1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

ഇല്ലാത്ത കോഴ്‌സിന്റെ പേരിൽ അടിച്ചു മാറ്റിയത് ഒന്നേകാൽ ലക്ഷം രൂപ; പനി പിടിച്ച് വരാത്തതിന് പോലും ഇന്റേണൽ കുറച്ച് പീഡനം; കത്തോലിക്കാ വൈദികർ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് അവകാശവാദം ഉയർത്തുന്ന ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ പരാതിയുമായി ഏഷ്യാനെറ്റ്‌ ലേഖിക

January 15, 2017 | 09:19 AM IST | Permalinkഇല്ലാത്ത കോഴ്‌സിന്റെ പേരിൽ അടിച്ചു മാറ്റിയത് ഒന്നേകാൽ ലക്ഷം രൂപ; പനി പിടിച്ച് വരാത്തതിന് പോലും ഇന്റേണൽ കുറച്ച് പീഡനം; കത്തോലിക്കാ വൈദികർ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് അവകാശവാദം ഉയർത്തുന്ന ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ പരാതിയുമായി ഏഷ്യാനെറ്റ്‌ ലേഖിക

കൊച്ചി: രാജ്യത്തെ പ്രമുഖ സർവകലാശാലയായ ബംഗളുരു ക്രൈസ്റ്റിന്റെ തട്ടിപ്പു തുറന്നു പറഞ്ഞു മലയാളിയായ മാദ്ധ്യമപ്രവർത്തക. ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകയായ ഷെറിൻ വിൽസണാണ് ക്രൈസ്റ്റ് സർവകലാശാല ഇല്ലാത്ത കോഴ്‌സ് കാട്ടി പറ്റിച്ച് 1,20,000 രൂപ കൈക്കലാക്കിയ വിവരം ഫേസ്‌ബുക്കിലൂടെ പറഞ്ഞത്. കടുത്ത പീഡനങ്ങളാണ് ക്രൈസ്റ്റ് സർവകലാശാലയിൽ നേരിടേണ്ടിവന്നതെന്നും ഷെറിൻ പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് വൈറലാവുകയാണ്.

ഷെറിൻ വിൽസണിന്റെ പോസ്റ്റ് ഇങ്ങനെ

I know it's lengthy...but read it if you have little patience...
മരിക്കാൻ ഭയമാതുകൊണ്ടാകാം അന്നു ഞാനതു ചെയ്യാതിരുന്നത്.
.....................................................
2014ലാണ് ഞാൻ ബംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ MS in COMMUNICATION എന്ന കോഴ്‌സിനു ചേരുന്നത്. വർഷം Rs.1,20000 ആയിരുന്നു ഫീസ്. ഏറെ താത്പര്യത്തോടും പ്രതീക്ഷയോടും കൂടിയാണ് കോഴ്‌സിനു ചേർന്നത്. അങ്ങനെയിരിക്കെ ക്‌ളാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം കോഴ്‌സ് കോർഡിനേറ്റർ ക്‌ളാസിൽ വന്ന് ഒരു അനൗൺസ്‌മെന്റ് നടത്തി - 'നിങ്ങൾക്ക് Master of Science in Communication അല്ല ലഭിക്കുക, Master of Arts ആണ് ലഭിക്കുക''. അതായത് അഡ്‌മിഷൻ സമയത്ത് അവർ പറഞ്ഞ കോഴ്‌സ് ആയിരിക്കില്ല ഇനി ലഭിക്കുക എന്ന്. സിലബസ് പഴയതു തന്നെ തുടരും പക്ഷെ ലഭിക്കുന്ന ഡിഗ്രി MS അല്ല MA ആകും. ക്‌ളാസിലുണ്ടായിരുന്ന 61 പേരും എന്താണു സംഭവിക്കുന്നതെന്നറിയാതെ വിഷമിച്ചു. ഡിഗ്രി മാറുന്നതു സംബന്ധിച്ചു ക്‌ളാസിൽ വന്നു പറഞ്ഞതല്ലാതെ ഔദ്യോഗികമായി ഒരു മെയിൽ പോലും ആർക്കും ലഭിച്ചില്ല. ക്‌ളാസുകൾ തുടർന്നു. പക്ഷെ ആശിച്ചു ചേർന്ന കോഴ്‌സ് ലഭിക്കില്ലെന്നായപ്പോൾ ഞാനുൾപ്പെടെ പലരും മാനസികമായി തളർന്നു..ഒരു ഡിഗ്രിയിൽ എന്തിരിക്കുന്നു എന്നാകും പലരും ചിന്തിക്കുക..ഏന്താണെങ്കിലും പഠിച്ചാൽ പോരേ അല്ലേ????

ക്‌ളാസിൽ അറ്റൻഡൻസ് ഇടുന്‌പോൾ താഴ്‌ത്തി വച്ച തല ഉയർത്തി റോൾ നമ്പർ പറഞ്ഞപ്പോൾ ശ്രദ്ധിച്ചിരിക്കുകയല്ലായിരുന്നുവെന്നു പറഞ്ഞ് ആബ്‌സന്റ് മാർക്ക് ചെയ്യുക, പനി പിടിച്ചു ലീവ് എടുത്തപ്പോഴും ഒരു അദ്ധ്യപകന്റെ ക്‌ളാസിൽ ഇരുന്നില്ലെന്നു കാണിച്ച് ഇന്റേണൽ മാർക്ക് കുറക്കുക തുടങ്ങിയ അനേകം കലാപരിപാടികൾ അവിടെ നടക്കുന്നുണ്ടെന്നും ഓർക്കുക.ഇപ്പോൾ മറ്റു പല കോളേജുകളേപ്പറ്റി കേൾക്കുന്നതുപോലെതന്നെ ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും മാനസികമായി നല്ല പിരിമുറുക്കം അനുഭവിക്കുന്നുണ്ട്.

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ MA കോഴ്‌സുകൾക്ക് Rs.50,000 ആണ് വീസ് എന്നിരിക്കേ ഞങ്ങളുടെ ഡിഗ്രി MA ആക്കിയിട്ടും ഫീസ് 1,20,000 ആയി തുടർന്നു. ഇഷ്ടപ്പെട്ട കോഴ്‌സ് ലഭിച്ചില്ലെങ്കിലും മറ്റു കോളേജുകളിൽ അഡ്‌മിഷൻ ഏകദേശം പൂർത്തിയായതിനാലും മറ്റു പല വ്യക്തിപരമായ കാരണങ്ങളാലും ഭൂരിഭാഗം ആളുകളും അവിടെ തുടരാൻ തീരുമാനിച്ചു. പക്ഷെ ഇഷ്ടപ്പെട്ട കോഴ്‌സ് ലഭിക്കില്ലെന്നായതോടെ എനിക്കു തുടർന്നു പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടു. മറ്റൊരു കോളേജിൽ അഡ്‌മിഷൻ ലഭിക്കാതെ അവിടുന്നു തീർത്തുവരാൻ വീട്ടുകാരും സമ്മതിച്ചില്ല. അവസാനം എറണാകുളത്തെ ഒരു കോളേജിൽ അഡ്‌മിഷൻ ശരിയായി.

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സ് നിർത്താൻ തീരുമാനിച്ചു. എന്റേതായ കാരണം കൊണ്ടല്ല കോഴ്‌സ് നിർത്തിയത്. പറഞ്ഞ കോഴ്‌സ് നൽകാതെ അവർ ഞങ്ങളെ പറ്റിച്ചതു കൊണ്ടാണ്. ഒരു ദിവസം കൊണ്ട് UGC കോഴ്‌സ് മാറ്റാൻ കോളേജിനോട് ആവശ്യപ്പെടില്ലല്ലോ? ഡിഗ്രിയുടെ പേരുമാറ്റി അഡ്‌മിഷൻ നൽകി അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നില്ലേ??? അവിടെ സബ്മിറ്റ് ചെയ്ത എന്റെ 10th,12th, ഡിഗ്രി എന്നിവയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കണമെങ്കിൽ ഫീസ് അടച്ചതിന്റെ റസീത് ഞാൻ അവിടെ ഏൽപ്പിക്കണം.ഫീസ് തിരികെ നൽകുകയുമില്ല. ഗുണ്ടകളെപ്പോലെയാണ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിലിരുന്ന സ്ത്രീയടക്കമുള്ളവർ പെരുമാറിയത്. കൂടെ വന്ന ബന്ധുക്കളെ എന്റെയൊപ്പം വരാൻ സമ്മതിക്കുകയും ചെയ്തില്ല. സർട്ടിഫിക്കേറ്റുകൾ ലഭിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ ഫീസ് റസീപ്റ്റ് അവിടെ നൽകേണ്ടിവന്നു. പരാതി നൽകാനായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇവിടെ കോളേജിനെപ്പറ്റിയുള്ള ഒരു പരാതിയും സ്വീകരിക്കില്ലെന്ന മറുപടിയും. കർണാടകയിൽ ഇവരുടെ സ്വാധീനം വ്യക്തം.
എന്റെ എടുത്തുചാട്ടമെന്നും വീട്ടുകാരുടെ പണം വെറുതെ കളഞ്ഞുവെന്ന കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ മടങ്ങി.

ഫീ ഇനത്തിൽ Rs.1,20,000 , ഹോസ്റ്റൽ ഫീസ്, മറ്റു ചെലവ് എല്ലാം കൂടി നല്ലൊരു തുക നഷ്ടം. കടുത്ത മാനസിക സമ്മർദം മൂലം പലവട്ടം ചിന്തിച്ചതാണ് ആത്മഹത്യയെക്കുറിച്ച്...ഈ കോളേജിനെതിരെ പ്രതികരിക്കാൻ എന്റെ പ്രായം കണക്കിലെടുത്താകണം അന്ന് വീട്ടുകാർ അനുവദിച്ചില്ല. പക്ഷെ ഇന്നു പഠനം പൂർത്തിയാക്കി ഞാൻ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. എന്റെ മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ പണം അവിടെ വെറുതെ കളഞ്ഞതിൽ ഇന്നും എനിക്ക് വിഷമമുണ്ട്. അത് ഏതു വിധേനയും തിരികെ വാങ്ങണമെന്ന ആഗ്രഹവും..എന്നെങ്കിലും ആവശ്യം വരുമെന്നുള്ളതുകൊണ്ട് എല്ലാ ഇ-മെയിലുകളും ഫീ റസീപ്റ്റിന്റെ ഫോട്ടോകോപ്പിയും സൂക്ഷിച്ചു വച്ചിട്ടുമുണ്ട്...ഇന്ന് ഒരു വാർത്താ ചാനലിൽ ജോലിചെയ്യുന്നതും ഈ കുറിപ്പെഴുതാൻ ധൈര്യം നൽകിയിട്ടുണ്ടെന്നു പറയാം...ഇനി മറ്റൊരു ജിഷ്ണുവോ ഷെറിനോ ഉണ്ടാകാതിരിക്കാൻ ....ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ടാകും ഇതുപോലൊരു അനുഭവം.മാതൃക കലാലയങ്ങളും അദ്ധ്യാപകരുമൊക്കെ ഇന്നത്തെ കാലത്ത് വളരെ ചുരുക്കം!

ഒരുപക്ഷേ മരിക്കാൻ ഭയമായതുകൊണ്ടും കടുത്ത മാനസിക സമ്മർദം നേരിടുമ്പോഴും ആശ്വസിപ്പിക്കാനും പിന്തുണയേകാനും കുറച്ചു കൂട്ടുകാരുണ്ടായതുകൊണ്ടുമാകാം ഞാൻ ഇന്നും ജീവനോടെയുള്ളത്....

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
'അവരുടെ പെണ്ണുങ്ങളെ പൊതിഞ്ഞ് വച്ച് നമ്മുടെ സ്ത്രീകൾക്കായി അവർ ഇറങ്ങി; ഇവിടെ ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് പത്തിരുപത്തഞ്ച് കൊല്ലമായിട്ട് എനിക്ക് അറിയാവുന്ന കാര്യം; പൗരത്വ പ്രക്ഷോഭത്തിനൊടുവിൽ നഷ്ടം കോൺഗ്രസിനും സിപിഎമ്മിനും നേട്ടം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകൾക്കും; താൻ ഏറ്റെടുത്തിരിക്കുന്നത് കേരളത്തെ ഐസിസിൽ നിന്നും കാക്കാനുള്ള ദൗത്യം'; വിവാദങ്ങളോട് പ്രതികരിച്ച് മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ ടിപി സെൻകുമാർ
സൈബർ ആക്രമണം രൂക്ഷം, മൂന്ന് ദിവസമായി പുറത്തിറങ്ങിയില്ല; അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്; എന്റെയൊരു ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്; ഒരിക്കലും പ്ലാൻ ഒന്നുമല്ലായിരുന്നു.. കേട്ടിട്ട് പോയതായിരുന്നു; മോശമായ സംസാരം കേട്ടതിനെ തുടർന്നാണ് പ്രതികരിച്ചത്; പാവക്കുളം ക്ഷേത്രത്തിൽ വെച്ച് സംഘപരിവാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആതിര പറയുന്നു; അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് യുവതിയെ സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ
മേരി കോം, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവർക്ക് പത്മവിഭൂഷൺ; മനോഹർ പരീക്കറിനും പി വി സിന്ധുവിനും ശ്രീഎമ്മിനും എൻ.ആർ.മാധവ മേനോനും പത്മഭൂഷൺ; സത്യനാരാണൻ മുണ്ടയൂർ മൂഴിക്കൽ പങ്കജാക്ഷിയും അടക്കം ആറ് മലയാളികൾക്ക് പത്മശ്രീ; 118ക്കായി നൽകിയ പത്മശ്രീ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചവരുടെ കൂട്ടത്തിൽ മുൻ ക്രിക്കറ്റ് താരം സഹീർ ഖാൻ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, സീരിയൽ സംവിധായിക എക്ത കപൂർ, നടി കങ്കണ റണൗട്ട് ഗായകൻ അദ്‌നാൻ സമി എന്നിവരും
എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണമെന്ന ആഗ്രഹം കനൽപോലെ ഉള്ളിൽ കോരിയിട്ടത് വായനയിലൂടെ ലോകത്തെ അറിഞ്ഞ അമ്മ; മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ പ്രഗത്ഭരായ നൂറ്റമ്പതിലേറെ ഗവേഷകർ പരിശ്രമിച്ച് പരാജയപ്പെട്ട വിവർത്തനം ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നടത്താൻ വേണ്ടി ചിലവഴിച്ചത് അര നൂറ്റാണ്ടുകാലം; ഡച്ച് സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി എട്ടു വർഷം മുമ്പേ ആദരിച്ച കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് പത്മശ്രീ എന്നത് ഏറെ വൈകി വന്ന അംഗീകാരം
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു