിയാമല്ലോ എന്ന് ചോദിച്ച് എം.സി ജോസഫൈനെ പരിഹസിക്കുന്നുമുണ്ട്.

ഷെഫിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഹാദിയ അന്യായമായി ഹോസ്റ്റൽ തടവിലും, വീട്ടുതടവിലും നിരന്തരം പീഡനം അനുഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ആദ്യ നിമിഷം മുതൽ അവൾക്ക് വേണ്ടി നീതിക്കും, മനുഷ്യാവകാശത്തിനുമായി ഞാൻ കയറി ചെല്ലാത്ത സ്ഥാപനങ്ങളില്ല. ഹാദിയാ കേസിൽ ലക്ഷങ്ങൾ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷൻ ആണെന്ന തരത്തിൽ MC ജോസഫൈൻ നടത്തിയ പ്രസ്താവന കണ്ട ശേഷം കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലാണ് ഞാൻ.,

മാസങ്ങളോളം നിങ്ങളുടെ തിരുവനന്തപുരത്തെ വനിതാ കമ്മീഷൻ ആസ്ഥാനത്ത് ഞാൻ എത്ര തവണ വന്നിട്ടുണ്ടെന്ന് എന്നെക്കാൾ കൃത്യമായി മാഡത്തിനു അറിയാമല്ലോ..! മാഡം, വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ആയിരിക്കുന്ന സാക്ഷര സുന്ദര കേരളത്തിലാണ് ഒരു ഇരുപത്തഞ്ചു വയസ്സുകാരി അന്യായമായ വീട്ടു തടങ്കലിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയമായി മാസങ്ങളോളം കിടന്നത്.

അഭ്യസ്ത വിദ്യയും, പ്രൊഫഷണലുമായ ഭാര്യയെ രക്ഷിക്കണേ എന്നപേക്ഷിച്ചു നിങ്ങളുടെ ഓഫീസിലേക്ക് ഞാൻ വന്നപ്പോഴൊക്കെയും എനിക്ക് മുഖം പോലും തരാനുള്ള ആർജ്ജവമില്ലാതെ എവിടെയാണ് നിങ്ങൾ ഓടി ഒളിച്ചിരുന്നത്..?

ഒടുവിൽ തിരുവനന്തപുരത്ത് വനിതാ കമ്മീഷൻ അദാലത്ത് ഉണ്ടെന്നും, അതിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ അവിടെ എത്തിയപ്പോഴും എനിക്ക് മുഖം തരാൻ പേടി ആയിരിന്നു മാഡത്തിന്., അദാലത്ത് നടക്കുന്നതിനിടെ അധികൃതരുടെ അനുമതിയോടെ ഞാൻ മാഡത്തിന്റെ അടുത്തേക്ക് വരുമ്പോൾ പ്രശ്നം ഉണ്ടാക്കരുതെന്നാണ് മാഡം ആദ്യം പറഞ്ഞത്.,

ഭാര്യയെ രക്ഷിക്കാൻ മാഡവും, വനിതാ കമ്മീഷനും ഇനിയെങ്കിലും ദയവ് ചെയ്ത് ഇടപെടണമെന്ന് നേരിൽ കണ്ടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ വന്നതെന്നും, പരാതി കൈപ്പറ്റി റെസീപ്റ്റ് തന്നാൽ തിരികെ പോയേക്കാം എന്ന് പറഞ്ഞതൊക്കെ ഓർക്കുന്നുണ്ടോ..?

ഒരു ഇരുപത്തഞ്ചുകാരി യുവതി ഞാൻ ഹാദിയ ആണെന്നും, ഇതാണെന്റെ സ്വത്വമെന്നും ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിട്ടും, അവൾക്കൊപ്പം നിൽക്കാനോ, അവളെ ഞടട ന്റെ കയ്യിൽ നിന്നും രക്ഷിക്കാനോ ഉള്ള ആർജവം കാണിക്കാതെ മാളത്തിലൊളിച്ചിരിന്നിട്ടു എങ്ങനെ തോന്നുന്നു ഇങ്ങനെ കള്ളക്കഥകൾ പറഞ്ഞു നടക്കാൻ ?

ഇനി മാഡവും, വനിതാ കമ്മീഷനും പരസ്യമായി ഹാദിയക്കൊപ്പം നിൽക്കാൻ തയ്യാറായത് എന്നാണെന്നു കൃത്യമായും അറിയില്ലെങ്കിൽ പറഞ്ഞു തരാം. സുപ്രീം കോടതിയിൽ ഹാജരാകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹാജരായ ഹാദിയ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി നിലപാട് പറഞ്ഞതിന് ശേഷം മാത്രമാണ് നിങ്ങളൊക്കെ കളം മാറ്റി ചവിട്ടിയത്.

ഇത്രയും വലിയ മനുഷ്യാവകാശ ലംഘനത്തിന് ഒരു സ്ത്രീ ഇരയായി കൊണ്ടിരിന്നിട്ടും സുപ്രീം കോടതിയിൽ സത്യസന്ധമായ ഒരു റിപ്പോർട്ട് ഫയൽ ചെയാൻ പോലുമുള്ള ആർജവം കാണിക്കാതെ മാളത്തിലൊളിച്ചിട്ടു., ഇപ്പോൾ പറയുന്നു ഹാദിയയെ ലക്ഷങ്ങൾ മുടക്കി കേസ് നടത്തി മോചിപ്പിച്ചത് വനിതാ കമ്മീഷൻ ആണെന്ന്.,

ഹാദിയ കേസ് നടത്താൻ നിയമ സഹായം നൽകിയത് പോപുലർ ഫ്രണ്ടാണെന്നും, പൊതു ജനങ്ങളുടെ ഇടയിൽ ധന ശേഖരണം നടത്തിയാണ് കേസിനു ആവശ്യമായ ഫണ്ട് കണ്ടെത്തിയതെന്നും, വള്ളി പുള്ളി തെറ്റാതെ കേസിനു എത്ര രൂപ ചെലവായെന്നും ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് വരെ അറിയാമെന്നിരിക്കെ, ആരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് നിങ്ങളീ കള്ളം പ്രചരിപ്പിക്കുന്നത്..?

NB : ഞാൻ വനിതാ കമ്മീഷൻ തന്ന വിവിധ പരാതികൾ നിങ്ങൾ സ്വീകരിച്ചതിന്റെ റെസീപ്റ്റ് ഇപ്പോഴും എന്റെ കൈവശമുണ്ട്, അതിൽ നടപടിയൊന്നും എടുത്തില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP