Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പിണറായി എന്ന മേലാളന്റെ കൈയിലെ ചട്ടുകമല്ല സംസ്ഥാന പൊലീസ് മേധാവി; പൊലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും ശോഭാ സുരേന്ദ്രൻ; ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പൊലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ തീരു; സർക്കാർ നടത്തുന്നത് യുദ്ധ പ്രഖ്യാപനമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി

'പിണറായി എന്ന മേലാളന്റെ കൈയിലെ ചട്ടുകമല്ല സംസ്ഥാന പൊലീസ് മേധാവി; പൊലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും ശോഭാ സുരേന്ദ്രൻ; ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പൊലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ തീരു; സർക്കാർ നടത്തുന്നത് യുദ്ധ പ്രഖ്യാപനമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി

കോഴിക്കോട്: ബെഹ്റയുടെ പൊലീസ്രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും പിണറായി എന്ന മേലാളന്റെ കൈയിലെ ചട്ടുകമായി മാറാനല്ല ബെഹ്റക്ക് ഐ.പി.എസ് പദവി നൽകിയതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ.ശശികല ടീച്ചറേയും കെ. സുരേന്ദ്രനേയും പോലുള്ള അയ്യപ്പഭക്തരെ മനഃപൂർവം അറസ്റ്റ് ചെയ്യുന്നതിലൂടെ യുദ്ധ പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശോഭാ സുരേന്ദ്രൻ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഭക്തർക്കെതിരെയുള്ള നടപടികളിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബിജെപി സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണ വേണ്ടെന്ന മുന്നറിയിപ്പും ശോഭാ സുരേന്ദ്രൻ നൽകുന്നു.

 ശോഭയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്

ശശികല ടീച്ചറേയും കെ.സുരേന്ദ്രനേയും പോലുള്ള അയ്യപ്പഭക്തരെ മനഃപൂർവം അറസ്റ്റ് ചെയ്യുന്നതിലൂടെ അയ്യപ്പഭക്തരോട് ഒരു വിട്ടു വീഴ്‌ച്ചക്കും തയ്യാറല്ലെന്നും യുദ്ധം ആണ് ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ ഭക്തരെ ആണ് ക്രൂരമായി പിടിച്ചു വലിച്ചു പൊലീസ് കൊണ്ടു പോയത്.

ബെഹ്റയുടെ പൊലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളം. പിണറായി എന്ന മേലാളന്റെ കൈയിലെ ചട്ടുകം ആയി മാറാൻ അല്ല നിങ്ങളുടെ ഐ.പി.എസ് പദവി എന്നു നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ ആണ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത് എന്നത് ഇവിടെയുള്ള ജനങ്ങൾ എല്ലാം കണ്ടതാണ്.

ഇപ്പോൾ ഇതാ കെ.സുരേന്ദ്രനെ പൊലീസിന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് റിമാൻഡും ചെയ്തിരിക്കുന്നു. ഭക്തരെ അടിച്ചമർത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കിൽ തെറ്റി പോയി എന്ന് ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ സർവ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പൊലീസ് നായാട്ടിനു സർക്കാർ മറുപടി പറഞ്ഞേ തീരുള്ളൂ.

ഇതിനു പിന്നിൽ വലിയ ഗൂഢാലോചനകൾ തന്നെ ഉണ്ടെന്നു തീർച്ചയാണ്. മനഃപൂർവം ജനങ്ങളെ പ്രകോപിപ്പിച്ചു നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഇപ്പോഴും വിജയിക്കാത്തത് അയ്യപ്പ ഭക്തരുടെ സഹിഷ്ണുത കൊണ്ട് മാത്രം ആണ്. ഇത്തരം കാടൻ നടപടികളിൽ നിന്നും പിന്മാറാൻ ഈ സർക്കാർ തയ്യാറായില്ലെങ്കിൽ നമ്മൾ എന്നും സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണയും വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP