Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് കോടി മുടക്കി ലംബോർഗിനി വാങ്ങിയ പൃഥ്വിരാജിന് ഓടിക്കാൻ കൊള്ളാവുന്ന റോഡില്ല; മോശം റോഡിലൂടെ വണ്ടി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞതിന് മല്ലിക സുകുമാരനെ ട്രോളിയവർക്ക് ഷോൺ ജോർജിന്റെ വാക്കുകൾ കേൾക്കാം

മൂന്ന് കോടി മുടക്കി ലംബോർഗിനി വാങ്ങിയ പൃഥ്വിരാജിന് ഓടിക്കാൻ കൊള്ളാവുന്ന റോഡില്ല; മോശം റോഡിലൂടെ വണ്ടി വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞതിന് മല്ലിക സുകുമാരനെ ട്രോളിയവർക്ക് ഷോൺ ജോർജിന്റെ വാക്കുകൾ കേൾക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ പൃഥ്വിരാജ് അടുത്തിടെ കോടികൾ വിലമതിക്കുന്ന പുതിയ ലംബോർഗിനി കാർ വാങ്ങിയതും 45 ലക്ഷം രൂപ റോഡ് നികുതി അടച്ചതും വാർത്തയായിരുന്നു. എന്നാൽ, ഈ കാർ റോഡ് മോശമായത് കാരണം പൃഥ്വിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് മല്ലിക സുകുമാരൻ പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് മല്ലികയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അവർ പൊങ്ങച്ചം പറയുകയാണെന്ന തരത്തിൽ വിമർശനങ്ങൾ വന്നു. ഈ വിഷയത്തിൽ തന്റെതായ വൃത്യസ്തമായ പ്രതികരണവുമായി ഫേസ്‌ബുക്ക് ലൈവ് വന്നിരിക്കുകയാണ് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ്.45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച അവർക്ക് വാഹനമോടിക്കാൻ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണെന്ന്ാണ് ഷോൺ ട്രോളർമാരെ ഓർമിപ്പിക്കുന്നത്.

ഷോണിന്റെ വാക്കുകൾ:

ഈ കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ നടൻ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ ഒരു വീഡിയോ വളരെ വൈറലായി കണ്ടു. അതിൽ അവരുടെ മക്കളുടെ വിലകൂടിയ വാഹനങ്ങൾ റോഡ് മോശമായതിന്റെ പേരിൽ വീട്ടിൽ കൊണ്ടുവരാൻ കഴിയുന്നില്ല എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വളരെ വലിയ വിമർശനത്തിന് കാരണമായി. ആ വിഷയത്തിലേക്കല്ല ഞാൻ വരുന്നത്.

അവർ പറഞ്ഞതിലെ ഒരു കാര്യം നമ്മൾ കാണേണ്ടതുണ്ട്. അവരുടെ മകൻ പൃഥ്വിരാജ് ഈയിടെ ഒരു ലംബോർഗിനി കാർ വാങ്ങിച്ചു. നമ്മൾ മാധ്യമങ്ങളിലെല്ലാം കണ്ടതാണ്. മൂന്നുകോടിയിലധികം രൂപ വിലയുള്ള ഒരു വാഹനമാണ്. 45 ലക്ഷം രൂപ അവർ അതിന് റോഡ് ടാക്‌സ് അടച്ചു.

എന്തിനാണ് നമ്മൾ റോഡ് ടാക്‌സ് അടയ്ക്കുന്നത്? നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സർക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. ആ ടാക്‌സ് അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നൽകുന്ന എന്നത് സർക്കാരിന്റെ കടമയാണ്. അതുകൊണ്ടുതന്നെ മല്ലിക സുകുമാരൻ പറഞ്ഞതിലെ ഈ കാര്യം നിഷേധിക്കാനാവില്ല. 45 ലക്ഷം രൂപ റോഡ് ടാക്‌സ് അടച്ച അവർക്ക് വാഹനമോടിക്കാൻ നല്ല ഒരു റോഡ് ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP