Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഗ് ബോസ് താരം ഷിയാസ് കരീമും നായികാ നായകൻ ഫൈനലിസ്റ്റ് വിൻസി അലോഷ്യസും ഒന്നിച്ച് ചുവടുവെച്ചപ്പോൾ ആലുവ സെന്റ് സേവ്യേഴ്‌സിൽ ഉത്സവാന്തരീക്ഷം; സെന്റ് സേവ്യേഴ്‌സ് കോളേജ് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട നിമിഷമെന്ന വാക്കുകളോടെ ഇൻസ്റ്റാഗ്രാമിൽ ഷിയാസ് പങ്കുവച്ച് വീഡിയോ സൂപ്പർ ഹിറ്റ്

ബിഗ് ബോസ് താരം ഷിയാസ് കരീമും നായികാ നായകൻ ഫൈനലിസ്റ്റ് വിൻസി അലോഷ്യസും ഒന്നിച്ച് ചുവടുവെച്ചപ്പോൾ ആലുവ സെന്റ് സേവ്യേഴ്‌സിൽ ഉത്സവാന്തരീക്ഷം; സെന്റ് സേവ്യേഴ്‌സ് കോളേജ് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട നിമിഷമെന്ന വാക്കുകളോടെ ഇൻസ്റ്റാഗ്രാമിൽ ഷിയാസ് പങ്കുവച്ച് വീഡിയോ സൂപ്പർ ഹിറ്റ്

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് താരം ഷിയാസും നായികാ നായകൻ ഫൈനലിസ്റ്റ് വിൻസി അലോഷ്യസും ചേർന്ന നൃത്തച്ചുവട് വയ്ച്ചപ്പോൾ ആലുവ സെന്റ് സേവ്യേഴ്‌സിൽ ഉത്സവ ലഹരി. കോളേഡിൽ നടന്ന പരിപാടിക്കിടെ നടന്ന നൃത്തത്തിന്റെ വീഡിയോ ഷിയാസ് കരിം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് സൂപ്പർ ഹിറ്റാകുകയും ചെയ്തു.

കോളജിലെ വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഇരുവരും നൃത്തം ചെയ്തത്. 'ചൊഗോട തരാ' എന്ന ഹിന്ദിഗാനത്തിനൊത്തായിരുന്നു ചുവടുകൾ. ''സെന്റ് സേവ്യർ കോളജ് എന്ന് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട നിമിഷം'' എന്ന കുറിപ്പോടെയാണ് ഷിയാസ് വിഡിയോ പങ്കുവെച്ചത്.  സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ഷിയാസ് കരീം.

      View this post on Instagram

When big boss met nayika nayakan at St Xavier's college ,alwaye

A post shared by vincy_aloshious (@vincy_aloshious) on Dec 14, 2018 at 7:37pm PST

മോഡലിംങ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഷിയാസ് ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018ൽ' ആദ്യ അഞ്ചു പേരിൽ ഒരാളായി. മഴവിൽ മനോരമയിലെ നായികാ നായകനിലെ ഗംഭീര പ്രകടത്തിലൂടെയായിരുന്നു വിൻസി പ്രേക്ഷക ഹൃദയത്തിൽ കൂട്ടുകൂടിയത്. പ്രേമം റൗണ്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വിൻസി ഫൈനലിലെ 'ചൂടൻ കോഴിക്കറി'യുമായി പ്രേക്ഷകരെ അമ്പരപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP